ഒരാഴ്ചയില്‍ മൂന്ന് കിലോ വരെ കുറയ്ക്കാം: ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

അമിതവണ്ണത്തെ നിയന്ത്രിക്കാന്‍ പലരും കഷ്ടപ്പെടുകയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് പ്രധാന കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതിനായി ഏഴ് ദിവസത്തെ ശീലങ്ങള്‍ നമുക്ക് പിന്തുടരാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണുന്നതാണ് ഇത്. പലപ്പോഴും ദഹനാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്ന ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് ഈ മാറ്റം സഹായകമാണ്.

സ്വാഭാവികമായും ശരീരഭാരം കുറയ്ക്കുക എന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നതാണ്. എന്നാല്‍ ഒരാഴ്ച കൊണ്ട് രണ്ടോ മൂന്നോ കിലോ കുറയ്ക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ തന്നെ ചില ശീലങ്ങള്‍ വഴി നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാം. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ചിട്ടയായി ദിനവും പാലിക്കേണ്ട ശീലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Weight Loss in 7 Days

ചൂടുവെള്ളം കുടിക്കുക
ദിനവും അല്‍പം ചൂടുവെള്ളം അതായത് 500 മില്ലി ചൂടുവെള്ളം അല്‍പം കടല്‍ ഉപ്പ് ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളഉടെ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഇലക്ട്രോലൈറ്റുകള്‍ സന്തുലിതമാക്കാനും വയറുവീര്‍ക്കുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ ഇത് വഴി ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുന്നു. സ്ഥിരമായി ഇത് ചെയ്യുന്നത് വഴി മെറ്റബോളിസം വര്‍ദ്ധിക്കുകയും അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിനായി ശരീരഭാരം നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച ദഹനം നടക്കുന്ന സമയത്ത് അതായത് ഉച്ചക്ക് 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയം പ്രധാന ഭക്ഷണത്തിനായി സമയം കണ്ടെത്തുക. ഇതിന് ശേഷം അത്താഴം ലഘുവാക്കുകയും വയറ്റിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് പരിഹാരം കാണുകയും ചെയ്യേണ്ടതാണ്. ഇത് വഴി നിങ്ങള്‍ക്ക് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പരിഹരിക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല പ്രമേഹമുള്‍പ്പടെയുള്ള ജീവിത ശൈലി രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു.

പച്ചക്കറികള്‍ നിര്‍ബന്ധം
കലോറി കുറയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. അതിനായി ഓരോ ഭക്ഷണത്തിന് മുന്‍പും ധാരാളം പച്ചക്കറികളും മറ്റും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. അത് വേവി്ക്കാത്തതോ വേവിച്ചതോ ആയിരുന്നാലും പ്രശ്‌നങ്ങളില്ല. അത് മാത്രമല്ല പഞ്ചസാര വളരെ കുറച്ച് ഉപയോഗിക്കുകയും നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ ധാരാളം ചേര്‍ക്കുകയും ചെയ്യുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കുടലിലെ ബാക്ടീരിയകളെ ഉത്തേജിപ്പിക്കുകയും മെറ്റബോളിസം കൃത്യമാക്കുകയും ചെയ്യുന്നു.

Weight Loss in 7 Days

ഇഞ്ചി-മഞ്ഞള്‍ വെള്ളം
നിങ്ങള്‍ സ്ഥിരമായി വൈകുന്നേരങ്ങളില്‍ ചായയും കാപ്പിയും കുടിക്കുന്ന വ്യക്തിയെങ്കില്‍ അത് ഒഴിവാക്കി ഇഞ്ചി- മഞ്ഞള്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം വൈകുന്നേരങ്ങളിലെ കഫീന്‍ അളവ് പലപ്പോഴും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അത് മാത്രമല്ല ഇത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം നല്ല ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ദഹനാരോഗ്യത്തിന് വേണ്ടി അല്‍പം ഇഞ്ചി - മഞ്ഞള്‍ വെള്ളം നല്‍കാവുന്നതാണ്.

നടക്കുന്നതിന് ശ്രദ്ധിക്കുക
എപ്പോഴും ഭക്ഷണശേഷം അല്‍പ സമയം അതായത് 20 മിനിറ്റെങ്കിലും നടക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തിനും അതോടൊപ്പം തന്നെ പഞ്ചസാരയുടെ അളവ് രക്തത്തില്‍ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒറ്റത്തവണ നടക്കുന്നതിനേക്കാള്‍ ഭക്ഷണത്തിന് ശേഷം അല്‍പ സമയം നടക്കുന്നതാണ് നല്ലതെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുകുയം ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

ഉറങ്ങുന്നത് ഇരുട്ടില്‍ വേണം
എപ്പോള്‍ ഉറങ്ങുന്നത് ഇരുട്ടില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇരുട്ടിലെ ഉറക്കം നിങ്ങളില്‍ മെലാടോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഉറക്കത്തെ ആരോഗ്യകരമാക്കുകയും അതോടൊപ്പം തന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി ശരീരത്തിന് മികച്ച മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ സ്‌ക്രീനുകളും ലൈറ്റുകളും ഇല്ലാതെ ഉറങ്ങുന്നത് ആരോഗ്യത്തിനും അമിതവണ്ണം എന്ന പ്രതിസന്ധിക്കും പരിഹാരം കാണാന്‍ ഉറപ്പ് നല്‍കുന്നു.

എല്ലാം എഴുതി വെക്കാം
തടി കുറയ്ക്കുന്നതിന് വേണ്ടി നിങ്ങള്‍ ഇന്നത്തെ ദിവസം എന്താണ് ചെയ്തത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ വെള്ളം കുടിച്ചതും ഭക്ഷണം കഴിച്ചതും ഉള്‍പ്പടെ എത്ര സ്റ്റെപ് നടന്നു എന്ന കാര്യം വരെ എഴുതി വെക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളില്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നത് വഴി നിങ്ങളുടെ തടി കുറച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion