Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ജിമ്മും ഡയറ്റും തോല്‍ക്കുന്നിടത്ത് ഒരു സഹായി; തടി കുറയ്ക്കാന്‍ ഉപകരിക്കും ഈ സ്നാക്ക്സ്
തടി കുറയ്ക്കുക എന്നത് അല്പം വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് പലരും തടി കുറയ്ക്കാനായി ശ്രമിക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കാനായി വ്യായമം മാത്രം പോരാ, നിങ്ങളുടെ ഭക്ഷണവും ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഒരുപാട് ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലെന്ന പ്രശ്നം പലരും അഭിമുഖീകരിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി പരിശ്രമിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ ചില ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിലൂടെ നിങ്ങളുടെ കൊഴുപ്പ് കത്തുകയും തടി കുറയുകയും ചെയ്യുന്നു. ഡയറ്റിംഗ് സമയത്ത് നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാം.

ബദാം
ബദാം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം നിങ്ങളെ ഏറെ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നു. സസ്യാഹാരികള്‍ക്ക് കൊഴുപ്പ് കത്തിക്കാനുള്ള പോഷകങ്ങളുടെ നല്ല ഉറവിടമാണ് ബദാം. ഊര്‍ജ്ജവും ഉപാപചയവും വര്‍ദ്ധിപ്പിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഡ്രൈ ഫ്രൂട്സ്, നട്സ്
വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവയുടെ നല്ല ഉറവിടമാണ് നട്സ്. അതുകൊണ്ടുതന്നെ തടി കുറക്കണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ സ്നാക്സില്‍ നട്സ് ഉള്‍പ്പെടുത്തുക. നട്സില്‍ ഉയര്‍ന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് മിക്ക ആളുകളും കരുതുന്നു. പക്ഷേ അത് അങ്ങനെയല്ല. നട്സ് മിതമായ അളവില്‍ കഴിച്ചാല്‍, അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് വാല്‍നട്ട്, ബദാം, ബ്രസീല്‍ നട്സ്, ഹസല്‍നട്ട്, പൈന്‍ നട്സ്, കശുവണ്ടി, പിസ്ത തുടങ്ങിയവ ലഘുഭക്ഷണമായി കഴിക്കാം.
സിട്രസ് പഴങ്ങള്‍, ഗ്രീക്ക് യോഗര്‍ട്ട്
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ അവരുടെ ലഘുഭക്ഷണങ്ങളില്‍ ഗ്രീക്ക് യോഗര്‍ട്ടിനൊപ്പം സരസഫലങ്ങള്‍ കഴിക്കാം. ഗ്രീക്ക് യോഗര്‍ട്ടും സിട്രസ് പഴങ്ങളും പോഷകസമൃദ്ധമായ ലഘുഭക്ഷണമാണ്. പ്രോട്ടീനുകളും ആന്റിഓക്സിഡന്റുകളും ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് മതിയായ പോഷകാഹാരം നല്‍കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഡാര്‍ക്ക് ചോക്ലേറ്റും ബദാമും
ഡാര്‍ക്ക് ചോക്ലേറ്റിന്റെയും ബദാമിന്റെയും സംയോജനം ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലഘുഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റും ബദാമും ഒരുമിച്ച് രാവിലെയോ വൈകുന്നേരമോ ലഘുഭക്ഷണമായി കഴിക്കാം. ഇവ നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.
പ്രോട്ടീന്‍ സ്മൂത്തി
പ്രോട്ടീന്‍ സ്മൂത്തി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ലഘുഭക്ഷണമാണ് പ്രോട്ടീന്‍ സ്മൂത്തി. ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് അവോക്കാഡോ, പീനട്ട് ബട്ടര്‍ അല്ലെങ്കില്‍ ചിയ സീഡ് പ്രോട്ടീന്‍ സ്മൂത്തി എന്നിവ കുടിക്കാം. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്ന പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നത് ഒഴിവാക്കുക.
പുഴുങ്ങിയ മുട്ട
പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് സ്നാക്സില്‍ മുട്ടയുടെ വെള്ള ഉള്‍പ്പെടുത്തണം. മഞ്ഞ ഭാഗം കഴിക്കുന്നത് ഒഴിവാക്കണം. കാരണം അതില്‍ കൊഴുപ്പും കലോറിയും കൂടുതലാണ്. ശരീരഭാരം കുറയ്ക്കുന്നതിന് പകരം അവ ചിലപ്പോള്‍ ഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ശരീരഭാരം കുറയ്ക്കാനിയ മുട്ട പുഴുങ്ങി വെള്ള ഭാഗം കഴിക്കുക.
ബ്രൊക്കോളി
അമിതവണ്ണം കുറയ്ക്കുന്നതു മുതല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതുവരെ ബ്രൊക്കോളി ധാരാളം ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ബ്രോക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുമെന്ന് പറയുന്നു. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ക്ക് വിഷവസ്തുക്കള്‍ പുറന്തള്ളാനും വീക്കം കുറയ്ക്കാനും കാന്‍സര്‍ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ബ്രോക്കോളി വേവിച്ച് സ്നാക്ക്സായി കഴിക്കാം.
വറുത്ത വെള്ളക്കടല
വറുത്ത വെള്ളക്കടല ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു. നാരുകള്‍, പ്രോട്ടീന്‍, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പന്നമാണ് ഇത്. വെള്ളക്കടല കഴിക്കുന്നത് ഏറെനേരം നിങ്ങളുടെ വയര്‍ നിറയുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

പീനട്ട് ബട്ടറും ആപ്പിളും
ആപ്പിളില്‍ നാരുകള്‍ കൂടുതലും കലോറി കുറവുമാണ്. ആപ്പിളും പീനട്ട് ബട്ടറും കഴിച്ചാല്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ശരീരത്തിലെത്തും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
ഓട്സ്
ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. അവയില്‍ ലയിക്കാത്ത ഫൈബറും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു, അത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുകയും നിങ്ങളുടെ വ്യായാമത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. രാവിലെ ഓട്സ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കും.
മധുരക്കിഴങ്ങ്
തടി കുറയ്ക്കാനുള്ള നല്ലൊരു ലഘുഭക്ഷണം കൂടിയാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് കഴിക്കുന്നത് വയറ് നിറയ്ക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. നാരുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് ഇത് കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
