Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ചോക്ലേറ്റ് കഴിച്ചും തടി കുറയ്ക്കാം, പക്ഷേ കഴിക്കുമ്പോള്‍ ഈ ചോക്ലേറ്റ് തന്നെ കഴിക്കണം
Weight loss: വണ്ണം വെയ്ക്കാനും ബുദ്ധിമുട്ടാണ്. അതുപോലെ, വണ്ണം കുറയ്ക്കാനും കുറച്ചധികം കഷ്ടപ്പാടാണ്. കൃത്യമായ ഡയറ്റ് പിന്തുടര്ന്നാല് മാത്രമാണ് വണ്ണം കൂട്ടാനും, കുറയ്ക്കാനും സാധിക്കുക. ഇതില്‍ ഏറ്റവുമധികം ആളുകള്‍ കഷ്ടപ്പെടുന്നത് വണ്ണം കുറയ്ക്കാനാണ്. എത്ര ശ്രമിച്ചാലും പലരിലും വണ്ണം കുറയാത്ത അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം അമിതവണ്ണത്തിന് കാരണമാണ്.

ഇവ കൂടാതെ, തെറ്റായ രീതിയില്‍ ആഹാരം കഴിക്കുന്നതും, അമിതമായി ആഹാരം കഴിക്കുന്നതും, ആരോഗ്യകരമല്ലാത്ത വസ്തുക്കള്‍ കഴിക്കുന്നതും അമിത വണ്ണത്തിന് കാരണമാണ്. വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുക്കുമ്പോള്‍ അതില്‍ ചോക്ലേറ്റ് ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. ചോക്ലേറ്റ് ഉള്‍പ്പെടുത്തുമ്പോള്‍ ശരിയായ ചോക്ലേറ്റ് കഴിക്കണം എന്നുമാത്രം. ഇത് ഏതെന്ന് നോക്കാം.
ഏത് ചോക്ലേറ്റ് കഴിക്കണം
മില്‍ക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് എന്നിവയ്ക്ക് പകരം, പരിശുദ്ധമായ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കാരണം, ഡാര്‍ക്ക് ചോക്ലേറ്റില്‍ പോളിഫെനോള്‍സ്, ഫ്ലേവനോയ്ഡ്സ്, കാറ്റെച്ചിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ രക്തത്തില്‍ അമിതമായി പഞ്ചസ്സാര നിലനില്‍ക്കുന്നത് തടയാന്‍ സഹായിക്കുന്നു. പ്രമേഹ സാധ്യതയും കുറയ്ക്കുന്നു. രക്തത്തില്‍ അമിതമായി പഞ്ചസ്സാരയുടെ അളവ് ഉണ്ടായാല്‍ അത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നതാണ്.
വിശപ്പ് കുറയ്ക്കുന്നു
വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, ദിവസേന ഒരു കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുക. പ്രത്യേകിച്ച്, ഇടവേളകളില്‍ ഒന്ന്, അല്ലെങ്കില്‍ രണ്ട് കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് ശമിക്കുന്നതാണ്. കൂടാതെ, ശരീരത്തിന് ഊര്‍ജവും ലഭിക്കും. കാലറി ശരീരത്തില്‍ എത്തുന്നത് ഇതിലൂടെ കുറയ്ക്കാനും സാധിക്കുന്നതാണ്.
ചോക്ലേറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ചോക്ലേറ്റ് വാങ്ങുമ്പോള്‍ അമിതമായി മധുരം അടങ്ങിയ ചോക്ലേറ്റ് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. 70 ശതമാനം കൊക്കോ അടങ്ങിയ ചോക്ലേറ്റ് വാങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത്തരം ഡാര്‍ക്ക് ചോക്ലേറ്റ് വെറുതേ കഴിക്കുന്നതിന് പകരം, സ്മൂത്തിയിലും മറ്റും ചേര്‍ത്ത് കഴിക്കാവുന്നതാണ്. അമിതമായി ചോക്ലേറ്റ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി കഴിക്കുന്നത് ഉറക്കക്കുറവ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. കാരണം, ചോക്ലേറ്റില്‍ കഫേയ്ന് അടങ്ങിയിരിക്കുന്നു.
മറ്റു ഗുണങ്ങള്‍
ചോക്ലേറ്റ് കഴിച്ചാല്‍, അനവധിയാണ് ഗുണങ്ങള്‍. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചോക്ലേറ്റ് സഹായിക്കുന്നതാണ്. ഓര്‍മ്മക്കുറവ് വര്‍ദ്ധിപ്പിക്കാനും, ഉറക്കക്ഷീണം അകറ്റാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നതാണ്. കൂടാതെ, രക്തോട്ടം മെച്ചപ്പെടുത്തുന്നതിനാല്‍ രക്തോട്ടം വര്‍ദ്ധിപ്പിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നതാണ്. അതുപോലെ, ഒരു വ്യക്തിയുടെ മൂഡിനെ പോസറ്റീവായി ബാധിക്കാനും ചോക്ലേറ്റ് സഹായിക്കുന്നതാണ്. ചോക്ലേറ്റില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications