Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
30 ദിവസത്തില്‍ കുറയ്ക്കാം ഉറപ്പുള്ള 5 കിലോ: എങ്ങനെയെന്നതാണ് ചിന്തിക്കേണ്ടത്
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്ന കാര്യം പലര്‍ക്കും പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം അതിന് വേണ്ടി ശരീരത്തെ ക്രമീകരിക്കുക, ഭക്ഷണത്തില്‍ മാറ്റം വരുത്തുക, സ്ഥിരമായി വര്‍ക്കൗട്ടുകള്‍ ചെയ്യുക എന്നിവയെല്ലാം നമ്മുടെ തടി കുറയ്ക്കുന്നതിനെ സ്വാധീനിക്കുന്നു. പലപ്പോഴും എപ്രകാരം ഇത് ആരോഗ്യത്തെ സഹായിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ശരീരഭാരത്തെ കുറയ്ക്കുക എന്നാല്‍ എന്താണ് കൃത്യമായ രീതി എന്ന് പലര്‍ക്കും അറിയില്ല.
ശരീരഭാരം കുറയ്ക്കുക എന്നാല്‍ എല്ലായ്പ്പോഴും പട്ടിണി കിടക്കുകയോ സങ്കീര്‍ണ്ണമായ ഭക്ഷണക്രമങ്ങള്‍ പിന്തുടരുകയോ ചെയ്യുന്നത് വഴി സാധിക്കുന്ന ഒന്നല്ല. പലപ്പോഴും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്രകാരം നമ്മള് ശ്രദ്ധിക്കണം എന്ന് നോക്കാം. ജീവിത ശൈലി മാറ്റങ്ങളും അത് പിന്തുടരുന്ന 30 ദിനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിനായി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ദിവസത്തിന്റെ ആരംഭം
ദിവസത്തിന്റെ ആരംഭം നിങ്ങള്‍ ആരോഗ്യത്തോടെയെങ്കില് അതിനായി അല്പം ചെറുചൂടുള്ള വെള്ളവും നാരങ്ങയും ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കാവുന്നതാണ്. അതിന് വേണ്ടി രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നാരങ്ങയും തേനും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് വഴി നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ കലോറി കത്തിക്കുന്നതിന് സഹായിക്കും.
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. പലപ്പോഴും ഇത് ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. കൂടാതെ ആവിയില്‍ വേവിച്ച പച്ചക്കറികള്‍, പരിപ്പ്, തവിട്ട് അരി, മള്‍ട്ടിഗ്രെയിന്‍ മാവ് കൊണ്ട് നിര്‍മ്മിച്ച റൊട്ടികള്‍ എന്നിവ കഴിക്കാവുന്നതാണ്. ഇത് കൂടാതെ എണ്ണയില്‍ വറുത്ത സ്നാക്സ് പൂര്‍ണമായും ഒഴിവാക്കുക. സമീകൃത ഭക്ഷണങ്ങള്‍ അധിക കലോറിയില്ലാതെ എല്ലാ പോഷകങ്ങളും നല്കുന്നു.
അത്താഴം നേരത്തെ കഴിക്കാം
അത്താഴം നേരത്തെ കഴിക്കുന്നതിന് ശ്രദ്ധിക്കണം എപ്പോഴും. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും പരിഹാരം കാണാന്‍ സാധിക്കും. രാത്രി എട്ട് മണിക്ക് മുന്‍പായി അത്താഴം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സൂപ്പ്, സാലഡ്, അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത പച്ചക്കറികള്‍ എന്നിവ അടങ്ങിയ ലഘു അത്താഴം കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും.

ഭക്ഷണത്തിന് ശേഷം നടക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ശേഷം 10 മിനിറ്റ് നടത്തം ശീലമാക്കുക. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുകയും മെച്ചപ്പെടുത്തുകയും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ പരിഹരിക്കുകയും ചെയ്യുന്നു.
പഞ്ചസാര ഒഴിവാക്കുക
പഞ്ചസാര ഒഴിവാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. അതിന് പകരം എപ്പോഴും ഹെര്‍ബല്‍ ഓപ്ഷനുകള്‍ ഉപയോഗിക്കുക. സോഡ, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, മില്‍ക്ക് ഷേക്കുകള്‍ എന്നിവ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. അത് മാത്രമല്ല ഗ്രീന്‍ ടീ, ജീരക വെള്ളം അല്ലെങ്കില്‍ കറുവപ്പട്ട ചായ എന്നിവ കുടിക്കാവുന്നതാണ്. ഇതെല്ലാം തന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
വര്‍ക്ക്ഔട്ടുകള്‍ പരിശീലിക്കുക
സൂര്യ നമസ്കാരം, നൗകാസനം (ബോട്ട് പോസ്), ഭുജംഗാസനം തുടങ്ങിയ ലളിതമായ യോഗാസനങ്ങള്‍ കൊഴുപ്പ് കത്തിച്ച് പേശികളെ ബലപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ്. അതിന് വേണ്ടി എപ്പോഴും വേഗത്തിലുള്ള നടത്തവും സഹായിക്കുന്നു. കൂടാതെ സ്കിപ്പിംഗ് ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്.
നന്നായി ഉറങ്ങുക
ശരീരഭാരം കുറയ്ക്കാന്‍ കുറഞ്ഞത് 7 മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം എല്ലാവരും നിര്‍ബന്ധമാക്കേണ്ടതാണ്. അത് മാത്രമല്ല പലപ്പോഴും ക്രമരഹിതമായ ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ക്രമരഹിതമായ ഉറക്കം വിശപ്പ് ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുകയും അമിതഭക്ഷണമെന്ന ശീലത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications