Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
നീര് വന്നതുപോലെ മുഖം, തൂങ്ങിയ കവിളും ഇരട്ടത്താടിയും; നേരെയാക്കാന്‍ ഇതാ ചില വഴികള്‍
Reduce Facial Fat: അമിതവണ്ണം പലതരത്തിലാണ് ആളുകളെ ബാധിക്കുന്നത്. ചിലര്‍ ശരീരമൊന്നാകെ വണ്ണം വെക്കും, ചിലര്‍ക്ക് വയറുചാടും, ചിലര്‍ക്ക് അരവണ്ണം കൂടും, ചിലര്‍ക്ക് കൈകാലുകള്‍ മാത്രം വണ്ണ വെക്കും, ചിലര്‍ക്ക് മുഖത്ത് അമിതവണ്ണമായിരിക്കും. നീര് വന്നതുപോലെ കണ്ണുകള്‍ ഇറുകി, കവിളുകള്‍ തൂങ്ങി, ഇരട്ടത്താടി വരുന്നത് ചിലര്‍ത്ത് വലിയൊരു സൗന്ദര്യപ്രശ്നമാണ്. ഇതിന് പരിഹാരം തേടുന്നവര്‍ അനവധിയാണ്.

ഫിറ്റ്മോം ക്ലബ്ബ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞിടെ മുഖത്തെ വണ്ണം കുറയ്ക്കുന്നതിന് ചില വഴികള്‍ മുന്നോട്ടുവെച്ചിരുന്നു. ആഹാരത്തില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മുഖമടക്കം ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാമെന്നാണ് അവര്‍ പറയുന്നത്.
മുഖത്തെ വണ്ണം കുറയാന്‍ എന്താണ് പോംവഴി?
ന്യൂട്രീഷനിസ്റ്റ് ആയ പൃതിക ശ്രീനിവാസന് ആണ് ഫിറ്റ്മോം ക്ലബ്ബിന് വേണ്ടി മുഖത്തെ വണ്ണം കുറയ്ക്കാനുള്ള വഴികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം ചര്‍മ്മത്തിലും ആകൃതിയിലും എപ്പോഴും ആത്മവിശ്വാസം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ വണ്ണം കൂടി മുഖത്തിന്റെ ആകൃതി നഷ്ടപ്പെടുമ്പോള്‍ പലര്‍ക്കും ആത്മവിശ്വാസം ഇല്ലാതാകും. അങ്ങനെയുള്ളവര്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ആവശ്യത്തിന് വ്യായാമം ചെയ്യുകയും ചെയ്താല്‍ മുഖമടക്കം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനാകും. മുഖത്തെ നീരും കൊഴുപ്പും കുറച്ച് പഴയ ആകൃതി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
വെള്ളരിക്ക
കലോറിയുടെ അളവ് തീരെ കുറഞ്ഞ, ധാരാളം ജലാംശമുള്ള വെള്ളരിക്ക മുഖത്തെ നീര കുറയ്ക്കാന്‍ സഹായിക്കും.
ചുരയ്ക്ക
ചുരയ്ക്കയിലും കലോറി വളരെ കുറവാണ്. അതില്‍ ജലാംശം ധാരാളമുണ്ട്. ചുരയ്ക്ക സ്ഥിരമായി കഴിച്ചാല്‍ മുഖം ചീര്‍ത്തിരിക്കുന്ന സ്ഥിതി ഒഴിവാക്കാം.
ദാല്‍ സൂപ്പ്
പരിപ്പ് കറി അല്ലെങ്കില്‍ സൂപ്പ് കൊഴുപ്പ് കുറഞ്ഞ പോഷകാഹാരമാണ. അത് കഴിച്ചാല്‍ വയറ് നിറഞ്ഞതായി തോന്നുകയും അമിതമായി കലോറി ശരീരത്തിനുള്ളില്‍ എത്തുന്ന സ്ഥിതി ഇല്ലാതാകുകയും ചെയ്യും.
ഉലുവ
ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. മെറ്റബോളിസം മെച്ചപ്പെടും. കൊഴുപ്പ് വേഗത്തില്‍ എരിഞ്ഞുതീരും.
പാലക്
പാലക് ചീരയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. അതില്‍ കലോറി വളരെ കുറവാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഹാരത്തില്‍ ധാരാളം ചീരയുടെ അളവ് കൂട്ടുന്നത് നല്ലതാണ്.
മോര്
വെണ്ണ മാറ്റിയ കൊഴുപ്പ് ദഹനം എളുപ്പമാക്കുകയും വയറ് സ്തംഭനം കുറയ്ക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മുളപ്പിച്ച ധാന്യങ്ങള്‍
മുളപ്പിച്ച ധാന്യങ്ങളില്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കാനും കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കും.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് എരിച്ച് കളയുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.
ചെറുപയര്‍
ചെറുപയറില്‍ പ്രോട്ടീനും ഫൈബറും ധാരാളമുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
നെല്ലിക്ക
വൈറ്റമിന്‍ സി സമ്പുഷ്ടമായ നെല്ലിക്ക മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് എരിച്ചുകളയുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
