Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
അഞ്ച് മാസത്തില്‍ കുറഞ്ഞത് 23 കിലോ: അശ്വിന്റെ കഥ അല്പം വ്യത്യസ്തം,ഏവര്‍ക്കും പ്രചോദനം
അമിതവണ്ണം എന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്ന ഒരു അവസ്ഥയാണ്. എത്രയൊക്കെ കഷ്ടപ്പെട്ടായാലും അമിതവണ്ണത്തെ കുറയ്ക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. എന്നാല്‍ അതിന് സാധിക്കാതെ വരുന്ന അവസ്ഥയില്‍ പലരും നിരാശയിലേക്ക് കൂപ്പു കുത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍, ആത്മവിശ്വാസക്കുറവ്, മാനസികമായുണ്ടാവുന്ന ഉത്കണ്ഠകള്‍ എന്നിവയെല്ലാം അമിതവണ്ണം നമുക്ക് സമ്മാനിക്കുന്നതാണ്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നിശ്ചദാര്‍ഢ്യത്തോടെ അമിതവണ്ണത്തേയും മറ്റ് ആരോഗ്യ പ്രശ്നങ്ങളേയും തോല്‍പ്പിച്ച് മുന്നേറിയിരിക്കുകയാണ് 24-കാരനായ പള്ളുരുത്തി സ്വദേശി അശ്വിന് തമ്പി. യുകെ സെര്‍ട്ടിഫൈഡ് ന്യൂട്രീഷ്യണിസ്റ്റ് വിഷ്ണു ഉല്ലാസിന്റെ സഹായത്തോടെ തന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ അമിതവണ്ണത്തെ എന്നന്നേക്കുമായി കുറച്ച് ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത അശ്വിന്റെ പ്രയ്ത്നത്തെക്കുറിച്ച് നമുക്ക് വായിക്കാം.

23 കിലോ 5 മാസത്തില്‍
പലരേയും അത്ഭുതപ്പെടുത്തുന്നത് 23 കിലോ വരെ അശ്വിന് കുറച്ചു എന്നത് തന്നെയാണ്. അതും വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഭവിച്ച മാറ്റമാണ്. വെറും അഞ്ച് മാസം കൊണ്ടാണ് തന്റെ അമിതവണ്ണത്തെ കുറച്ച് സാധാരണ ജീവിത ശൈലിയിലേക്കും താന്‍ ആഗ്രഹിച്ച രൂപത്തിലേക്കും അശ്വിനെത്തിയത്. തന്റെ ആത്മവിശ്വാസക്കുറവിനേയും അതിലുപരി ആരോഗ്യ പ്രശ്നങ്ങളേയും കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് അശ്വിന് വിഷ്ണുവിലേക്ക് എത്തിയത്.
തുടക്കത്തിലെ മാറ്റം
തുടക്കത്തില്‍ തന്നെ മാറ്റം കാണണം ശരീരഭാരത്തില്‍ കുറവുണ്ടായിരിക്കണം എന്നാണ് പലരും ആഗ്രഹിക്കുന്നത്. അതായത് ഇന്‍സ്റ്റന്റ് റിസള്‍ട്ട് ആണ് ഇന്നത്തെ കാലത്ത് പലരും കാത്തിരിക്കുന്നതും. എന്നാല്‍ ക്ഷമയോടെ കാത്തിരുന്നാല്‍ അതനുസരിച്ച് കഠിനാധ്വാനം ചെയ്താല്‍ ജീവിതത്തില്‍ അര്‍ഹിക്കുന്ന വിജയം തേടി എത്തും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് അശ്വിന്. മീല്പ്ലാന് പ്രാധാന്യമെന്താണെന്നും എപ്രകാരമാണ് വര്‍ക്കൗട്ട് ചെയ്യേണ്ടതും എന്ന വിഷ്ണുവിന്റെ കൃത്യമായ ഇടപെടലില്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിലാണ് അശ്വിന് ഇപ്പോഴുള്ളത്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
ഡയറ്റ് എന്നത് പലരും ഭക്ഷണം ഒഴിവാക്കണം എന്ന ധാരണയില്‍ നിന്ന് ആരോഗ്യകരമായ ഭക്ഷണം കഴിച്ച് കൊണ്ട് നമുക്ക് അമിതവണ്ണത്തെ കുറയ്ക്കാം എന്ന് അശ്വിന് മനസ്സിലാക്കി തന്നു. ഓരോരുത്തരുടേയും ശരീരത്തിന് ആവശ്യമായ ഭക്ഷമാണ് എപ്പോഴും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അതില്‍ ഒരിക്കലും അരി ഭക്ഷണം പൂര്‍ണമായും അവഗണിക്കുകയോ അല്ലെങ്കില്‍ ചപ്പാത്തി മാത്രം കഴിക്കുകയോ അതുമല്ലെങ്കില്‍ കീറ്റോ പോലുള്ള ഡയറ്റുകളോ പിന്തുടര്‍ന്നല്ല അശ്വിന്റെ ഡയറ്റ് ആരംഭിച്ചത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എല്ലാം ചേര്‍ത്ത് അതില്‍ പച്ചക്കറിയും, ചിക്കനും, മുട്ടയും, മത്സ്യവും എല്ലാം ഉള്‍പ്പെടുത്തി തന്നെയാണ് ഡയറ്റിലേക്ക് അശ്വിന് കടന്നത്. വിഷ്ണുവിന്റെ കൃത്യമായ നിര്‍ദ്ദേശപ്രകാരം എന്തൊക്കെ എപ്രകാരം ഏതൊക്കെ അളവില്‍ കഴിക്കണം എന്നത് തന്നെയായിരുന്നു ഏറ്റവും പ്രധാനവും.

തുടങ്ങിയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ട്
തുടങ്ങിയപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടിനെ തരണം ചെയ്യുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. കാരണം തന്റെ ആദ്യത്തെ ഭക്ഷണരീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ഒരു ഭക്ഷണരീതി പിന്തുടരുക എന്നത് ശ്രമകരമായിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം തന്റെ ശരീരത്തില്‍ സംഭവിച്ച മാറ്റം അദ്ദേഹത്തിന് കൂടുതല്‍ പ്രേരണയും ആത്മവിശ്വാസവും കൊണ്ട് വന്നു. വിശേഷാവസരങ്ങളില്‍ പോലും ഇത് തന്നെ പിന്തുടര്ന്ന് പോന്നു എന്നത് എടുത്ത് പറയേണ്ടതാണ്. വണ്ണം കുറയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കാര്യങ്ങളെ കൃത്യമായി ഫോളോ ചെയ്താല്‍ മാത്രമേ അതനുസരിച്ചുള്ള ഫലം ലഭിക്കുകയുള്ളൂ. അതല്ലാതെ 6 ദിവസം കൃത്യമായ ഡയറ്റും 7-ാം ദിവസം ചീറ്റ് ഡേ പോലെ കണക്കാക്കുയും ചെയ്താല്‍ അടുത്ത ദിവസം നമ്മള് ആദ്യം മുതല്‍ എല്ലാം ആരംഭിക്കേണ്ടതായി വരും. എന്നാല്‍ അശ്വിന് ഇതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ഫിറ്റ്നസ് രഹസ്യം.

ശേഷം എന്ത്?
കൃത്യമായ ഡയറ്റിലൂടെ തന്റെ അമിതവണ്ണത്തെ തോല്‍പ്പിച്ച അശ്വിന് ഇപ്പോള്‍ സാധാരണ ജീവിത രീതി തന്നെയാണ് പിന്തുടരുന്നത്. വീട്ടില്‍ തയ്യാറാക്കുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും അതോടൊപ്പം തന്നെ 40-45 മിനിറ്റ് വരെ ജിമ്മില്‍ ചിലവഴിക്കുകയും ചെയ്യുന്നു. അതോടൊപ്പം കാര്‍ഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ക്കും പ്രാധാന്യം നല്‍കും.



Click it and Unblock the Notifications
