Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
തടികുറച്ച് നല്ല ഫിറ്റായി ഇരിക്കാം; മഴക്കാലത്ത് ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍
മഴക്കാലത്ത് ശരീരത്തിലെ മെറ്റബോളിസം പ്രക്രിയ വളരെ മന്ദഗതിയിലാകും. അതുകൊണ്ട് ഈ സീസണില്‍ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. അമിതഭാരം എന്ന പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് മഴക്കാലത്ത് ഡയറ്റ് പ്ലാന്‍ ചെയ്യാം. ഇതിനായി നിങ്ങളുടെ ഭക്ഷണക്രമം മാറ്റേണ്ടതുണ്ട്. വിശപ്പ് ശമിപ്പിക്കുകയും ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യുന്ന ഒരു ഭക്ഷണക്രമം വേണം മഴക്കാലത്ത് സ്വീകരിക്കാന്‍.
മണ്‍സൂണ്‍ സമയത്ത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ അണുബാധയുണ്ടാകാം, തെറ്റായ ഭക്ഷണ ശീലങ്ങള്‍ കാരണം വയറുമായി ബന്ധപ്പെട്ട അണുബാധകള്‍ സംഭവിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സീസണില്‍ നിങ്ങള്‍ ഇലക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കണം, കാരണം മഴക്കാലത്ത് പച്ചക്കറികളില്‍ ബാക്ടീരിയകള്‍ വളരുകയും അത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഭക്ഷണത്തിലെ ചെറിയ അശ്രദ്ധ തന്നെ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സീസണില്‍ നിങ്ങള്‍ ഒരു പ്രത്യേക ഡയറ്റ് പ്ലാന്‍ പാലിക്കണം. മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണം എങ്ങനെ കഴിക്കാമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഈ ശീലം നിങ്ങളുടെ തടി കുറയ്ക്കാനും സഹായിക്കും.

പ്രഭാതഭക്ഷണം
മഴക്കാല സീസണില്‍ സാധാരണയായി ആളുകള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ നിങ്ങളുടെ ദിവസം ആരംഭിക്കണം. നിങ്ങള്‍ക്ക് രുചികരവും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതുമായ ഉപ്പ്മാവ്, ഇഡ്ഡലി, ടോസ്റ്റ് അല്ലെങ്കില്‍ പറാത്ത എന്നിവ കഴിക്കാം. നിങ്ങള്‍ക്ക് രാവിലെ കട്ടന്‍ ചായയോ കട്ടന്‍ കാപ്പിയോ കുടിക്കാം.
ഉച്ചഭക്ഷണം
മഴക്കാലത്ത് നമ്മുടെ ദഹനവ്യവസ്ഥ ദുര്‍ബലമാകും, അതിനാല്‍ ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണത്തിനുപകരം നിങ്ങള്‍ക്ക് ലളിതമായ പയറ്, പച്ചക്കറികള്‍, റൊട്ടി, സാലഡ് എന്നിവ കഴിക്കാം. ഭക്ഷണത്തോടൊപ്പം തൈരും മോരും കഴിക്കാം. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പയറുവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക.
അത്താഴം
അത്താഴം എപ്പോഴും ലഘുവായിരിക്കണമെന്ന് പറയാറുണ്ട്. മഴക്കാലത്തും നിങ്ങള്‍ അത് പാലിക്കണം. വേണമെങ്കില്‍ സൂപ്പ് കുടിക്കാം. നിങ്ങള്‍ക്ക് ഓട്‌സ് അല്ലെങ്കില്‍ ഉപ്പിട്ട കഞ്ഞി കുടിക്കാം. അത്താഴത്തില്‍ നിങ്ങള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തണം. അത്താഴത്തിന് ഒരു നല്ല ഓപ്ഷന്‍ കൂടിയാണ് ഖിച്ഡി. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് മഞ്ഞള്‍ പാല്‍ കുടിക്കാന്‍ മറക്കരുത്. ഈ ഭക്ഷണ ശീലം ഉപയോഗിച്ച് നിങ്ങള്‍ക്ക് മഴക്കാലത്ത് വിവിധ അണുബാധകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
മഴക്കാലത്ത് ഇവ വേണ്ട
മഴക്കാലത്ത് കൂടുതല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ചൈനീസ് ഭക്ഷണം ഒഴിവാക്കുക കൂടാതെ ചാഠ്, സമൂസ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് എന്നിവ കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈര്‍പ്പം, അഴുക്ക്, ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കാരണം നിങ്ങള്‍ മണ്‍സൂണില്‍ പച്ച ഇലക്കറികള്‍ കഴിക്കരുത്. പായ്ക്ക് ചെയ്ത ജ്യൂസും കുടിക്കാന്‍ പാടില്ല.

മഴക്കാല ഭക്ഷണം ടിപ്‌സ്
മഴക്കാലത്ത് നിങ്ങള്‍ കൊഴുപ്പ് കുറഞ്ഞ പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കണം. തണ്ണിമത്തന്‍, സീസണല്‍ പഴങ്ങള്‍, ലിച്ചി എന്നിവ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഈ സീസണില്‍ ലഘുവായതും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം മാത്രം കഴിക്കുക. മഴക്കാലത്ത് നിങ്ങള്‍ പെട്ടെന്ന് അണുബാധകള്‍ക്ക് ഇരയായേക്കാം.
അതിനാല്‍ ശുചിത്വം വളരെയധികം ശ്രദ്ധിക്കുക. മഴക്കാലത്ത് ദാഹം തോന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് നിങ്ങള്‍ നാരങ്ങ കഴിക്കണം. മഴക്കാലത്ത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പ്രാണികളും അണുക്കലും ഉണ്ടാകും. അതിനാല്‍ പാചകം ചെയ്യുന്നതിനുമുമ്പ് അവ മുറിച്ച് കഴുകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.
ആന്റിഓക്സിഡന്റ് അടങ്ങിയ പഴങ്ങള്‍ കഴിക്കുക
സൂപ്പുകളും പച്ചക്കറികളും കൂടാതെ, ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ പഴങ്ങളും മഴക്കാലത്ത് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഈ സീസണില്‍ ലഭിക്കുന്ന പഴങ്ങളില്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് അണുബാധയെ അകറ്റാന്‍ സീസണല്‍ പഴങ്ങള്‍ സഹായിക്കുന്നു.
ശരീരത്തിന്റെ വിശപ്പ് കുറയ്ക്കാനും ജങ്ക് ഫുഡ് ഒഴിവാക്കാനുമുള്ള നല്ലൊരു വഴിയാണ് പഴങ്ങള്‍. ചിക്കു, ലിച്ചി, ജാമുന്‍, പീച്ച് തുടങ്ങിയ പഴങ്ങള്‍ മഴക്കാലത്ത് സുലഭമാണ്. ഈ പഴങ്ങളിലെല്ലാം വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

ഇഞ്ചി ചായ
ഒരു കപ്പ് ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നതാണ് മഴ ആസ്വദിക്കാനുള്ള മികച്ച മാര്‍ഗം. ചായ പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ് ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി ചായ. ആരോഗ്യത്തിനും തടി കുറയ്ക്കാനും ഇഞ്ചി വളരെയേറെ ഗുണം ചെയ്യും. എന്നിരുന്നാലും, ചായയില്‍ പഞ്ചസാര അധികം ഇടാതെ കഴിക്കണം.
ആരോഗ്യകരമായി കഴിക്കുക
മഴക്കാലത്ത് ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരം കുറച്ചധികം സമയമെടുക്കും. അതുകൊണ്ട് ആരോഗ്യകരവും ദഹിക്കുന്നതുമായ ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണത്തോടൊപ്പം ചില ശാരീരിക പ്രവര്‍ത്തനങ്ങളും പതിവായി ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ ഫ്രൈ ചെയ്ത ഭക്ഷണം കഴിക്കാം.
ധാരാളം വെള്ളം കുടിക്കുക
തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ കാരണം മഴക്കാലത്ത് അധികം ദാഹം തോന്നില്ല. അതിനാല്‍ മിക്കവരും മഴക്കാലത്ത് കുറച്ച് വെള്ളം മാത്രം കുടിക്കുന്നു. എന്നിരുന്നാലും, മഴക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു. അതിനാല്‍ മഴക്കാലത്തും ശരീരത്തില്‍ പൂര്‍ണ്ണമായും ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.
സൂപ്പ് കുടിക്കുക
മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഉത്തമ ഭക്ഷണമാണ് സൂപ്പ്. പച്ചക്കറികളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാല്‍ സൂപ്പ് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നു. വെജിറ്റബിള്‍ സൂപ്പും ശരീരത്തിന് ഗുണം ചെയ്യും. എന്നിരുന്നാലും, സൂപ്പില്‍ വളരെയധികം മസാലകള്‍ ചേര്‍ക്കാന്‍ പാടില്ല. സൂപ്പില്‍ നല്ല അളവില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നത് സൂപ്പ് രുചികരമാക്കുന്നു.

മഴക്കാലത്ത് ശരീരഭാരം കുറയ്ക്കാനുള്ള ടിപ്‌സ്
* വ്യായാമം ചെയ്യുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും സ്വീകരിക്കുക.
* മുളപ്പിച്ച ധാന്യങ്ങള്‍, കലോറി കുറഞ്ഞ പാല്‍, ഓട്സ് എന്നിവ പ്രഭാതഭക്ഷണമായി കഴിക്കുക.
* നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്താന്‍, സീസണല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
* ഫ്രൈ ചെയ്ത ഭക്ഷണം കഴിക്കാന്‍ തോന്നുന്നുവെങ്കില്‍, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പരിമിതമായ അളവില്‍ കഴിക്കുക.
* ഒറ്റയടിക്ക് ധാരളം ഭക്ഷണം കഴിക്കുന്നതിന് പകരം, വളരെ കുറച്ച്, എളുപ്പത്തില്‍ ദഹിക്കുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
* സ്വയം ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
* വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് വയറു നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
* തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികള്‍ കൂടുതലായി അടങ്ങിയ ചൂടുള്ള സൂപ്പ് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
* മഴക്കാലത്ത് നിങ്ങള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ സീസണല്‍ പഴങ്ങള്‍ കഴിക്കുക
* മഴക്കാലത്ത് ഇഞ്ചി ചായ കുടിക്കുക. ഇത് ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












