Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
വ്യായാമത്തിന് മുന്‍പ് ഇവ കഴിക്കൂ; വണ്ണം വേഗത്തില്‍ കുറയ്ക്കാം
അമിതമായിട്ടുള്ള ശരീരഭാരം കുറയ്ക്കണമെങ്കില്‍ വ്യായാമം മാത്രം പോര. ശരിയായ വിധത്തില്‍ ഡയറ്റ് എടുക്കേണ്ടത് അനിവാര്യമാണ്. അതില്‍ തന്നെ രാവിലെ കഴിക്കുന്ന ആഹാരത്തിനും, വ്യായാമത്തിന് മുന്‍പും ശേഷവും കഴിക്കുന്ന ആഹാരത്തിനും, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിനും നിരവധി പ്രത്യേകതകളുണ്ട്. ഇതില്‍ വ്യായാമത്തിന് മുന്‍പ് കഴിക്കുന്ന ആഹാരത്തില്‍ ശ്രദ്ധിച്ചാല്‍ വണ്ണം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

പീനട്ട് ബട്ടര്‍
വ്യായാമം ചെയ്യുന്നതിന് മുന്‍പ് പീനട്ട് ബട്ടര്‍ ചേര്‍ത്ത് സ്മൂത്തി, അല്ലെങ്കില്‍ പീനട്ട് ബട്ടര്‍ പുരട്ടിയ ബ്രെഡ് എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന് ആവശ്യമായ എനര്‍ജി നല്‍കുന്നതിന് സഹായിക്കുന്നു. പീനട്ട് ബട്ടര്‍ ഉപയോഗിച്ച് സാന്‍വിച്ച് തയ്യാറാക്കി കഴിക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. ഇത്തരത്തില്‍ കഴിക്കുമ്പോള്‍ ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബ്സ് എന്നിവയെല്ലാം ഈ ആഹാരത്തില്‍ നിന്നും ലഭിക്കുന്നു. അതിനാല്‍ തന്നെ, വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയില്ല. കൂടാതെ, വളരെ പെട്ടെന്ന് വിശക്കാതിരിക്കാനും ഇത് സഹായിക്കുന്നു.
നേന്ത്രപ്പഴം
വ്യായാമത്തിന് മുന്‍പ് ഒരു നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലേയ്ക്ക് ആവശ്യമായ എനര്‍ജി പ്രദാനം ചെയ്യാന്‍ നേന്ത്രപ്പഴം സഹായിക്കുന്നു. കൂടാതെ, പ്രോട്ടീന്‍, ഫൈബര്‍, പോഷകങ്ങള്‍ എന്നിവയും ശരീരത്തിലേയ്ക്ക് എത്തിക്കുന്നു. അതിനാല്‍ തന്നെ, വ്യായാമം ചെയ്യുമ്പോള്‍ അമിതമായി ക്ഷീണം അനുഭവപ്പെടുന്നതല്ല. നേന്ത്രപ്പഴം വെറുതേ കഴിക്കുന്നതിന് പകരം, ഷേയ്ക്ക്, സ്മൂത്തീസ്, സാലഡ്, സാന്‍വിച്ച് എന്നിവ തയ്യാറാക്കി കഴിക്കുന്നതും വളരെ നല്ലതാണ്.
തൈര്
പ്രോബയോട്ടിക് ധാരാളം അടങ്ങിയിരിക്കുന്ന തൈര് നല്ലൊരു പ്രോട്ടീന്റെ ഉറവിടം കൂടിയാണ്. അതിനാല്‍, വ്യായാമം ചെയ്യുന്നതിന് മുന്‍പ് തൈരില്‍ കുറച്ച് ഓട്സ്, ഫ്രൂട്സ് എന്നിവയെല്ലാം ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, വണ്ണം കുറയ്ക്കാനും ഈ ആഹാരം സഹായിക്കുന്നതാണ്. തൈരിനു പകരം, യോഗര്‍ട് കഴിക്കാവുന്നതാണ്. രണ്ടും ശരിയായ ഫലം നല്‍കുന്നതായിരിക്കും.
ഓട്സ്
വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഓട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഓട്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു.അതിനാല്‍ തന്നെ, വിശപ്പ് കുറയ്ക്കാന്‍ ഓട്സ് സഹായിക്കുന്നതാണ്. ഓട്സിന്റെ കൂടെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ബദാം മില്‍ക്ക്, അല്ലെങ്കില്‍ ബദാം. അതുപോലെ, മറ്റു പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ത്ത് ഓട്സ് എന്നും രാവിലെ കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. വ്യായാമം ചെയ്യാനുള്ള ഊര്‍ജം ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. അതുപോലെ, ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
