Latest Updates
-
2026 ജൂൺ 14 നക്ഷത്രഫലം: അമാവാസി ദിനത്തിൽ ഭാഗ്യം തെളിയുന്നവർ ഇവർ, കരിയറിൽ വൻ മാറ്റങ്ങൾ! -
ശനി ജയന്തി 2026: ശനിദോഷം മാറാൻ ഈ വഴിപാടുകൾ, ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാം -
ക്രിക്കറ്റ് ആവേശം, ഒപ്പം ആരോഗ്യവും; തടി കൂടാതെ കളി ആസ്വദിക്കാൻ ഈ സ്മാർട്ട് സ്നാക്സുകൾ പരീക്ഷിക്കൂ! -
ജൂൺ 14 അമാവാസി: പിതൃബലിക്കും ഐശ്വര്യത്തിനും ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ജീവിതത്തിൽ മാറ്റം വരും! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
രക്തദാനം ചെയ്യും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ; ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ നിർബന്ധം! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! പ്രോട്ടീൻ സപ്ലിമെന്റുകൾക്കും ഈന്തപ്പഴത്തിനും എതിരെ FSSAI-യുടെ കർശന മുന്നറിയിപ്പ് -
നിപ്പയും ഷിഗെല്ലയും: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം -
മഴക്കാലത്ത് തടി കുറയ്ക്കാൻ ബുദ്ധിമുട്ടാണോ? ഈ ലളിതമായ ഭക്ഷണക്രമം പരീക്ഷിക്കൂ, മാറ്റം ഉടൻ കാണാം! -
മുംബൈ-കൊങ്കൺ മേഖലയിൽ കനത്ത ഈർപ്പം; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വണ്ണം കുറയ്ക്കണം പക്ഷേ വിശപ്പ് സഹിക്കാന്‍ വയ്യ, അവര്‍ക്കിതാ ഉത്തമ പ്രതിവിധി
Losing Weight without feeling hungry: ശരീരത്തിന്റെ വണ്ണം കുറയ്ക്കണമെന്നും ഒതുക്കമുള്ള ശരീരം നേടണമെന്നും ഒരു പ്രായം കഴിഞ്ഞാല്‍ മിക്കവരും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ അതിനായി ഭക്ഷണം നിയന്ത്രിക്കണമെന്ന് കേള്‍ക്കുമ്പോഴാണ് പലരും ആ ആഗ്രഹത്തില്‍ നിന്നും പിന്‍വലിയുക. വിശന്നിരുന്നും കഠിനമായ ഡയറ്റ് നോക്കി വണ്ണം കുറയ്ക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല. പക്ഷേ വിശന്നിരിക്കാതെയും മെലിയാന്‍ വഴികളുണ്ട്. അതിന് നമ്മുടെ ആഹാരസാധനങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. മനസ്സിന്റെ തൃപ്തിയും നാവിന്റെ രുചിയും അടക്കി കൊണ്ട് തന്നെ നമുക്ക് മെലിയാന്‍ സാധിക്കും.

എപ്പോഴും എന്തെങ്കിലും കഴിക്കണമെന്നും എന്നാല്‍ വണ്ണം കൂടരുതെന്നും ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും നല്ല ചില ഓപ്ഷനുകള്‍ നോക്കാം.
ഓട്സ്
പ്രാതലായോ ഉച്ചഭക്ഷണമായോ രാത്രിയിലോ നിങ്ങളുടെ താല്‍പ്പര്യം അനുസരിച്ച് രൂപം മാറ്റി ഉപയോഗിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഫൈബര്‍ ധാരാളമുള്ള ഓട്സ് കഴിച്ചാല്‍ പെട്ടെന്ന് വയറ് നിറയും. ഏറെ നേരത്തേക്ക് വിശപ്പ് തോന്നുകയും ഇല്ല. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ത്വരിതപ്പെടുത്താനും ഓട്സ് സഹായിക്കും. ദിവസം മുഴുവന്‍ വിശപ്പിനെയും കൊതിയെും മാറ്റിനിര്‍ത്താന്‍ ഓട്സിന് കഴിയും.
പരിപ്പ്
കറികളില്‍ നമ്മള് പരിപ്പ് ഉപയോഗിക്കാറുണ്ട്. പക്ഷേ സസ്യാധിഷ്ഠത പ്രോട്ടീനും ഫൈബറും ഏറ്റവുമധികമുള്ള ഒരു ഗംഭീര ആഹാരമാണ് അതെന്ന് പലര്‍ക്കും അറിയുമായിരിക്കില്ല. തുവരപ്പരിപ്പ്, കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിങ്ങനെ പലതരത്തില്‍ പരിപ്പുകള്‍ ലഭ്യമാണ്. ഇതില്‍ ഏതായാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയിസാണ് പരിപ്പ്. കലോറി കുറവും പോഷകാംശം കൂടുതലുമായ പരിപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്ടെന്ന് വയറ് നിറയും.
കറുത്ത കടല
പ്രോട്ടീനും ഫൈബറും ധാരാളമുളള ആഹാരമാണ് കടല. കറി വെക്കാനല്ലാതെ, സാലഡായും, സൂപ്പിലിട്ടും ഒക്കെ കടല കഴിക്കാവുന്നതാണ്. കടല എയര്‍ഫ്രൈയറില്‍ വറുത്തെടുത്താല്‍ എപ്പോഴും എന്തെങ്കിലും കൊറിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കറുമുറെ കഴിക്കാം. കടലയിലും കലോറി കുറവാണ്. പക്ഷേ ഫൈബര്‍ കൂടുതല്‍ ഉള്ളതുകൊണ്ട് കഴിച്ചാല്‍ ഏറെനേരത്തേക്ക് വിശക്കില്ല.
തവിട് കളയാത്ത അരി
ചോറ് ഉപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ധൈര്യമായി തവിട് കളയാത്ത അരി കൊണ്ട് ചോറുണ്ടാക്കാം. അതില്‍ ഫൈബറും പോഷകങ്ങളും കൂടുതലാണ്. തവിട് കളഞ്ഞ അരികൊണ്ട് ഉണ്ടാക്കിയ ചോറ് കഴിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വയറ് നിറയുക തവിട് കളയാത്ത അരി കൊണ്ട് ഉണ്ടാക്കിയ ചോറ് കഴിക്കുമ്പോഴാണ്. മാത്രമല്ല, ഈ അരി ദഹനം എളുപ്പമാക്കുകയും ചെയ്യും. വെളുത്ത ചോറിനെ അപേക്ഷിച്ച് ഈ അരികൊണ്ട് ഉണ്ടാക്കിയ ചോറ് കഴിച്ചാല്‍ ഏറെ നേരത്തേക്ക് വിശക്കില്ല.
ക്വിനോവ
പ്രോട്ടീനും ഫൈബറും അവശ്യ അമിനോ ആസിഡുകളും ധാരാളം അടങ്ങിട്ടുള്ള ക്വിനോവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍ഫെക്ട് ചോയിസാണ്. ചോറ് കഴിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ വേഗത്തില്‍ വയറ് നിറയും. ഉപ്പുമാവായും പുലാവായും ഇത് കഴിക്കാം.
തൈര്
തൈരില്‍ പ്രോബയോട്ടിക്കുകള്‍ ധാരാളമുണ്ട്. ഇത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കും. ചോറിനൊപ്പമോ വെറുതെയോ തൈര് കഴിച്ചാല്‍ വേഗത്തില്‍ വയറ് നിറയുകയും അനാരോഗ്യകരമായ മറ്റൊന്നും കഴിക്കാന്‍ തോന്നാതിരിക്കുകയും ചെയ്യും. തൈരില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. അതേസമയം പഞ്ചസാരയുടെ അളവ് കുറവാണ്.
പനീര്‍
പനീറില്‍ പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റ് കുറവുമാണ്. അതകൊണ്ട് ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് പെര്‍ഫെക്ട് ചോയിസാണ്. പനീര്‍ കഴിച്ചാലും ഏറെ നേരത്തേക്ക് വിശക്കില്ല. കൂടാതെ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിനിടയിലും പേശീപിണ്ഡം സംരക്ഷിക്കാന്‍ പനീര്‍ സഹായിക്കും.
മുട്ട
പോഷകങ്ങള്‍ നിറച്ചുവെച്ചിരിക്കുന്ന പ്രകൃതിയുടെ വരദാനമാണ് മുട്ട. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, അവശ്യധാതുക്കള്‍ ജീവകങ്ങള്‍ എന്നിവയെല്ലാം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. രാവിലെ മുട്ട കഴിച്ചാല്‍ വിശപ്പ് കുറയുകയും കൂടുതല്‍ ആഹാരം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാകുകയും ചെയ്യും. മുട്ട ഏത് രീതിയില്‍ കഴിച്ചാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നേട്ടമേ നല്‍കുകയുള്ളു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications