Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഒഴിവാക്കേണ്ടത് 7 ഭക്ഷണങ്ങള്‍: ദിവസങ്ങള്‍ കൊണ്ട് മെലിയാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിത ശരീരഭാരം പലപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. അത് നിങ്ങളുടെ ആത്മവിശ്വാസത്തേയും ആരോഗ്യത്തേയും ഒരുപോലെ ഇല്ലാതാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ശരീരഭാരം കൂടുന്നത് അപകടകരമായ സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. കൃത്യമായ ആരോഗ്യശീലങ്ങള്‍ ഇല്ലെങ്കില്‍ ഇത് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ എപ്പോഴും വളരെ എളുപ്പത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അതിന് സാധിക്കാതെ വരുമ്പോള്‍ പലരും കുറുക്ക് വഴി തേടുന്നു. നാം കഴിക്കുന്ന ഭക്ഷണം പലപ്പോഴും നമ്മുടെ ഭാരത്തെ സ്വാധീനിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്യുന്നതെങ്കില്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

പഞ്ചസാര പാനീയങ്ങള്‍
പലപ്പോഴും പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍ കുടിക്കന്നവര് നമുക്ക് ചുറ്റും ധാരാളമുണ്ട്. സോഡയും മധുരപാനീയങ്ങളും കഴിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതോടൊപ്പം തന്നെ തടി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് കുറയ്ക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
വൈറ്റ് ബ്രെഡും ധാന്യങ്ങളും
വൈറ്റ് ബ്രെഡ്, പാസ്ത, വൈറ്റ് റൈസ് എന്നിവയില്‍ നാരുകളും പോഷകങ്ങളും ഇല്ല എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ അവ കഴിക്കുന്നത് നിങ്ങളില്യാതൊരു ഗുണവും നല്കുകയില്ല. മാത്രമല്ല അവ പലപ്പോഴും കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥ നിങ്ങളിലുണ്ടാക്കുന്നു.
വറുത്തതും ഫാസ്റ്റ് ഫുഡുകളും
പലരുടേയും ഇഷ്ടഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാവുന്ന ഒന്നാണ് വറുത്തതും ഫാസ്റ്റ് ഫുഡുകളും. എന്നാല്‍ ഇത് അനാരോഗ്യകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യകരമായ ട്രാന്‍സ് ഫാറ്റുകള്‍, അധിക സോഡിയം, കൂടുതല്‍ കലോറികള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ വളരെ പെട്ടെന്നാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്. ഇത് വഴി ആരോഗ്യം മികച്ചതാവും എന്ന് വിചാരിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ അത് അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൂര്‍ണമായും ഒഴിവാക്കേണ്ടവയാണ് ഇത്.
ബേക്കറി പലഹാരങ്ങള്‍
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് എപ്പോഴും ബേക്കറി പലഹാരങ്ങള്‍. ഇതില്‍ പേസ്ട്രികള്‍, കുക്കിസ്, ചിപ്സുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മാത്രമല്ല പലപ്പോഴും ഇതിലുള്ള പഞ്ചസാര, പ്രിസര്‍വേറ്റീവുകള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയെല്ലാം തന്നെ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത് വഴി ശരീരത്തിലെ മെറ്റബോളിസത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും അത് ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും പ്രധാനമായും അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്നത്.
ഉയര്‍ന്ന കലോറി മസാലകളും സോസുകളും
കെച്ചപ്പ്, മയോന്നൈസ്, സാലഡ് ഡ്രെസ്സിംഗുകള്‍, ക്രീമി സോസുകള്‍ എന്നിവയെല്ലാം ആവശ്യത്തില്‍ കൂടുതലാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. അപകടകരമായ അവസ്ഥയാണ് ഇത് വഴി ഉണ്ടാവുന്നത്. ഇത്തരത്തില്‍ അധിക കലോറി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും കൂടുതല്‍ അപകടകരമായ അവസ്ഥയാണ് ശരീരത്തിന് നല്‍കുന്നത്. അമിതവണ്ണവും കുടവയറും എല്ലാം ഇതിന്റെ ഫലം തന്നെയാണ്.
മദ്യപിക്കുന്നത് ഒഴിവാക്കുക
മദ്യപിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം അപകടമുണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും ഇത് നിങ്ങളുടെ ശരീരത്തില്‍ കലോറി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പതിവായി മദ്യപിക്കുന്നവരില്‍ അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും സാധ്യതയുണ്ട്. ഇതെല്ലാം ഒഴിവാക്കുന്നത് വഴി മാത്രമേ അമിതവണ്ണത്തേയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.
പഞ്ചസാര അടങ്ങിയ ബ്രേക്ക്ഫാസ്റ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ബ്രേക്ക്ഫാസ്റ്റിനുള്ള പങ്ക് നിസ്സാരമല്ല. ഇത് ആരോഗ്യകരമെന്ന് പറയുന്നവര്‍ക്ക് പലപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ സാധിക്കണം എന്നില്ല. കാരണം പലപ്പോഴും പഞ്ചസാര അടങ്ങിയ ധാന്യങ്ങളും മറ്റും ശീലമാക്കുന്നവര്‍ക്ക് അത് ആരോഗ്യത്തോടെ കഴിക്കാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പൂര്‍ണമായും രാവിലെ ഒഴിവാക്കണം. ഓട്സ്, മുട്ട പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കാം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications