Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കൂടിയ തടി കുറയ്ക്കാം, വേണ്ടത് അല്പം വെണ്ടക്ക വെള്ളം മാത്രം
ആരോഗ്യ സംരക്ഷണത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് അമിതവണ്ണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡയറ്റും, വ്യായാമവും ,യോഗയും എല്ലാം ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതല്ലാതേയും പല വിധത്തിലുള്ള കാര്യങ്ങള്‍ അമിതവണ്ണത്തെ ചെറുക്കാന്‍ പലരും ശീലിക്കുന്നുണ്ട്. ഭക്ഷണനിയന്ത്രണം കൊണ്ട് വരാന്‍ ശ്രമിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ അതെല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നത് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്.
അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് വെണ്ടക്ക വെള്ളം ശീലമാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നുണ്ട് എന്നാണ് പറയുന്നത്. പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തില്‍. അതിനായി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാണ് ഇത് തയ്യാറാക്കുന്നത്. അടുത്ത ദിവസം ഇതിന്റെ വെള്ളം കുടിക്കുന്നത് വഴി അത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇത് വഴി ശരീരത്തിന് ലഭിക്കുന്നു.

പോഷകങ്ങളാല്‍ സമ്പന്നം
വെണ്ടക്ക വെള്ളത്തില്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുണ്ട്. ഈ പോഷകങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും സമീകൃതാഹാരത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യും. ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാനും സഹായിക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ശരീരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും പ്രതിരോധിക്കാന്‍ സാധിക്കും.
ദഹനത്തെ സഹായിക്കുന്നു
വെണ്ടയ്ക്ക വെള്ളത്തിലെ ഉയര്‍ന്ന അളവിലുള്ള നാരുകള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ ഉള്ള നാരുകള്‍ പതിവായി മലവിസര്‍ജ്ജനം നടത്താനും മലബന്ധം തടയാനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ, ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ഇത് സഹായിച്ചേക്കാം. ഇതെല്ലാം തന്നെ സ്ഥിരമായി വെണ്ടക്ക ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങളില്‍ മികച്ചതാണ്. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇത് വഴി ഉണ്ടാവുന്നില്ല.
കുറഞ്ഞ കലോറി
കലോറി കുറവായതിനാല്‍ കലോറി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെണ്ടക്ക വെള്ളം ഉത്തമമാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം വെണ്ടക്ക വെള്ളം ഉപയോഗിക്കുന്നത് ജലാംശം നഷ്ടപ്പെടുത്താതെ തന്നെ അധിക കലോറി കുറയ്ക്കാന്‍ സഹായിക്കും. കലോറി പെട്ടെന്ന് എരിച്ച് കളയുന്നതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മറ്റ് പ്രശ്നങ്ങളില്ലാതെ ഇത് ഉപയോഗിക്കുന്നത് വഴി അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
പ്രമേഹത്തിന് പരിഹാരം
പ്രമേഹ രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല പ്രമേഹ രോഗസാധ്യതകള്‍ ഉള്ളവര്‍ക്കും പരിഹാരം കാണുന്നതിന് ഈ പാനീയം സഹായിക്കുന്നു. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
നിര്‍ജ്ജലീകരണത്തിന് പരിഹാരം
ശരീരത്തിന് പലപ്പോഴും നിര്‍ജ്ജലീകരണം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ശരീരഭാരം നിയന്ത്രിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. വെണ്ടക്ക് ശരീരത്തിന് അധിക പോഷകങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും മികച്ചതാണ് വെണ്ടക്ക വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ദിനചര്യയില്‍ വെണ്ടക്ക വെള്ളം ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. സമീകൃതാഹാരത്തിനോ വ്യായാമത്തിനോ പകരമായി ഇത് ഉപയോഗിക്കരുത്യ പക്ഷേ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതിയില്‍ ഇത് ഒരു സഹായകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
