Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
4 മാസത്തില്‍ 25 കിലോ കുറച്ച് ഫിറ്റ്‌നസ് കോച്ച്: തടി കുറയ്ക്കുന്നതിലെ വില്ലന്‍ ഈ തെറ്റുകള്‍
അമിതവണ്ണം പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ശാരീരികമായും മാനസികമായും വളരെയധികം പ്രതിസന്ധികള്‍ നിങ്ങളിലുണ്ടാക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതിനെ തിരിച്ചറിയുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. ഫിറ്റ്‌നസ് പരിശീലകയായ അമാക വെറും നാലു മാസത്തിനുള്ളില്‍ 25 കിലോയാണ് കുറച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ പങ്കു വെച്ചിട്ടുണ്ട് എന്നാല്‍ എപ്പോഴും സുസ്ഥിരവും ഫലപ്രദവുമായി ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവര്‍ പയുന്നു.
ശരീരഭാരം കുറയ്ക്കുന്ന അവസ്ഥയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് വരുത്തുന്ന തെറ്റുകള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം, അതോടൊപ്പം തന്നെ ഇതിനെ മന്ദഗതിയിലാക്കുന്ന ചില കാര്യങ്ങളും ഉണ്ട്. അവയെക്കുറിച്ചും അറിഞ്ഞിരിക്കണം. അമാക ഇതിനെക്കുറിച്ച് പറയുന്നു.

നിരന്തരം സ്വയം പട്ടിണി കിടക്കുക
പലരും തടി കുറയ്ക്കുന്ന കാര്യത്തില്‍ ആദ്യം ചെയ്യുന്ന കാര്യമാണ് ഭക്ഷണം തീരെ കുറച്ച് പട്ടിണി കിടക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് പലരും കരുതുന്നു. എന്നാല്‍ അത് തെറ്റാണ്. പലപ്പോഴും സ്ഥിരമായി വളരെ കുറച്ച് ആഹാരം കഴിക്കുമ്പോള്‍ അത് ശരീരത്തിലെ കൊഴുപ്പിനെ പിടിച്ച് നിര്‍ത്തുന്നു. ഇത് നിങ്ങളെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നതിനും മോശം മാനസികാവസ്ഥയിലേക്കും എത്തിക്കുന്നു. പലപ്പോഴും ഇത് പിന്നീടുള്ള അവസ്ഥയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.
ഇടക്കിടെ അളവെടുക്കുന്നത്
പലപ്പോഴും ശരീരത്തിലെ അളവെടുക്കുന്നത് അത്ര നല്ല സ്വഭാവമല്ല. അത് മാത്രമല്ല വെള്ളം, ഉപ്പിന്റെ അളവ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് പലപ്പോഴും മെറ്റബോളിസത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ചിലരില്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ അല്ലെങ്കില്‍ ഓവുലേഷന്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതിന് വഴി വെക്കരുത്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൃ്ത്യമായി ശ്രദ്ധിക്കേണ്ടതാണ്.

കാര്‍ഡിയോ വ്യായാമം മാത്രം ചെയ്യുക, ശക്തി പരീക്ഷിക്കേണ്ട
കാര്‍ഡിയോ വ്യായാമം മാത്രം ഈ സമയം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നല്ലതുപോലെ കലോറിയെ ഇല്ലാതാക്കുന്നു. പലപ്പോഴും ഇതോടൊപ്പം സ്‌ട്രെംങ്തനിംങ് കൂടി ചെയ്യുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കൃത്യമായി കാര്‍ഡിയോ മാത്രം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തെ കൊഴുപ്പ് രഹിതമാക്കി വെക്കുന്നതിന് സാധിക്കുന്നു. ഇത് വഴി അമിവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും.
ഗുളികകളും കുത്തിവെപ്പുകളും പാടേ ഒഴിവാക്കുക
പെട്ടെന്ന് തടി കുറയ്ക്കാം എന്ന പരസ്യത്തില്‍ വീണു പോവാതെ അതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള ഗുളികകളും കുത്തിവെപ്പുകളും എടുക്കാതിരിക്കുക. ഇത് നിങ്ങളുടെ ശരീരത്തേയും മെറ്റബോളിസത്തേയും പ്രശ്‌നത്തിലാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഒരിക്കലും മാജിക് ഉപയോഗിച്ച് തടി കുറയ്ക്കാന്‍ സാധിക്കുകയില്ല. അതിനായി നല്ലതുപോലെ കഷ്ടപ്പെടുക തന്നെ വേണം എന്നതാണ് സത്യം.
മതിയായ ഉറക്കം ലഭിക്കാത്തത്
നിങ്ങള്‍ക്ക് മതിയായ ഉറക്കം ലഭിക്കാത്തത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കണം. കൃത്യമായ ഉറക്കം വഴി ശരീരഭാരം ആരോഗ്യകരമായ രീതിയില്‍ കുറയ്ക്കാം. ഇത് മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഉറക്കം കുറവാണെങ്കില്‍ അത് മെറ്റബോളിസത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. മാത്രമല്ല അത് കൂടുതല്‍ പ്രതിസന്ധികളും സൃഷ്ടിക്കും. പലപ്പോഴും 6-9 മണിക്കൂര്‍ വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്
തടി കുറയ്ക്കുക എന്നത് സ്വന്തം ആവശ്യമാണെങ്കില്‍ പോലും എല്ലാം ഒറ്റക്ക് തന്നെ ചെയ്യാന്‍ ശ്രമിക്കുന്നത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും കാരണമാകുന്നു. നിങ്ങളെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആളുകളുണ്ടെങ്കില്‍ അത് നിങ്ങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നു എന്നും അമാക പറഞ്ഞ് വെയ്ക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications










