Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
40 വയസ്സ് കഴിഞ്ഞാല്‍ വയറ് കുറയ്ക്കാന്‍ ബുദ്ധിമുട്ടോ, എങ്കിലിതാ കുടവയര്‍ ഇല്ലാതാക്കാന്‍ 8 ഉപദേശങ്ങള്‍
Reduce Belly Fat After Forty: നാല്‍പ്പത് വയസ്സ് കഴിഞ്ഞ മിക്കവരുടെയും ഒരു പ്രധാന ആശങ്കയാണ് ഒതുക്കമില്ലാത്തതും മുന്നോട്ട് ചാടിയതുമായ കുടവയര്‍.പുരുഷനെന്നോ സത്രീയെന്നോ വ്യത്യാസമില്ലാതെ കുടവയര്‍ നമ്മുടെ ആത്മവിശ്വാസം നശിപ്പിക്കും, ആരോഗ്യത്തിനും വെല്ലുവിളിയാകും. ഷര്‍ട്ട് ഇട്ടാലും ചുരിദാര്‍ ഇട്ടാലും സാരി ഉടുത്താലും വയര്‍ എടുത്തുനില്‍ക്കും. ഇതിനെന്താണ് പരിഹാരമെന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് ഈ ലേഖനം.

നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ ശരീരഭാരം കുറയ്ക്കല്‍, പ്രത്യേകിച്ച് കുടവയര്‍ കുറയ്ക്കല്‍ വെല്ലുവിളിയാണെന്നാണ് പൊതുവെ പറയാറ്. പക്ഷേ അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ശരിയായ വഴികള്‍ കണ്ടെത്തുകയും ചെയ്താല്‍ അത് നടക്കാത്ത ആഗ്രഹമൊന്നും ആകില്ല. അടുത്തിടെ ഫിറ്റ്നസ്സ് കോച്ചായ റെഗ്ഗീ മകെന തന്റെ ഇന്‍സ്റ്റഗ്രാമില്‍ നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ക്ക് വയറ് കുറയ്ക്കാന്‍ ചില എളുപ്പവഴികള്‍ പങ്കുവെച്ചിരുന്നു. വളരെ സുരക്ഷിതവും പെട്ടെന്ന് വയറ് കുറയ്ക്കാന്‍ സഹായിക്കുന്നതുമായ ഏഴ് വഴികളാണ് റെഗ്ഗീ പങ്കുവെച്ചത്. അവ എന്തെല്ലാമാണെന്ന് നോക്കാം.
വയറ് കുറയ്ക്കാന്‍ ഏഴ് വഴികള്‍
കുടവയര്‍ പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്ന ഒന്നല്ല. ഭക്ഷണത്തില്‍ നിന്നുള്ള അമിത കൊഴുപ്പ് പതുക്കെ ശരീരത്തില്‍ അടിഞ്ഞുകൂടിയാണ് കുടവയര്‍ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ വളരെ പതുക്കയെ അത് പോകുകയുള്ളു എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് റെഗ്ഗീ വയറ് കുറയ്ക്കാനുള്ള വഴികള്‍ പങ്കുവെച്ചിരിക്കുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം.
1 മുമ്പ് ശ്രമിച്ചിരുന്നതിനേക്കാള് കൂടുതല്‍ പരിശ്രമം വയറ് കുറയ്ക്കാന്‍ ആവശ്യമാണെന്ന വസ്തുത ആദ്യം അംഗീകരിക്കുക. പ്രതീക്ഷിച്ച ഫലം ലഭിക്കാന്‍ പല വഴികളും പരീക്ഷിക്കേണ്ടതായി വരും.
2 ആദ്യം കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് ഒരു ബോധ്യമുണ്ടാകുക. അതിനായി നിങ്ങള്‍ കഴിക്കുന്നതെല്ലാം കുറിച്ച് വെക്കുക. സമയവും അളവും ഒപ്പം രേഖപ്പെടുത്തുക. ചെറുകടികളും ഇതില്‍ ഉള്‍പ്പെടുത്തണം. ഒരു കടി മാത്രം കടിച്ചതാണെങ്കില്‍ പോലും അതും രേഖപ്പെടുത്തണം. 7 ദിവസം തുടര്‍ച്ചയായി ഇത് ചെയ്യുക.
3 പ്രത്യേകിച്ച് വ്യായാമമൊന്നും ചെയ്യാത്തവരാണെങ്കില്‍ ചെറിയ രീതിയില്‍ അത് ആരംഭിക്കുക. നടക്കല്‍ വലിയ ആയാസമൊന്നും വേണ്ടാത്ത ഒരു വ്യായാമമാണ്. നടക്കുമ്പോള്‍ എത്ര നടന്നുവെന്നത് നോക്കുക. ദിവസം ആറായിരം മുതല്‍ എണ്ണായിരം അടികള്‍ ലക്ഷ്യമിടുക.
4 ഓരോ തവണയും ഭക്ഷണം കഴിക്കുമ്പോഴും ആദ്യം ഒരു കുപ്പി വെള്ളം കുടിക്കുക. മിക്കയാളുകളും ആവശ്യത്തിന് വെള്ളം കുടിക്കാറില്ല. അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. വെള്ളം മരുന്നിന്റെ ഫലമാണ് ശരീരത്തില്‍ ചെയ്യുന്നത്. മാത്രമല്ല, ഭക്ഷണത്തിന് മുമ്പ് ഒരു കുപ്പി വെള്ളം കുടിക്കുമ്പോള്‍ വിശപ്പിന് ശമനമുണ്ടാകും. ഭക്ഷണം കഴിക്കുന്ന അളവ് കുറയും.
5 ശരീരം ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ശീലിക്കുക. ഇതിനായി ഒരു പരിശീലകന്റെ സഹായം തേടാവുന്നതാണ്. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ഇത് ചെയ്യുക. നെഞ്ച്, കാല്, പിന്‍ഭാഗം എന്നീ ഭാഗങ്ങളിലെ പേശികളെ ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യുക. ഓരോ ആഴ്ചയും കൂടുതല്‍ ശരീരബലം നേടാന്‍ ശ്രമിക്കുക.
6 ശരീരഭാരത്തിനനുസരിച്ച് പ്രോട്ടീന്‍ കഴിക്കുക.അരക്കിലോയ്ക്ക് ഒരു ഗ്രാം പ്രോട്ടീന്‍ എന്ന കണക്കില്‍ പ്രോട്ടീനുള്ള ആഹാരങ്ങള്‍ കഴിക്കുക.
7 കലോറി കുറച്ച് കഴിക്കാന്‍ ശീലിക്കുക. ശരീരത്തിന് വേണ്ടതിനേക്കാള്‍ അല്‍പ്പം കുറവില്‍ കലോറി എടുക്കുക.
8 മറ്റുള്ളവര്‍ പറയുന്നത് അവഗണിക്കുക. ഇത് നമ്മുടെ സ്വന്തം യാത്രയാണെന്നും അവിടെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ഇടമില്ലെന്നും ഓര്‍ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications