Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
മൂന്ന് മാസത്തില്‍ തടി ഒതുക്കും സ്ലിം ആവാം: ഡയറ്റ് മാത്രമല്ല ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
അമിതവണ്ണം എന്നത് എല്ലാവരിലും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ്. പലപ്പോഴും ഈ പ്രശ്നത്തെ പ്രതിരോധിക്കുക എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. പലപ്പോഴും രോഗാവസ്ഥകളുടെ തുടക്കം കുറിയ്ക്കുന്ന ഒന്നായി ഇത്തരം പ്രശ്നങ്ങള്‍ മാറുന്നുണ്ട്. അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.
മൂന്ന് മാസത്തിനുള്ളില്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറച്ച് ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയും ശരിയായ മാറ്റങ്ങള്‍ക്ക് വേണ്ടിയും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്ത് നിന്നായി ഒരിക്കലും കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ കൃത്യമായ സന്തുലിതാവസ്ഥയും സ്ഥിരതയും ഉണ്ടെങ്കില്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ സാധിക്കുന്നു. അതിനെക്കുറിച്ച് ഡയറ്റ് കോച്ച് കീര്‍ത്തി താക്കൂര്‍ ചില കാര്യങ്ങളെക്കുറിച്ച് പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

കലോറി കുറയ്ക്കുക
ശരീരഭാരം കുറയ്ക്കുക എന്നതിന്റെ ആദ്യ പടി കലോറി കുറയ്ക്കുക എന്നതാണ്. നിങ്ങള്‍ കഴിക്കുന്നതിന്റെ കൂടുതല്‍ കലോറി എരിച്ച് കളയുന്നതിന് എപ്പോഴും ശ്രമിക്കണം. അതിനായി എപ്പോഴും ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടു്ക്കേണ്ടതാണ്.
സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പലപ്പോഴും നമ്മുടെ പൊണ്ണത്തടിയുടേയും അമിതവണ്ണത്തിന്റേയും പ്രധാന കാരണങ്ങളില്‍ ഒന്നാണ് സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത്. ഇത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവയില്‍ ധാരാളം കൊഴുപ്പുകള്‍ പ്രിസര്‍വേറ്റീവുകള്‍, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.
പ്രോട്ടീന്‍ കഴിക്കുന്നത് കൂട്ടുക
പ്രോട്ടീന്‍ കഴിക്കുന്നത് കൂട്ടേണ്ടതാണ്, കാരണം ഇത് ശരീരഭാരം കുറയ്ക്കുന്നതിന് കാരണമാകുന്നു എന്നതാണ് സത്യം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിനും പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതിനായി മുട്ട, ചിക്കന്‍, ടോഫു, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

കാര്‍ഡിയോ വ്യായാമങ്ങള്‍
സ്ഥിരമായി കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തോടൊപ്പം തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും. മിതമായതും തീവ്രവുമായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. അമിതവണ്ണത്തിനും പരിഹാരം കാണാന്‍ സാധിക്കുന്നു.
സട്രെങ്തന് വ്യായാമങ്ങള്‍
പേശികളുടെ ആരോഗ്യത്തിനും കരുത്തിനും മെറ്റബോളിക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സഹായിക്കുന്നതാണ് ഇത്തരം വ്യായാമങ്ങള്‍,. ഇത് നിങ്ങളുടെ കലോറി കൂടുതല്‍ കത്തിച്ച് കളയുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിനും മികച്ചതാണ് ഇത്തരം വ്യായാമങ്ങള്‍ എന്നതില്‍ സംശയം വേണ്ട.
ഉറക്കം അനിവാര്യം
ഉറക്കം എന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ദിനവും 7-9 മണിക്കൂര്‍ വരെയെങ്കിലും യാതൊരു ശല്യവുമില്ലാതെയുള്ള ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് വഴി വിശപ്പ് നിയന്ത്രിക്കുന്നതിനും ശാരീരികോരോഗ്യം മികച്ചതാക്കുന്നതിനും സാധിക്കുന്നു. അത് കൂടാതെ അമിതവണ്ണം എന്ന പ്രതിസന്ധിക്ക് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് ഇത് വഴി സാധിക്കും.
സമ്മര്‍ദ്ദത്തെ നിയന്ത്രിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനായി ഉയര്‍ന്ന സമ്മര്‍ദ്ദത്തിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണ്‍ ഉത്പാദനത്തിന് പരിഹാരം കാണേണ്ടതാണ്. ഇതിനായി ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. ഇതെല്ലം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
ജലാംശം നിലനിര്‍ത്തുക
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ജലാംശം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ദഹനം, ഉപാപചയം, വിശപ്പിനെ നിയന്ത്രിക്കുക എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അനാവശ്യമായുള്ള ലഘുഭക്ഷണം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. ഇത് വഴി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
