Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
വണ്ണം കൂടാതെ ബിരിയാണി ആസ്വദിച്ച് കഴിക്കണോ? എങ്കില്‍ ഇങ്ങനെ തയ്യാറാക്കൂ
Weight loss: ബിരിയാണി പലര്‍ക്കും ഒരു വികാരമാണ്. എത്ര കഴിച്ചാലും, മതിവരാത്തതും, കൊതി ഉണര്‍ത്തുന്നതുമായ ഒരു ആഹാരമാണ് ബിരിയാണ്. നല്ല മസാല ചേര്‍ത്ത ചോറും ചിക്കനും എല്ലാം ചേരുമ്പോള്‍ ബിരിയാണി സൂപ്പറാണ്. ചിലര്‍ പറയും, ബിരിയാണി കഴിക്കുന്നത് നല്ലതന്നെന്ന്. എന്നാല്‍, അത്രയ്ക്കും മോശം ആഹാരമൊന്നും അല്ല ബിരിയാണി. ശരിയായ വിധത്തില്‍ തയ്യാറാക്കിയാല്‍ ബിരിയാണിയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. കാരണം, ഇതിലെ ചിക്കനില്‍ നിന്നും പ്രോട്ടീന്‍ ലഭിക്കും. കൂടാതെ, ബിരിയാണിയില്‍ ചേര്‍ക്കുന്ന മസാലകളും ദഹനത്തിന് നല്ലതാണ്. പാം ഓയില്‍ ചേര്‍ക്കുന്നതിന് പകരം, നല്ല ശുദ്ധമായ നെയ്യ് മിതമായ രീതിയില്‍ ചേര്‍ത്താല്‍ ബിരിയാണി നല്ലതുതന്നെ. ഇനി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍, അവര്‍ക്കും ഒരു ഹെല്‍ത്തി ബിരിയാണി തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍
1 കപ്പ്- മില്ലറ്റ്
അര കപ്പ്- എല്ലില്ലാത്ത ഇറച്ചി
1 കപ്പ്- ഗ്രീന്‍പീസ്, കാപ്സിക്കം, ബീന്‍സ്, ക്യാരറ്റ് എന്നിവ മൊത്തത്തില്‍ അരിഞ്ഞ് വെയ്ക്കുക.
അര കപ്പ്- സവാള അരിഞ്ഞത്
2 എണ്ണം വീതം- കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ
1 എണ്ണം- ബേലീഫ്
കാല് ടീസ്പൂണ്‍- പെരുഞ്ചീരകം
ഒരു ടീസ്പൂണ്‍- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
1 പച്ചമുളക് നെടുകെ കീറിയത്
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മുളക് പൊടി- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ആദ്യം ചിക്കന്‍ കുരുമുളകും മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം ഈ ചിക്കന്‍ സ്റ്റോക്കുള്ള വെള്ളത്തില്‍ ഒരു കപ്പ് മില്ലറ്റിന്് രണ്ട് ഗ്ലാസ്സ് വെള്ളം എന്ന കണക്കില്‍ വെള്ളം അളന്നൊഴിക്കുക. അതിനുശേഷം, മില്ലറ്റ് കഴുകി ചേര്‍ക്കുക. ഒപ്പം മസാലകള്‍ ചേര്‍ക്കുക. അര മണിക്കൂര്‍ മുന്‍പ് കുതിരാന്‍ വെയ്ക്കുന്നത് നല്ലതായിരിക്കും. 7 വിസല്‍ കേള്‍പ്പിക്കുക. അതിനുശേഷം മില്ലറ്റ് മാറ്റി വെയ്ക്കാം. അതിനുശേഷം രണ്ട്ടീസ്പൂണ്‍ ഓയിലില്‍ സവാളയും, പച്ചക്കറികളും ചേര്‍ത്ത് ഉപ്പും, മുളക് പൊടിയും, കുരുമുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഒന്ന് വഴറ്റി കഴിയുമ്പോള്‍ മില്ലറ്റ് ചേര്‍ക്കുക. ഒപ്പം വേവിച്ച് വെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കുക. ഇതിലേയ്ക്ക മല്ലിയില അരിഞ്ഞത് ചേര്‍ക്കാവുന്നതാണ്. ഇവ ചൂടോടുകൂടി കഴിക്കാവുന്നതാണ്.
ഗുണങ്ങള്‍
മില്ലറ്റിന് ഒട്ടനവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. മില്ലറ്റില്‍ ഗ്ലൈസമിക് ഇന്‍ഡക്സ് കുറവാണ്. അതിനാല്‍, പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. മില്ലറ്റില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ദഹനം വളരെ വേഗത്തില്‍ നടക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാനും, അതുപോലെ, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനും വളരെയധികം സഹായിക്കുന്നതാണ്. ഗ്ലൂട്ടന്‍ ഫ്രീ അയതിനാല്‍, അലര്‍ജി പ്രശ്നങ്ങളും കുറവായിരിക്കും. കൂടാതെ, ഈ ബിരിയാണിയില്‍ ചിക്കന്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നു. പച്ചക്കറികളില്‍ നിന്നും പോഷകങ്ങളും ലഭിക്കുന്നതാണ്. അതിനാല്‍, വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാവുകയും, ശരീരത്തിലേയ്ക്ക് കൊഴുപ്പ് എത്താതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യം
മിതമായ രീതിയില്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. അമിതമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. വണ്ണം വെയ്ക്കുന്നതിന് ഇവ കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
