Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
Weight Loss: ഒളിച്ചിരിക്കുന്ന കൊഴുപ്പ് പോലും കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകള്‍
അമിതവണ്ണം എന്നത് പലരിലും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ട് അമിതവണ്ണം എന്ന പ്രതിസന്ധി ഉണ്ടാവാം. എപ്രകാര ഇതിനെ പ്രതിരോധിക്കാം എന്നതാണ് പലരും ഇന്ന് ചിന്തിക്കുന്നത്. എന്നാല്‍ ഓരോ ദിവസത്തേയും മാറ്റങ്ങള്‍ അനുസരിച്ച് വേണം എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് ചിന്തിക്കുന്നതിനും. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വ്യായാമവും ഡയറ്റും എല്ലാം സ്വീകരിക്കുന്നവരാണ് പലരും. പക്ഷേ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കുന്നതിലൂടെ അമിതവണ്ണത്തെ പ്രതിരോധിക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കണം എന്ന് പറയുമ്പോള്‍ പലരും ആദ്യം ചിന്തിക്കുന്നത് അരിഭക്ഷണം ഒഴിവാക്കണം എന്നതാണ്. എന്നാല്‍ തടി കുറയ്ക്കുന്നവരായാലും കൂട്ടുന്നവരായാലും അരിഭക്ഷണം അല്പമെങ്കിലും കഴിക്കണം. അതോടൊപ്പം തന്നെ പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയെല്ലാം കൃത്യ അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പ തന്നെ ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം. എന്തൊക്കെയാണ് ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സിട്രസ് പഴങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സിട്രസ് പഴങ്ങള്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് തടി കുറയ്ക്കുന്നതിനും ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും സഹായിക്കുന്നു. നാരങ്ങ , ഓറഞ്ച് എന്നിവയെല്ലാം ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെത്തുമ്പോള്‍ പലപ്പോഴും ആന്റി ഓക്സിഡന്റായി മാറുന്നു. അത് വഴി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ മെറ്റബോളിസം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇവയെല്ലാം എന്നതും ശ്രദ്ധേയമാണ്. വേനല്‍ക്കാലമായതിനാല്‍ നാരങ്ങ വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയെല്ലാം കുടിക്കുന്നതും നല്ലതാണ്. ഇതെല്ലാം ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വളരെ മികച്ചതാണ്. ഇതില്‍ ഇഞ്ചിയും മഞ്ഞളും എല്ലാം ഉള്‍പ്പെടുത്താവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇവയിലുള്ള ആന്റി ഓക്സിഡന്റ് തന്നെയാണ്. ശരീരത്തിന്റെ മെറ്റബോളിസം വര്ദ്ദിപ്പിക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം അമിതവണ്ണത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ വെളുത്തുള്ളി, കറുവപ്പട്ട, പാഴ്സ്ലി, റോസ്മേരി എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് വഴി നിങ്ങളുടെ അമിതവണ്ണത്തെ പുറത്താക്കുന്നു.
പച്ചക്കറികള്‍
പച്ചക്കറികള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ അമിതവണ്ണത്തെ കുറയ്ക്കുന്നതിന് മികച്ചതാണ് ഇവയെല്ലാം. അതിനായി ആന്റി ഓക്സിഡന്റ് അടങ്ങിയ ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ്, കോളിഫ്ളവര്‍, ബ്രോക്കോളി, ചീര, ചുവന്ന ഇലക്കറികള്‍ എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ പച്ചക്കറികളിലും ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇത് ശരീരത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നത്തിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ കലോറി കുറവായതിനാല്‍ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
പയര്‍വര്‍ഗ്ഗങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പയര്‍ വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതെല്ലാം തന്നെ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നു. നാരുകള്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം ഇതിലെല്ലാം അടങ്ങിയിട്ടുണ്ട്. പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് പലപ്പോഴും വിശപ്പിനെ കുറയ്ക്കുന്നു. ഇത് എപ്പോഴും വയറ് നിറഞ്ഞിരിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല പ്രമേഹത്തെ കുറയ്ക്കുന്നതിനും ശരീരഭാരത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മികച്ച ദഹനാരോഗ്യത്തിനും പയര്‍വര്‍ഗ്ഗങ്ങള്‍ നല്ലതാണ്. അത് വഴി ആരോഗ്യം മികച്ചതാവുകയും തടി കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications