Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
നാരങ്ങ വെള്ളത്തില്‍ ചേര്‍ക്കേണ്ട ചിയവിത്തുകള്‍: തടി കാറ്റഴിച്ച് വിട്ട പോലെ കുറയും
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരാണോ നിങ്ങള്‍? പലപ്പോഴും വ്യായാമവും ഡയറ്റും തന്നെയാണ് പലരും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചെയ്യുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ നമുക്ക് അമിതവണ്ണത്തെ കടിഞ്ഞാണിടാം. അതിനായി നിങ്ങള്‍ക്ക് നാരങ്ങ വെള്ളവും ചിയ വിത്തുകളും ചേര്‍ന്നാല്‍ ഇരട്ടി ഫലം ലഭിക്കുന്നു. ചിയ വിത്തുകളുള്ള നാരങ്ങാവെള്ളം ശരീരഭാരം കുറയ്ക്കാനുള്ള പരിഹാരമാണ് . ഈ പാനീയം നാരങ്ങാ വെള്ളത്തിന്റെ ജലാംശം നല്കുന്ന ഗുണങ്ങളും ചിയ വിത്തുകളുടെ പോഷക ഗുണങ്ങളും സംയോജിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു.
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നതാണ് എന്തുകൊണ്ടും നാരങ്ങ വെള്ളം. പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നതിന് കാരണമാകുന്ന പല രോഗങ്ങള്‍ക്കും ഈ പാനീയത്തിലൂടെ പരിഹാരം കാണാം. സ്ഥിരമായി ഈ പാനീയം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും.

വ്യായാമത്തിന് മുന്‍പ് ഇവ കഴിക്കൂ; വണ്ണം വേഗത്തില്‍ കുറയ്ക്കാം
എന്തുകൊണ്ട് നാരങ്ങ വെള്ളം?
ചെറുനാരങ്ങാവെള്ളത്തില് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള രോഗകാരികളായ അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് നാരങ്ങ വെള്ളം. കൂടാതെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഇത് സഹായിക്കും. പതിവായി നാരങ്ങാ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും മെച്ചപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ദിവസം മുഴുവന്‍ നില്ക്കുന്ന ഊര്‍ജ്ജവും ഉന്മേഷവും നിങ്ങള്ക്കുണ്ടാവുന്നതിനും നാരങ്ങ വെള്ളം സഹായിക്കും.
ചിയ വിത്തുകള്‍
ചിയ വിത്തുകള്‍ ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഈ പോഷകങ്ങള്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഭക്ഷണത്തിനിടയില്‍ ലഘുഭക്ഷണത്തിനുള്ള ആഗ്രഹം കുറയ്ക്കുന്നതിനും സഹായിക്കുന്നു ചിയ വിത്തുകള്‍. നാരുകളുടെ ഉള്ളടക്കം ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, ചിയ വിത്തുകള്‍ ഏത് ഭക്ഷണക്രമത്തിലും മികച്ച കൂട്ടിച്ചേര്‍ക്കലായി മാറുന്നു. കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കും ചിയവിത്ത്.
നാരങ്ങ വെള്ളവും ചിയ വിത്തുകളും ചേരുമ്പോള്‍
ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ചിയവിത്തും നാരങ്ങ നീരും നമുക്ക് ഒരുമിച്ച് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു. കൂടാതെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും കുടവയറിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ മിശ്രിതം. കൂടാതെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ലഭിക്കുന്നതിനാല്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ശരീരത്തിലെ അമിതവണ്ണം എന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇതോടൊപ്പം വ്യായാമങ്ങളും ഭ്ക്ഷണ നിയന്ത്രണവും നല്ലതാണ്.
എങ്ങനെ തയ്യാറാക്കാം
ചിയ വിത്തുകള്‍ ഉപയോഗിച്ച് എപ്രകരം നല്ല കിടിലന്‍ നാരങ്ങ വെള്ളം ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കാം. പിന്നീട് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ത്ത് 10 മിനിറ്റ് കുതിര്‍ക്കാന്‍ അനുവദിക്കുക. ഇത് നല്ലതുപോലെ കുതിര്‍ന്ന് വരുമ്പോള്‍ അതിലേക്ക് വേണമെങ്കില്‍ ഒരു തുള്ളി തേന്‍ ചേര്‍ക്കാവുന്നതാണ്. ആവശ്യമെങ്കില്‍ മാത്രം ഇല്ലെങ്കില്‍ നാരങ്ങ വെള്ളവും ചിയ വിത്തുകളും മാത്രമായി കുടിക്കാം. ശ്രദ്ധിക്കേണ്ട കാര്യം കുടിക്കുന്നതിന് മുമ്പ് നന്നായി ഇളക്കുക എന്നതാണ്. മാത്രമല്ല മികച്ച ഫലങ്ങള്‍ക്കായി ദിവസവും ഒന്നോ രണ്ടോ തവണ ഇത് കുടിക്കാവുന്നതാണ്.
ഗുണങ്ങള്‍ ധാരാളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ ഈ പാനീയം നല്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇവ സ്ഥിരമായി കുടിക്കുന്നതിലെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ അമിത വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കും. അതോടൊപ്പം തന്നെ മികച്ച ദഹനത്തിനും സഹായിക്കുന്നു. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ പാനീയം സഹായിക്കും. അതോടൊപ്പം തന്നെ ഫലപ്രദമായ ഭാരം നിയന്ത്രിക്കുന്നതിന് മുകളില്‍ പറഞ്ഞത് പോലെ സമീകൃതാഹാരവും വ്യായാമവും ശീലമാക്കണം. എങ്കിലും ഇതെല്ലാം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം ചെയ്യുന്നതിന്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
