Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ഹര ഹാച്ചി ബൂ: വണ്ണം കുറയ്ക്കാനും ആയുസ്സ് കൂട്ടാനും ജപ്പാന്‍കാര്‍ ചെയ്യുന്ന കാര്യം
Hara Hachi Bu: ജപ്പാന്‍കാരുടെ ആരോഗ്യപരിപാലനം ലോകത്തിന് മാതൃകയാണ്. ആയുസ്സിന്റെ കാര്യത്തിലും ജപ്പാന്‍കാര്‍ ലോകത്തില്‍ ആദ്യസ്ഥാനങ്ങളിലുണ്ട്. അതിന് പിന്നിലൊരു രഹസ്യമുണ്ട്, Hara Hachi Bu, 'ഹര ഹാച്ചി ബൂ'. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ ജീവിതരീതി നിലവിലുള്ള സ്ഥലങ്ങളില്‍ കഴിയുന്ന ആളുകള്‍ ജപ്പാനിലെ ശരാശരി ആയുസ്സിനെ മറികടക്കുന്നുവെന്നാണ് കണക്കുകള്‍. നൂറുവയസ്സ് പിന്നിട്ട ആളുകളുടെ എണ്ണത്തില്‍ ലോകത്ത് തന്നെ മുന്നിലുള്ള ജപ്പാനിലെ ഒകിനാവയിലും ഹര ഹാച്ചി ബൂ ജീവിതരീതി നിലവിലുണ്ട്.

എന്താണ് ഹര ഹാച്ചി ബൂ, വണ്ണം കുറയ്ക്കാനും ആയൂസ്സ് കൂട്ടാനും ഹര ഹാച്ചി ബൂ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ഹര ഹാച്ചി ബൂ എന്താണ്
ഒരു ആഹാരരീതിയാണ് ഹര ഹാച്ചി ബൂ. മനസ്സും വയറും അറിഞ്ഞ് ആഹാരം കഴിക്കുന്ന ഒരു ജപ്പാന് ആശയമാണ്. ഇവിടെ വളരെ വിദഗ്ധമായി ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുന്നു. ഒകിനാവന്‍ ജനതയുടെ ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും പ്രധാനരഹസ്യം ഹര ഹാച്ചി ബൂ ആണെന്നാണ് കരുതപ്പെടുന്നത്. വയറ് 80 ശതമാനം നിറയുന്നത് വരെ ആഹാരം കഴിക്കുക എന്നാണ് ഹര ഹാച്ചി ബൂ എന്ന ജപ്പാന് പദത്തിന്റെ അര്‍ത്ഥം. ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യക്ഷേമത്തിനും ഹര ഹാച്ചി ബൂ വലിയ പങ്ക് വഹിക്കുന്നു. 1713-ല്‍ ജപ്പാനിലെ ഇഡോ കാലഘട്ടത്തിലാണ് ഈ ആശയം നിലവില്‍ വരുന്നത്. തത്വചിന്തകനായ എകികെന് കൈബാര അദ്ദേഹത്തിന്റെ പുസ്തകമായ 'Yojokun: Life Lessons From A Samurai'-ല്‍ ഈ ആഹാര രീതിയെ കുറിച്ച് പറയുന്നുണ്ട്.
ഹര ഹാച്ചി ബൂ നടപ്പിലാക്കേണ്ടത് എങ്ങനെ
മനസ്സറിഞ്ഞുള്ള ആഹാരം കഴിക്കലാണ് ഹര ഹാച്ചി ബൂ. ഇവിടെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നു. ഭക്ഷണത്തിന്റെ ഓരോ അംശവും അതിന്റെ രുചിയും അത് നല്കുന്ന സംതൃപ്തിയും അറിഞ്ഞാണ് ആഹാരം കഴിക്കുന്നത്. ആഹാരം കഴിക്കുമ്പോള്‍ ശരീരത്തെ ശ്രദ്ധിക്കുകയും വിശപ്പും വയറുനിറയലും മനസ്സിലാക്കലുമാണ് ഇവിടുത്തെ പ്രധാന ആശയം. ഈ സൂചനകള്‍ മനസ്സിലാക്കുന്നതിലൂടെ, ഭക്ഷണവുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിയും.
വണ്ണം കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു
വണ്ണം കുറയ്ക്കുന്നതിലും ശരിയായ ശരീരഭാരം നിയന്ത്രിക്കുന്നതിലും ഹര ഹാച്ചി ബൂ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഈ രീതി പിന്തുടര്ന്നാല് ഒരിക്കലും അമിതമായി ആഹാരം കഴിക്കില്ല. വയറ് ഭൂരിഭാഗം നിറയുമ്പോള്‍, വിശപ്പ് മാറുമ്പോള്‍ ആളുകള്‍ ആഹാരം കഴിക്കുന്നത് നിര്‍ത്തും. അതുകൊണ്ട് ആരോഗ്യകരമായ ശരീരഭാരം എപ്പോഴും നിലനിര്‍ത്താനാകും. പൊണ്ണത്തടിയോ അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകില്ല. വയറ് 80 ശതമാനം നിറയുന്നത് വരെ കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുകയും ചെയ്യും.
അമിതാഹാരം ദഹനനാളത്തിന് സമ്മര്‍ദ്ദമേകും. വയറുവേദനയോ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകും. എന്നാല്‍ ഹര ഹാച്ചി ബൂ പിന്തുടര്ന്നാല് അതൊന്നും ഉണ്ടാകില്ല. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രികാനും അമിതാഹാരം മൂലം ഷുഗര്‍ ലെവല്‍ കുത്തനെ കൂടുകയോ കുറയുകയോ ചെയ്യുന്ന സ്ഥിതിയും ഉണ്ടാകില്ല.
ഒകിനാവയില്‍ ഇപ്പോഴും ഈ രീതി പിന്തുടരുന്നുണ്ട്. ആഹാരം കഴിക്കുന്നതിന് മുമ്പായി ആളുകള്‍ ഹര ഹാച്ചി ബൂ എന്ന് പറയുകയും ചെയ്യും. ഒരു അനുഷ്ഠാനമെന്നോണവും അമിതാഹാരം വേണ്ടെന്ന ഓര്‍മ്മപ്പെടുത്തലും ആണ് ഇത്. ഇങ്ങനെ ആഹാരനിയന്ത്രണത്തിന്റെ പ്രാധാന്യം വരുംതലമുറകളും അറിയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
വയറ് 80 ശതമാനം നിറയുന്നത് വരെ കഴിക്കുക എന്നതാണ് ഹര ഹാച്ചി ബൂ എന്നതിന്റെ അര്‍ത്ഥം
ജപ്പാനില്‍ സഹസ്രാബ്ദങ്ങളായി നിലവിലുള്ള ആഹാര രീതിയാണ് ഹര ഹാച്ചി ബൂ



Click it and Unblock the Notifications
