Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
തടി കുറയ്ക്കുന്നതില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്: ന്യൂട്രീഷനിസ്റ്റ് പറയുന്നത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തടി എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നതോടൊപ്പം തന്നെ അതിന് കൃത്യമായ ഫലം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നത് വളരെയധികം ദു:ഖകരമായ ഒന്നാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും എത്ര ശ്രമിച്ചിട്ടും ഫലം കാണാത്ത അവസ്ഥയില്‍ അത് എന്തുകൊണ്ടാണെന്ന് നമ്മളോട് പറയുകയാണ് പ്രശസ്ത പോഷകാഹാര വിദഗ്ദ്ധനായ റയാന് ഫെര്‍ണാണ്ടോ.
പലരും പട്ടിണി കിടന്നാണ് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത്, എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഒരു കാരണവശാലും പട്ടിണി കിടക്കേണ്ടതില്ല എന്ന് മാത്രമല്ല കൃത്യമായ വ്യായാമവും അച്ചടക്കവും ചിട്ടയും എല്ലാം അനിവാര്യമായ വേണ്ട ഒന്നാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. തന്റെ ഇസ്റ്റാഗ്രാം പോസ്റ്റിലൂടെ റയാന് ഫെര്‍ണാണ്ടോ പങ്കുവെച്ച പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഭക്ഷണം ഒഴിവാക്കുന്നത്
പലപ്പോഴും പ്ട്ടിണി കിടന്നും മെലിയാം എന്ന് തീരുമാനിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. ഭക്ഷണം ഒഴിവാക്കുമ്പോള്‍ അതിനോട് ശരീരം പ്രതികരിക്കുന്ന രീതി എന്നത് വളരെ മോശമായിരിക്കും. പലപ്പോഴും ഈ സമയം ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പലപ്പോഴും കൊഴുപ്പ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാം എന്ന ചിന്തയുണ്ടെങ്കില്‍ ഇന്ന് തന്നെ അത് ഒഴിവാക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം ഈ സമയം നിര്‍ബന്ധമാണ്.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത്
നിര്‍ജ്ജലീകരണം എന്നത് പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ മെറ്റബോളിസത്തെ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതില്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ വെള്ളത്തിന്റെ പങ്ക് നിര്‍ണായകമാണ്. അത് നിങ്ങളുടെ ആരോഗ്യവും മെറ്റബോളിസവും കൃത്യമാക്കുന്നു. ഇത് വഴി പലപ്പോഴും ശരീരത്തില്‍ നിന്ന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കാതിരിക്കുമ്പോള്‍ അത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നത് വളരെയധികം കുറയ്ക്കും.
വ്യായാമം ഒഴിവാക്കുന്നത്
ഭക്ഷണത്തിലൂടെ മാത്രം ശരീരഭാരത്തെ കുറയ്ക്കാന്‍ സാധിക്കുകയില്ല. അതിനായി നിങ്ങള്‍ വ്യായാമത്തിലും അല്പം ശ്രദ്ധിക്കണം. കാരണം ഭക്ഷണവും വ്യായാമവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോയാല്‍ മാത്രമേ അത് തടി കുറയ്ക്കുന്നതിന് സഹായിക്കുകയുള്ളൂ. എന്നാല്‍ മാത്രമെ ഇത് ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുകയുള്ളൂ. അതുകൊണ്ട് തന്നെ തടി കുറയ്ക്കണം എന്ന തീരുമാനം നിങ്ങളെടുത്താല്‍ വ്യായാമവും അതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഹൃദയമിടിപ്പും പ്രധാനം
തടി കുറയ്ക്കുന്നതും ഹൃദയമിടിപ്പും തമ്മില്‍ എന്താണ് ബന്ധം എന്ന് പലരും ചിന്തിക്കും. എന്നാല്‍ ശരീരത്തില്‍ നിന്ന് ശരിയായ രീതിയില്‍ കൊഴുപ്പ് കുറയുന്നത് സംഭവിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ അതിന്റെ നിരക്ക് എന്തുകൊണ്ടും 70% മുതല്‍ 85% വരെയാണ്. ഇത് കൂടുതലോ അല്ലെങ്കില്‍ കുറവോ ആയാണ് കണക്കാക്കുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് കത്തുന്നത് മന്ദഗതിയിലാണ് എന്നതാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ചാല്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവാം.
സപ്ലിമെന്റുകളെ മാത്രം ആശ്രയിക്കുന്നത്
നിങ്ങള്‍ തടി കുറയ്ക്കാനും വയറൊതുക്കുന്നതിനും വേണ്ടി പലപ്പോഴും സപ്ലിമെന്റുകളെ ആശ്രയിക്കുന്നവകാണോ? എന്നാല്‍ ഇത് ഒരിക്കലും തടി കുറയ്ക്കുന്ന കാര്യത്തില്‍ സഹായിക്കുന്നവയല്ല. എന്ന് മാത്രമല്ല ഇത് യഥാര്‍ത്ഥ ഭക്ഷണത്തിന് പകരമായി ഉപയോഗിക്കുന്നതില്‍ യാതൊരു ഗുണവും ഇല്ല എന്നതുമാണ് സത്യം. അതുകൊണ്ട് തന്നെ കൃത്യമായ രീതി പിന്തുടര്ന്നാല് മാത്രമേ നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.
ശരിയായ രീതിയില്‍ ശരീരഭാരം കുറയ്ക്കാം?
ശരിയായ രീതിയില്‍ എപ്രകാരം ശരീരഭാരം കുറയ്ക്കാം എന്നാണ് റയാന് പറയുന്നതെന്ന് നോക്കാം. അതിനായി സമീകൃതാഹാരം കഴിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അത് മാത്രമല്ല ഹോര്‍മോണ്‍നില കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടിയും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ദിക്കണം. അത് കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല ദിവസവും വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരതയോടെ എല്ലാ കാര്യവും ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം തന്നെ തടി കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications