Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
വ്യായാമവും ഡയറ്റും ശീലിച്ചിട്ടും തടി കുറയുന്നില്ലേ? ഈ തെറ്റുകള്‍ ഒരിക്കലും പാടില്ല
ഇന്നത്തെക്കാലത്ത് ഒരു വലിയ വിഭാഗം ആളുകള്‍ അമിതവണ്ണത്തിന്റെയും അമിതഭാരത്തിന്റെയും പ്രശ്‌നവുമായി പൊരുതുന്നു. എന്നിരുന്നാലും, നിങ്ങള്‍ ശരിയായ ദിനചര്യ പിന്തുടരുകയും ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുകയും ചെയ്താല്‍, വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. തടി കുറയ്ക്കാനുള്ള എല്ലാ രീതികളും അവലംബിച്ചിട്ടും എന്തുകൊണ്ട് തടി കുറയുന്നില്ലെന്നാണ് ചിലരുടെ പരാതി. യഥാര്‍ത്ഥത്തില്‍, ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയില്‍ നിങ്ങള്‍ ചില തെറ്റുകള്‍ വരുത്തുന്നതാണ് ഇതിന് കാരണം.
ഒരിക്കലും അനാരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ പോഷകാഹാരം കഴിക്കുക, വ്യായാമം ചെയ്യുക. ഷോര്‍ട്ട് കട്ട് ടെക്‌നിക്കുകളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഒരിക്കലും തീരുമാനിക്കരുത്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും. അമിതവണ്ണം കുറയ്ക്കാന്‍ നിങ്ങളുടെ ജീവിതശൈലി മാറ്റേണ്ടതുണ്ട്. പ്രധാനമായും, നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ തെറ്റുകള്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ല.

ഭക്ഷണം ഒഴിവാക്കല്‍
ഭക്ഷണം ഒഴിവാക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാല്‍ അങ്ങനെയല്ല. ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് തടി കുറയുമെന്ന് കരുതുന്നത് വെറും മിഥ്യാ ധാരണയാണ്. ഭക്ഷണം ഒഴിവാക്കി വണ്ണം കുറച്ചാല്‍ അതിന്റെ ഫലം വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരിക്കും. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം തീര്‍ച്ചയായും മോശമാകുകയും ചെയ്യും. കാരണം ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ ലഭിക്കില്ല. ഇത് ശരീരത്തില്‍ പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാക്കും.

ഇടയ്ക്കിടെ ഭക്ഷണം കഴിക്കല്‍
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലായ്പ്പോഴും എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. കാരണം വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ ഭാരം കുറയുന്നതിനു പകരം വര്‍ദ്ധിക്കും. വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആരോഗ്യസ്ഥിതി, ശരീരപ്രകൃതി മുതലായവ കണക്കിലെടുത്ത് ഭക്ഷണത്തിന്റെ ദൈര്‍ഘ്യം തീരുമാനിക്കുക.

കൂടുതല്‍ വ്യായാമം ചെയ്യല്‍
കൂടുതല്‍ വ്യായാമം ചെയ്യുന്നതിലൂടെ പെട്ടെന്ന് ഫലം ലഭിക്കുമെന്നോ അല്ലെങ്കില്‍ വേഗത്തില്‍ ശരീരഭാരം കുറയുമെന്നോ പലരും കരുതുന്നു. എന്നാല്‍ അമിതമായ വ്യായാമം മൂലം ശരീരം തളരുകയേ ഉള്ളൂ. ക്ഷീണത്തിനനുസരിച്ച് നിങ്ങള്‍ വിശ്രമിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.

കൊഴുപ്പില്ലാത്ത ഭക്ഷണക്രമം
ശരീരഭാരം കുറയ്ക്കാന്‍ കൊഴുപ്പ് രഹിത ഭക്ഷണക്രമം സ്വീകരിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു, എന്നാല്‍, ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ആളുകള്‍ പിന്തുടരുന്ന ഏറ്റവും സാധാരണമായ തെറ്റുകളില്‍ ഒന്നാണിത്. കാര്‍ബോഹൈഡ്രേറ്റുകള്‍ക്കും പ്രോട്ടീനുകള്‍ക്കുമൊപ്പം നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ മാക്രോ ന്യൂട്രിയന്റുകളില്‍ ഒന്നാണ് കൊഴുപ്പ്. കൂടാതെ, വിറ്റാമിന്‍ എ, കെ, ഡി എന്നിവയുള്‍പ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാന്‍ നമ്മുടെ ശരീരത്തിന് കൊഴുപ്പ് ആവശ്യമാണ്.

ഗ്ലൂറ്റന്‍ ഫ്രീ ഭക്ഷണം
ഗ്ലൂറ്റന്‍ രഹിത ഭക്ഷണങ്ങള്‍ സീലിയാക് രോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും ഈ ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഫിറ്റ്നസ് ഫ്രീക്കുകള്‍ക്കിടയില്‍ ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണത്തിന് വലിയ പ്രചാരമുണ്ട്. ഇത് മുതലെടുത്ത് ഭക്ഷ്യ കമ്പനികള്‍ ഗ്ലൂറ്റന്‍ ഫ്രീ ചോക്ലേറ്റുകള്‍, കേക്കുകള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങി നിരവധി ഭക്ഷണ സാധനങ്ങള്‍ പുറത്തിറക്കാറുണ്ട്. ഈ ഭക്ഷണങ്ങള്‍ ഗ്ലൂറ്റന്‍ ഫ്രീ ആണെങ്കിലും അവയില്‍ ധാരാളം കൃത്രിമ പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൈസെമിക് സൂചിക വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യും.

വിശന്നിരിക്കുന്ന ശീലം
ഫിറ്റ്നസ് ഫ്രീക്കുകള്‍ തടി കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നു. ചില ഡയറ്റുകള്‍ വ്രതം പോലെയാണ്. നിങ്ങള്‍ക്ക് ഏറെ നേരം വിശന്നിരിക്കേണ്ടി വരും. എന്നാല്‍ ദീര്‍ഘനേരം പട്ടിണി കിടക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ശരീരത്തിന്റെ ഊര്‍ജ്ജ നില കുറയ്ക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഭക്ഷണക്രമം നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കുകയും ചെയ്യും.

സമീകൃതാഹാരത്തിന്റെ അഭാവം
സമീകൃതാഹാരത്തില്‍ മാക്രോ ന്യൂട്രിയന്റുകളും മൈക്രോ ന്യൂട്രിയന്റുകളും ഉള്‍പ്പെടുന്നു. ശരീരത്തെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ മാക്രോ ന്യൂട്രിയന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ തടയുന്നതിനും മൈക്രോ ന്യൂട്രിയന്റുകള്‍ അത്യന്താപേക്ഷിതമാണ്. ഓര്‍ക്കുക, ശരീരഭാരം കുറയ്ക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. ജീവിതത്തിലുടനീളം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമീകൃതാഹാരം ഒഴിവാക്കി ഒരു കളി വേണ്ട.

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം
ഓഫീസിലോ കോളേജിലോ പോകുമ്പോള്‍ എല്ലാ ദിവസവും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കില്‍ അറിയുക, ശരീരഭാരം കൂടാനുള്ള പ്രധാന കാരണം പ്രഭാതഭക്ഷണം കഴിക്കാത്തതാണ്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിക്കുക. നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍, ഉച്ചഭക്ഷണ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. അതിനാല്‍ നിങ്ങള്‍ വളരെയധികം ഭക്ഷണം കഴിക്കും.

പ്രോട്ടീന്‍ കഴിക്കാതിരിക്കല്‍
പേശികള്‍ നിര്‍മിക്കാന്‍ നിങ്ങള്‍ക്ക് പ്രോട്ടീനില്‍ നിന്ന് ഒമ്പത് തരം അമിനോ ആസിഡുകള്‍ ആവശ്യമാണ്. മുട്ട, കോഴി, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഇത് കാണപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയില്‍, നിങ്ങള്‍ക്ക് മതിയായ അളവില്‍ പ്രോട്ടീന്‍ ആവശ്യമാണ്. അല്ലാത്തപക്ഷം കൂടുതല്‍ പേശികള്‍ നഷ്ടപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












