Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ശരീരത്തിന് ആയാസം നല്‍കാതെ തടി കുറയ്ക്കാം: ചെയ്യേണ്ട വ്യായാമങ്ങള്‍ ഇതാണ്
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നത്തിലേക്ക് എത്തുന്നു. പലപ്പോഴും ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ശരീരത്തിന് അധികം ആയാസം നല്‍കാതെ തന്നെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചില വ്യായാമങ്ങളുണ്ട്. അതികഠിനമായ വര്‍ക്കൗട്ടുകളും സന്ധികളില്‍ ഉണ്ടാക്കുന്ന വേദന നിസ്സാരമല്ല. എന്നാല്‍ അത്തരം വേദനകള്‍ ഒന്നും ഇല്ലാതെ നമുക്ക് പരിഹാരം കാണാവുന്നതാണ്.
എപ്പോഴും സജീവമായിരിക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന ലോ ഇംപാക്ട് വ്യായാമങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വ്യായാമങ്ങള്‍ ശരീരത്തിന് വളരെ മൃദലമാണെങ്കിലും, കലോറി എരിച്ചുകളയുന്നതിലും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ഏറ്റവും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പലപ്പോഴും ഇത് സന്ധിവേദനയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നടക്കുന്നത്
നടക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നതാണ്. അത് പലപ്പോഴും നിങ്ങളില്‍ ദോഷകരമല്ലാത്ത വളരെ ലളിതമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. സന്ധികളില്‍ ഇത് മൂലം സമ്മര്ദ്ദമുണ്ടാവുകയില്ല. അത് മാത്രമല്ല ഇത് കലോറി വളരെ എളുപ്പത്തില്‍ കത്തിക്കുന്നതിനും അതോടൊപ്പം തന്നെ ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും. ദിനവും 40 മിനിറ്റ് എങ്കിലും നടക്കുന്നതിന് ശ്രദ്ധിക്കണം. വേഗത്തില്‍ നടക്കുന്നത് നിങ്ങളുടെ ശരീരഭാരത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
സൈക്ലിംഗ്
പലപ്പോഴും ആരോഗ്യത്തെ സഹായിക്കുന്നതാണ് സൈക്ലിംഗ്. ഇത് നിങ്ങളുടെ സന്ധികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ തന്നെ ശരീരത്തിന് വ്യായാമം നല്‍കുകയും സന്ധികളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. അത് വഴി ശരീരത്തില്‍ മെറ്റബോളിസം ഇരട്ടിയാക്കുന്നു. ഇതെല്ലാം നിങ്ങളുടെ അമിതവണ്ണത്തേയും കൂടിയ കലോറിയേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിക്കുകയും ശരീരഭാരത്തെ കുറയ്ക്കുന്നതിനും സഹായിക്കും.
നീന്തല്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. അതിന് കാരണമാകുന്നതിന് നീന്തല്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന സഹായിക്കുന്ന ഒന്നാണ് നീന്തുന്നത്. ഇത് വഴി നിങ്ങള്‍ക്ക് ശരീര വേദനയെ പ്രതിരോധിക്കാന്‍ സാധിക്കും. അത് മാത്രമല്ല പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിനും നീന്തല്‍ സഹായിക്കും. അതിനായി ദിവസവും അരമണിക്കൂര്‍ എങ്കിലും നീന്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.

യോഗ
ആരോഗ്യത്തിന് അധികം ആയാസം നല്‍കാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് യോഗ. ഇത് വളരെ സാവധാനത്തില്‍ ചെയ്യുന്നതിനാല്‍ ശരീരത്തിന് ആയാസം നല്കുന്നു. അത് മാത്രമല്ല സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാനസിക സമ്മര്ദ്ദമുള്പ്പടെ കുറയ്ക്കുന്നതിന് യോഗ അത്യുത്തമമാണ്. ഇത് കൂടാതെ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സന്ധിവാതമുള്ളവര്‍ക്ക് ഏറ്റവും ലഘുവായ വ്യായാമമാണ് യോഗ. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് യോഗ.
ചെയര്‍ വ്യായാമങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെയര്വ്യായാമങ്ങള് അത്യുത്തമമാണ്. .എന്നാല്‍ ഇത് എപ്രകാരമാണ് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. സന്ധിവേദനയുള്ളവര്‍ക്കും ഇത് ശീലമാക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. അതിനായി ഇരുന്നുകൊണ്ടുള്ള ലെഗ് ലിഫ്റ്റുകള്‍, കൈ ഉയര്‍ത്തലുകള്‍, ലഘുവായ സ്ട്രെച്ചിംഗുകള്‍ എന്നിവ ചെയ്യാവുന്നതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
