Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വേഗത്തില്‍ കുറയും തടിയും വയറും: ഒരല്പം ജ്യൂസ് ശീലമാക്കാം ദിനവും
Weight loss: അമിതവണ്ണം എന്നത് പലരേയും ആധിപിടിപ്പിക്കുന്ന ഒന്നാണ്. കാരണം അമിതവണ്ണം നിമിത്തം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. അത് പലപ്പോഴും ചെറിയ രീതിയില്‍ മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്ന തരത്തിലേക്ക് എത്തും. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില ജ്യൂസുകള്‍ നമുക്ക് കഴിക്കാവുന്നതാണ്. ചിലര്‍ കര്‍ശനമായി ഡയറ്റിലൂടെ മുന്നോട്ട് പോവുമ്പോള്‍ ചിലരാകട്ടെ അതികഠിനമായ വ്യായാമത്തിലൂടെ മുന്നോട്ട് പോവുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളും വളരെയധികം പ്രധാനപ്പെട്ടതാണ്.
എന്നാല്‍ ഇനി തടി കുറയ്ക്കാന്‍ വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ വരുന്നതാണ് എപ്പോഴും ചില ജ്യൂസുകള്‍. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നത് പോലെ തന്നെ ഇത്തരം പാനീയങ്ങളും എല്ലാ ദിനവും ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ അമിത വണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അതിനായി എന്തൊക്കെ പാനീയങ്ങളാണ് കുടിക്കേണ്ടത് എന്ന് നോക്കാം.

ബീറ്റ്റൂട്ട് ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വിഷവസ്തുക്കളെ പൂര്‍ണമായും പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ബയോആക്റ്റീവ് സംയുക്തങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും അതോടൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും വിളര്‍ച്ചയെ പൂര്‍ണമായും പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ അനീമിയ പോലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും.
നാരങ്ങ-ഇഞ്ചി ജ്യൂസ്
പലരും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് തടി കുറയ്ക്കുന്നതിനെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ ആ നാരങ്ങ വെള്ളത്തില്‍ അല്പം ഇഞ്ചി നീര് കലര്‍ത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. അത് മാത്രമല്ല നാരങ്ങ നീരില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇഞ്ചി നീര് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പാനീയം കൊഴുപ്പ് വേഗത്തില്‍ ഉരുക്കുന്നതോടൊപ്പം തന്നെ രോഗത്തിന്റെ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതാണ് സത്യം.

കുക്കുമ്പറും ഇഞ്ചി നീരും
കുക്കുമ്പറില്‍ ജലാംശം കൂടുതലാണ് എന്ന് നമുക്കറിയാം. അത് മാത്രമല്ല അവയില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ കലോറിയും കുറവാണ് എന്നത് കൊണ്ട് തന്നെ ആളുകള്‍ വളരെയധികം താല്‍പ്പര്യത്തോടെ ഇത് ഉപയോഗിക്കുന്നു. അതുകൊണ്ട് വെള്ളരിക്ക ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചി നീര് വെള്ളരിക്ക നീരുമായി കലര്‍ത്തി കഴിക്കുന്നത് വഴി അത് ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാക്കുന്നു. ഈ പാനീയം ദഹനപ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
നാരങ്ങ നീര്
മുസംബി നാരങ്ങ, ഓറഞ്ച് പോലുള്ള ഏത് സിട്രസ് ജ്യൂസും നിങ്ങള്‍ക്ക് സ്ഥിരമാക്കാവുന്നതാണ്. ഇത് കൂടാതെ ഇവയിലെല്ലാം തന്നെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഈ മൂലകം അണുബാധ തടയുക മാത്രമല്ല പലപ്പോഴും ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കുന്നു. പൊണ്ണത്തടി കുറയ്ക്കാന്‍ ഈ പാനീയം ശീലമാക്കാം. അത് ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എബിസി ജ്യൂസ്
സ്ഥിരമായി എബിസി ജ്യൂസ് കുടിക്കുന്ന ഒരു വ്യക്തിയെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയില്‍ നിന്നാണ് എബിസി ജ്യൂസ് തയ്യാറാക്കുന്നത്. ഇത് നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും അമിതവണ്ണത്തെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

