Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
വണ്ണം കുറയ്ക്കാന്‍ ആറ് കാര്യങ്ങള്‍: ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
അമിതവണ്ണം എന്നത് എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അത് മാത്രമല്ല അപകടകരമായ അവസ്ഥയാണ് ഇതിന്റെ ഫലമായി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കാം. ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ ചില കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. പലപ്പോഴും തടി കുറയ്ക്കുക എന്ന് പറയുമ്പോള്‍ പലരും ആദ്യം ശ്രദ്ധിക്കുന്ന കാര്യം ഡയറ്റ് തന്നെയാണ്. പിന്നീട് വ്യായാമവും അനുബന്ധമായ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്കുന്നു. എന്നാല്‍ അമിതമായി വരുത്തുന്ന നിയന്ത്രണങ്ങളും അപകടമുണ്ടാക്കുന്നവയായിരിക്കും.
ക്രാഷ് ഡയറ്റുകള്‍ അമിതമായ വ്യായാമം എന്നിവ നിങ്ങളില്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. ശരിയായ രീതിയില്‍ ശരീരഭാരം കുറയ്ക്കുന്നതിന് കൃത്യമായ ഭക്ഷണരീതി തന്നെയാണ് ആദ്യത്തെ കാര്യം. സ്ഥിരമായ ഭക്ഷണരീതിയും പോഷകാഹാരത്തിലും ശ്രദ്ധ ചെലുത്തുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തി ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

പ്രോട്ടീനും പച്ചക്കറികളും കഴിക്കാം
ഭക്ഷണശീലത്തില്‍ ആദ്യം വരുത്തേണ്ട മാറ്റം എന്നത് കൃത്യമായ അളവില്‍ പ്രോട്ടീനും പച്ചക്കറികളും കഴിക്കുക എന്നതാണ്. ഇവ നിങ്ങളുടെ വയറ് നിറയുന്നതിനും വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എല്ലാല ഭക്ഷണത്തിലും പ്രോട്ടീന്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. അതുപോലെ തന്നെ പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി നിങ്ങള്‍ക്ക് ആരോഗ്യം നിലനിര്‍ത്തുന്നതിനും അനാരോഗ്യകരമായ ശീലത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
പഞ്ചസാരയും കൊഴുപ്പും കുറയ്ക്കണം
കഴിക്കുന്ന ഭക്ഷണത്തില്‍ പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൊഴുപ്പ് കൂടുതലുള്ള അല്ലെങ്കില്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല മധുരം ധാരാളം അടങ്ങിയ ഭക്,ണങ്ങളും അതോടൊപ്പം തന്നെ എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

സ്റ്റാര്‍ച്ച് ഉപഭോഗം ശ്രദ്ധിക്കണം
പലപ്പോഴും നിങ്ങളില്‍ സ്റ്റാര്‍ച്ച് ഉപഭോഗം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ചോറ്, റൊട്ടി, അത് കൂടാതെ സ്റ്റാര്‍ച്ച് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ അപകടകരമായ അവസ്ഥയും ഇത് മൂലം ഉണ്ടാവുന്നു. പലപ്പോഴും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കാം
ഭക്ഷണം കഴിക്കുന്നതിലും അതീവ ശ്രദ്ധ വേണം. കാരണം ദിവസവും രണ്ടോ അല്ലെങ്കില്‍ മൂന്നോ തവണ മാത്രം പ്രധാന ഭക്ഷണം കഴിക്കണം. അതിനിടയിലുള്ള ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ക്ക് വിശപ്പ് വര്‍ദ്ധിക്കുകയാണെങ്കില്‍ ഒരു പഴം കഴിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഇടക്കിടെയുള്ള ഭക്ഷണശീലം അല്പം ശ്രദ്ധിക്കണം. ഇത് അനാരോഗ്യകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. ഇത്തരം അവസ്ഥയില്‍ തടി കുറയ്ക്കുന്നതിന് ഭക്ഷണത്തിന്റെ സമയമാണ് ശ്രദ്ധിക്കേണ്ടത്.
പതുക്കെ കഴിക്കാം
പതുക്കെ ഭക്ഷണം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം പ്രതിസന്ധിയുണ്ടാക്കുന്നു. പലപ്പോഴും ആദ്യം എടുക്കുന്ന ഭക്ഷണം കഴിക്കാന്‍ 15 മിനിറ്റ് എടുക്കണം. തുടര്‍ന്ന് പത്ത് മിനിറ്റ് കൂടി കഴിഞ്ഞ് വിശപ്പ് മാറിയില്ലെങ്കില്‍ മാത്രം വീണ്ടും കുറച്ച് ഭക്ഷണം കൂടി കഴിക്കാം. എന്നാല്‍ ഏത് ഭക്ഷണം കഴിക്കുമ്പോഴും പതുക്കെ സമയമെടുത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
കുറച്ച് കഴിക്കുക
ഭക്ഷണം കഴിക്കുന്നത് എപ്പോഴും കുറച്ച് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതായത് വയറ് നിറയുന്നത് വരെ കഴിക്കരുത്. അത് മാത്രമല്ല എന്ത് കഴിച്ചാലും എപ്പോള്‍ കഴിച്ചാലും വയറ് നിറയെ കഴിക്കരുത്. ആവശ്യത്തിന് മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അമിതവണ്ണത്തിലേക്കും നിങ്ങളില്‍ വിശപ്പിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











