വയറ് കുറയ്ക്കാനും ശാരീരികോര്‍ജ്ജത്തിനും സ്ഥിരമാക്കേണ്ട യോഗാസനങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് അമിതവണ്ണവും കുടവയറും. ഇത് രണ്ടും ഒഴിവാക്കുന്നതിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതും. സ്ഥിരമായി അല്‍പ സമയമെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കണം. അതായത് ചുരുങ്ങിയത് അരമണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കണം. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു, എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

യോഗ ഇത്തരത്തില്‍ അമിതവണ്ണത്തേയും കുടവയറിനേയും കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. അമിതവണ്ണവും കുടവയറും പൂര്‍ണമായും ഒഴിവാക്കാന്‍ അല്‍പസമയം ദിനവും യോഗക്കായി മാറ്റി വെക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത് കൊണ്ടുള്ള പ്രയോജനങ്ങള്‍, എന്തൊക്കെ ശ്രദ്ധിക്കണം, ഏതൊക്കെ യോഗാസനങ്ങള്‍ ശീലമാക്കണം എന്ന് നമുക്ക് നോക്കാം.

Effective Yoga Poses to Lose Belly Fat

രാവിലെ യോഗയുടെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിനായി ശ്രമിക്കുന്നവര്‍ക്ക് യോഗ ചെയ്യാന്‍ ഏറ്റവും ഉത്തമമായ സമയം എപ്പോഴും രാവിലെയാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. അത് മാത്രമല്ല ശാരീരിക മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രാവിലെയുള്ള യോഗ പരിശീലനം വഴി ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിക്കുന്നു. ഇത് ഊര്‍ജ്ജനിലയിലും മാറ്റം വരുത്തുന്നു. മികച്ച ദഹനം തന്നെയാണ് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നത്. പലപ്പോഴും പതിവായി പരിശീലനം നടത്തുന്നത് വഴി അത് ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായിക്കും.

നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണവും കുടവയറും എപ്പോഴും പ്രശ്‌നം തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി നിത്യജീവിതത്തില്‍യോഗ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ശീലത്തിന്റെ ഭാഗമാക്കി മാറ്റിയാല്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ ലഭിക്കുന്നു. പലപ്പോഴും അമിതവണ്ണത്തേയും കുടവയറിനേയും കുറയ്ക്കുന്നത് പോലെ തന്നെ ശരീരത്തിന് വെല്ലുവിളിയായി മാറുന്ന പല രോഗാവസ്ഥകളേയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് യോഗ സഹായിക്കും. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരിക്കലും മാറില്ലെന്ന് കരുതിയ അവസ്ഥകളെ പോലും പ്രതിരോധിക്കാന്‍ സാധിക്കുന്നു.

മാനസികാരോഗ്യത്തിന്
ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും മികച്ചതാക്കുന്നുണ്ട് എപ്പോഴും യോഗ. ശരീരത്തിന് നല്‍കുന്ന അതേ മാറ്റങ്ങള്‍ തന്നെ മനസ്സിനും നല്‍കുന്നതില്‍ യോഗ മികച്ചതാണ്. സ്ഥിരമായി രാവിലെ ചെയ്യുന്നത് വഴി നിങ്ങള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, മറ്റ് പ്രതിസന്ധികള്‍ എന്നിവയില്‍ നിന്ന് മോചനം നേടാം. കൂടാതെ ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും പോസിറ്റീവ് മനോഭാവം നേടിയെടുക്കുന്നതിനും സാധിക്കുന്നു. സ്ഥിരമായി ചെയ്യുന്നവര്‍ക്ക് കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ അനുഭവത്തിലൂടെ ഇത് മനസ്സിലാക്കാന്‍ സാധിക്കും.

ഫലപ്രദമായ യോഗാസനങ്ങള്‍
അമിതവണ്ണത്തേയും തടിയേയും കുറയ്ക്കുന്നതിന് വേണ്ടി ഏതൊക്കെ യോഗാസനങ്ങളാണ് സ്ഥിരമായി ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ബോട്ട് പോസ് അഥവാ നൗകാസനം ഇതില്‍ ആദ്യത്തേതാണ്. ഇത് ചെയ്യുന്നത് വഴി അത് കോര്‍ പേശികളെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല ശരീരത്തെ ബാലന്‍സ് ചെയ്യുന്നതിനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത് ചെയ്യാന്‍, കാലുകള്‍ നീട്ടി തറയില്‍ ഇരിക്കുക. ചെറുതായി പിന്നിലേക്ക് ചാരി കാലുകള്‍ ഉയര്‍ത്തുക, ശരീരം ഒരു V ആകൃതിയില്‍ ആക്കിയെടുക്കാം. 30 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടരുക.

പ്ലാങ്ക് പോസ്- ഫലകാസനം
പ്ലാങ്ക് പലരും ചെയ്ത് ശീലിച്ച ഒന്നായിരിക്കും. എന്നാല്‍ അത് നിങ്ങള്‍ക്ക് മികച്ച ഒരു തിരഞ്ഞെടുപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുഷ്-അപ്പ് പൊസിഷനില്‍ ആരംഭിച്ച്, നിങ്ങളുടെ ശരീരം തല മുതല്‍ കാല്‍മുട്ട് വരെ നേരെയാക്കുക. നിങ്ങളുടെ കോര്‍ വ്യായാമം ചെയ്ത് 30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ പിടിക്കുക. ഈ ആസനം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ശരീരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിത വണ്ണത്തേയും കൂടാതെ കുടവയറിനേയും എല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടാതെ ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു.

കോബ്ര പോസ് -ഭുജംഗാസനം
ശരീരത്തിന് ആകൃതി നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെയും കരുത്തോടേയും മുന്നോട്ട് പോവുന്നതിനും കോബ്ര പോസ് സഹായിക്കുന്നു. അത് മാത്രമല്ലല വയറിലെ പേശികളെ വലിച്ചുനീട്ടുന്നത് വഴിയും പേശികളുടെ ആരോഗ്യം ഉറപ്പാക്കുകയും കുടവയറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഭുജംഗാസനം ചെയ്യുന്നതിന് വേണ്ടി കമിഴ്ന്ന് കിടക്കുക, മുഖം താഴ്ത്തി കിടക്കുക, കൈകള്‍ തോളുകള്‍ക്ക് കീഴില്‍ വയ്ക്കുക, കൈമുട്ടുകള്‍ ശരീരത്തോട് ചേര്‍ത്തുപിടിച്ചുകൊണ്ട് നെഞ്ച് നിലത്തുനിന്ന് ഉയര്‍ത്തുക. ഇത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ സ്‌ട്രെച്ചിലേക്ക് എത്തിക്കുകയും ശരീരത്തിന് മികച്ച ആകൃതിയും കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.

ബ്രിഡ്ജ് പോസ്
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം വഴക്കം വര്‍ദ്ധിപ്പിക്കാനും ബ്രിഡ്ജ് പോസ് സഹായിക്കുന്നു. കാല്‍മുട്ടുകള്‍ വളച്ച് കാലുകള്‍ തറയില്‍ നിരത്തി കമിഴ്ന്ന് കിടക്കുക. തോളുകള്‍ ഉറപ്പിച്ചു നിര്‍ത്തി ഇടുപ്പ് സീലിംഗിലേക്ക് ഉയര്‍ത്തുന്നതിന് ശ്രദ്ദിക്കണം. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും അത് വഴി ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ സ്ഥിരമായി അല്‍പ സമയം സൈഡ് പ്ലാങ്ക് ചെയ്യാവുന്നതാണ്. അത് മാത്രമല്ല ഇത് ശ്രദ്ധയും അതോടൊപ്പം തന്നെ വൈകാരിക സന്തുലിതാവസ്ഥയും വളര്‍ത്തുന്നു. പതിവ് പരിശീലനം മെച്ചപ്പെട്ട ശരീരനില, വര്‍ദ്ധിച്ച ഊര്‍ജ്ജ നില, മെച്ചപ്പെട്ട ഉറക്ക രീതികള്‍ എന്നിവയും നല്‍കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, March 16, 2025, 14:45 [IST]
X
Desktop Bottom Promotion