Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
തടിക്കാത്ത പെണ്ണ് പോലും തടിക്കും, വിവാഹശേഷം മാറ്റങ്ങള്‍ നടക്കുന്ന സ്ത്രീശരീരം
വിവാഹശേഷം പുരുഷന്മാരും സ്ത്രീകളും തടി കൂടുന്നത് പലപ്പോഴും കാണാറുണ്ട്. നവദമ്പതികള്‍ക്ക് ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണെന്ന് അവകാശപ്പെടുന്ന നിരവധി ഗവേഷണങ്ങളുണ്ട്. വിവാഹശേഷം സ്ത്രീകളില്‍ പല മാറ്റങ്ങളും കണ്ടുവരുന്നു. അത് മാനസികമായാലും ശാരീരികമായാലും. വിവാഹത്തിനു ശേഷമുള്ള മാറ്റങ്ങളില്‍ ഏറ്റവും സാധാരണമായത് സ്ത്രീകളുടെ തടി കൂടുന്നതാണ്. വിവാഹം കഴിഞ്ഞയുടനെ ഓരോ പെണ്‍കുട്ടിയുടെയും വണ്ണം കൂടണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പല കേസുകളിലും ഈ മാറ്റം വര്‍ഷങ്ങളോളം ദൃശ്യമാകില്ല.
എന്തുകൊണ്ടാണ് വിവാഹശേഷം ശരീരഭാരം വര്‍ദ്ധിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തടി കൂടുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട. വിവാഹം കഴിഞ്ഞയുടനെ തടി കൂടാനുള്ള കാരണം എന്താണെന്നും അത് നിയന്ത്രിക്കാനായി നിങ്ങള്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

വിവാഹശേഷം തടി കൂടാന്‍ കാരണം
വിവാഹ നിശ്ചയം
വിവാഹത്തിന് മുമ്പ്, എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യായാമവും ചെയ്യുന്നു. എന്നാല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നതു മുതല്‍ മിക്കവര്‍ക്കും ഫിറ്റ്നസ്സിനായി സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുന്നു. വ്യായാമത്തിന്റെ കുറവ് മൂലം പലര്‍ക്കും അവരുടെ ശരീരഭാരം കണ്ട്രോള് ചെയ്യാന്‍ സാധിക്കാതെ വരുന്നു.
വിരുന്ന്
വിവാഹസമയത്ത് നിരവധി ആചാരങ്ങളുണ്ട്. എല്ലാ ആചാരങ്ങളിലും വ്യത്യസ്ത ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്നു. മിക്കതും എണ്ണയില്‍ പൊരിച്ചതും മധുരം കൂടുലുള്ളതുമായ ഭക്ഷണങ്ങളായിരിക്കും. ഈ ഭക്ഷണങ്ങളെല്ലാം ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു
വിവാഹത്തിന് ശേഷം ദമ്പതികള്‍ക്ക് പലപ്പോഴും ആശ്വാസം വര്‍ധിക്കുന്നു. ആദ്യ ദിവസങ്ങളില്‍ ദമ്പതികള്‍ സുഖപ്രദമായ ജീവിതം നയിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ പ്രാരംഭ നാളുകള്‍ ഈ അമിതവിശ്രമം ആസ്വദിക്കുന്നത് വിവാഹശേഷം ശരീരഭാരം കൂടാനുള്ള മറ്റൊരു കാരണമാണ്.

വിട്ടുമാറാത്ത ക്ഷീണവും ഉറക്കക്കുറവും
വിവാഹ ഷോപ്പിംഗ് മുതല്‍ ഒരുക്കങ്ങള്‍ വരെ, അതിനുശേഷം വിവാഹ ചടങ്ങുകള്‍ക്കിടയിലും നവദമ്പതികള്‍ വളരെ ക്ഷീണിതരാകും. മിക്കപ്പോഴും കിടക്കാനും ഏറെ വൈകും. ഇക്കാരണത്താല്‍, മിക്കവര്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നു. ഉറക്കം തികയാതെ വരുമ്പോള്‍ ശരീരവണ്ണം കൂടുന്നു.
ആദ്യ ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിക്കുന്നു
വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ദമ്പതികള്‍ ഒരു കുട്ടിയെ ആസൂത്രണം ചെയ്താല്‍, സ്ത്രീക്ക് ഭാരം കൂടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഗര്‍ഭകാലത്ത് എരിവും എണ്ണയും കൂടുതലുള്ള ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് തോന്നും. ഇത്തരമൊരു സാഹചര്യത്തില്‍ ആദ്യമായി അമ്മയാകുന്നവര്‍ വിശപ്പകറ്റാന്‍ പലതരം വിഭവങ്ങള്‍ കഴിക്കുന്നു. ഇതുമൂലം അവരുടെ ഭാരവും വര്‍ദ്ധിക്കുന്നു.
ഹണിമൂണ്‍ യാത്രകള്‍
ഹണിമൂണ്‍ യാത്രകള്‍, റസ്റ്റോറന്റ് ഭക്ഷണം എന്നിവയെല്ലാം ശരീരത്തിന്റെ ഭാരം വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങളാണ്. വിവാഹശേഷമുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റവും തടി കൂടാന്‍ കാരണമാകും. വിവാഹശേഷം മിക്ക വധൂവരന്മാരും അമിതവണ്ണത്തിന്റെ പ്രശ്നം അഭിമുഖീകരിക്കുന്നതിന്റെ പൊതുവായ കാരണങ്ങള്‍ ഇവയാണ്.

രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
വിവാഹശേഷം ബന്ധുക്കളില്‍ നിന്ന് വിരുന്നിനായി ക്ഷണം ലഭിക്കുന്നത് സാധാരണമാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ഉച്ചഭക്ഷണത്തിന് പോകുകയും അത്താഴത്തിന് പോകുന്നത് ഒഴിവാക്കുകയും ചെയ്യുക. കാരണം ഒട്ടുമിക്ക പാര്‍ട്ടികളിലും എണ്ണമയമുള്ള ഭക്ഷണമാണ് കഴിക്കുന്നത്. രാത്രി ഇത്തരം ഭക്ഷണം കഴിക്കുന്നത് അനുയോജ്യമല്ല. അതുകൊണ്ട് ഉച്ചയ്ക്ക് നന്നായി കഴിച്ചാലും രാത്രി ലഘുഭക്ഷണം മാത്രം കഴിക്കുക. രാത്രി അധികം വൈകാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.
പഴകിയ ഭക്ഷണം കഴിക്കരുത്
ഭക്ഷണം കഴിച്ചശേഷം മിക്കവരും ശേഷിക്കുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. ഇത് പിന്നീട് ചൂടാക്കി അടുത്തതവണ കഴിക്കുന്നു. എല്ലാ ദിവസവും ഇങ്ങനെ കഴിക്കുന്നത് അത്ര നല്ലതല്ല. നിങ്ങള്‍ പഴകിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴകിയ ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടി കൂടുന്നതായിരിക്കും.
ആരോഗ്യകരമായ ഭക്ഷണം
നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അനാരോഗ്യകരമായ വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുവരുന്നത് നിര്‍ത്തുക. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും വീട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക.
വ്യായാമം വളരെ പ്രധാനം
വിവാഹശേഷം ദിവസവും 15 മുതല്‍ 20 മിനിറ്റ് വരെ സമയം വ്യായാമത്തിനായി ചെലവഴിക്കുക. വിവാഹശേഷം പെണ്‍കുട്ടികള്‍ പലപ്പോഴും സ്വയം ശ്രദ്ധിക്കുന്നത് കുറവാണ്. അതുകൊണ്ട് നിങ്ങളുടെ ശാരീരികക്ഷമതയെക്കുറിച്ച് ബോധമുള്ളവരായിരിക്കുക. പതിവായി വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

