Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സാമ്പാറോ രസമോ? തടി കുറയ്ക്കുന്നതില്‍ കേമന്‍ ആര്?
മലയാളിയെങ്കില്‍ ഉച്ചഭക്ഷണത്തിന് ചോറിനൊപ്പാം സാമ്പാറോ അല്ലെങ്കില്‍ രസമോ സ്ഥിരമാണ്. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയല്ല പലരും ഈ വിഭവങ്ങള്‍ തയ്യാറാക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്കുന്ന ചിലതുണ്ട്. അതില്‍ ചിലതാണ് സാമ്പാറും രസവും. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതിനാല്‍ ഗുണങ്ങളെല്ലാം മികച്ചതാക്കുന്നതാണ് സാമ്പാറും രസവും. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നു എന്ന് നമുക്ക് നോക്കാം. രണ്ടും ആരോഗ്യകരമെങ്കിലും അത് എത്രത്തോളം നിങ്ങളുടെ തടി
കുറയ്ക്കാന്‍ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

രസം ഗുണങ്ങള്‍ ഇപ്രകാരം
രസം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ആരോഗ്യത്തിനായി മറ്റൊന്നും ചേര്‍ക്കേണ്ടതില്ല എന്നതാണ് സത്യം. കാരണം രസത്തില്‍ ചേര്‍ക്കുന്ന തക്കാളിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ കോശനാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ശരീരത്തിന് ഉയര്‍ന്ന മെറ്റബോളിസം നല്‍കുകയും ചെയ്യുന്നു. തക്കാളിയിലെ ലൈക്കോപീന്‍ ആണ് ശരീരത്തിന് വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം.
മികച്ച ദഹനത്തിന്
രസം ഏറ്റവും മികച്ച രീതിയില്‍ ദഹനാരോഗ്യം സംരക്ഷിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇതില്‍ ഉപയോഗിക്കുന്ന ജീരകം, കുരുമുളക്, കടുക്, വെളുത്തുള്ളി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ഏത് ദഹനപ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും. ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മികച്ച മാറ്റങ്ങള്‍ക്ക് ഉത്തമമാണ് എന്തുകൊണ്ടും രസം. ഇത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ഫലപ്രദമായി തടയുന്നു.
കലോറി കുറവ്
ഏറ്റവും കുറവ് കലോറി ഉള്ള വിഭവങ്ങളില്‍ ഒന്നാണ് എപ്പോഴും രസം. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പരിഹാരം തന്നെയാണ് രസം. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പരിഹാരമായി കണക്കാക്കാവുന്നതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ അത്യുത്തമമാണ്.

സാമ്പാറെങ്കില്‍ ഗുണങ്ങളിങ്ങനെ
ആരോഗ്യത്തിന് രസമെന്ന പോലെ തന്നെ സാമ്പാറും ഗുണങ്ങള്‍ നല്‍കുന്നതാണ്. നാരുകളുടെ കലവറയാണ് സാമ്പാര്‍. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹനാരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു സാമ്പാര്‍. ഇത് നിങ്ങളുടെ അമിതവണ്ണം എന്ന പ്രശ്നത്തേയും പരിഹരിക്കുന്നതിന് സഹായിക്കും.
പ്രോട്ടീന്‍ കലവറ
സാമ്പാറില്‍ പരിപ്പും പച്ചക്കറികളും ചേര്‍ക്കുന്നത് ധാരാളം പ്രോട്ടീനും പ്രദാനം ചെയ്യുന്നു. ഇത് പേശികളുടെ ആരോഗ്യത്തിന് മികച്ചതാണ്. പലപ്പോഴും സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മികച്ച പ്രോട്ടീന്‍ ഉറവിടമാണ് ഇത് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ദൈനംദിന പ്രോട്ടീന്‍ ഉപഭോഗം മികച്ചതാക്കുന്നതിന് സഹായിക്കുന്നു സാമ്പാര്‍. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും.
വിറ്റാമിന്‍ കലവറ
സാമ്പാറില്‍ ചേരുന്ന വിവിധ ഘടകങ്ങള്‍ പലപ്പോഴും നിങ്ങളുടെ വിറ്റാമിന്‍ ഉപഭോഗത്തെ വര്‍ദ്ധിപ്പിക്കും. കാരണം ഇവയില്‍ വിറ്റാമിന്‍ എ, പൊട്ടാസ്യം തുടങ്ങി നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുകയും തടി കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാന്‍ അത്യുത്തമം
എന്നാല്‍ ഇവയില്‍ രണ്ടിലും ശരീരഭാരം കുറയ്ക്കാന്‍ ഏതാണ് ഏറ്റവും ഉത്തമം എന്ന് നമുക്ക് നോക്കാം. അതില്‍ കുറഞ്ഞ കലോറി, ഉയര്‍ന്ന ജലാംശം, മികച്ച മെറ്റബോളിസം എന്നിവ കൂടുതലുള്ളത് എപ്പോഴും രസത്തിനാണ്. അതുകൊണ്ട് തന്നെ സാമ്പാറിനെക്കാള്‍ ഒരു പടി മുന്നിലാണ് രസം എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പാര്‍ ആരോഗ്യകരമെങ്കിലും ചില അവസ്ഥകളില്‍ ഉയര്‍ന്ന കലോറി ഉള്ളതിനാല്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു. അതുകൊണ്ട് രസമാണ് എപ്പോഴും തടി കുറയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
