Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം!
രാത്രിയില്‍ ഈ ശീലങ്ങളുള്ളവര്‍ തലകുത്തി മറിഞ്ഞാലും തടി ഒതുങ്ങില്ല
തടി കുറയ്ക്കാന്‍ വേണ്ടി ഡയറ്റും വ്യായാമവും എല്ലാം ശീലമാക്കുന്നവരെങ്കില് അല്പം ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തെ കൂടുതല്‍ സഹായിക്കും. എന്നാല്‍ നമ്മുടെ തന്നെ ചില ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തേയും തടിയേയും ബാധിക്കുന്നു. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് വരെ എത്തുന്നതിന് ഇത് കാരണമാകുന്നു. ഉറക്കമില്ലായ്മ പോലും അപകടാവസ്ഥയുണ്ടാക്കുന്നതാണ്. അതില്‍ അമിതവണ്ണം വില്ലനായി വരുന്നതും പ്രധാനപ്പെട്ടതാണ്.
നമ്മുടെ തന്നെ ചില ശീലങ്ങള്‍ നമ്മുടെ ഉറക്കത്തെ പ്രശ്നത്തിലാക്കുന്നത് പോലെ തന്നെ അമിതവണ്ണത്തിലേക്കും എത്തിക്കും. അതിന് പലപ്പോഴും രാത്രി ശീലങ്ങളാണ് വില്ലനാവുന്നത്. അതുകൊണ്ട് അമിതവണ്ണത്തെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ചില ശീലങ്ങളുണ്ട്. അതിനെ കൂട്ടുപിടിച്ച് നിങ്ങള്‍ ശീലിച്ചിട്ടുള്ള ഇത്തരം ശീലങ്ങളെ ഒഴിവാക്കണം. അവ എന്തൊക്കെയെന്ന് നോക്കാം. അമിതവണ്ണത്തിന് കാരണമാകുന്ന ഇത്തരം ശീലങ്ങള്‍ ശ്രദ്ധിക്കണം. ഇന്ന് തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

രാത്രി വൈകിയുള്ള ലഘുഭക്ഷണം
രാത്രി ഏറെ വൈകി അത്താഴം കഴിക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. പലപ്പോഴും ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് പലരും ശീലിക്കുന്ന ഈ കാര്യത്തെ പൂര്‍ണമായും ഒഴിവാക്കണം. കാരണം ഇത് പലപ്പോഴും കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ മെറ്റബോളിസം കുറയ്ക്കുകയും ചെയ്യുന്നു. ഇനി അത്താഴം കഴിഞ്ഞ് നിങ്ങള്‍ക്ക് വിശക്കുന്നെങ്കില്‍ പഴങ്ങള്‍, നട്സ്, യോഗര്‍ട്ട് എന്നിവ ശീലമാക്കാവുന്നതാണ്. എപ്പോഴും ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക.
അത്താഴം കഴിക്കാതിരിക്കുന്നത്
തടി കുറയ്ക്കുന്നതിന് വേണ്ടി പലരും അത്താഴം കഴിക്കാതിരിക്കുന്നത്. ഇത് പലരും ആദ്യ കുറച്ച് ദിവസങ്ങളില്‍ നല്ലതാണെന്ന് കരുതും. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുകയാണ് എന്നത് പലരും തിരിച്ചറിയുന്നില്ല. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. അത് കൂടാതെ പലരും പിന്നീട് അമിത ഭക്ഷണം കഴിക്കുന്നതിലേക്ക് എത്തിക്കുന്നു.

ഉറക്കം ഇല്ലാത്തത്
പല കാരണങ്ങള്‍ കൊണ്ട് ഒരു വ്യക്തിക്ക് ഉറക്കമുണ്ടായിരിക്കുകയില്ല. പലപ്പോഴും ഇത് ശാരീരിക മാനസിക ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ വിശപ്പ് ഹോര്‍മോണ്‍ പ്രവര്‍ത്തനക്ഷമമാവുന്നു. ഇത് നിങ്ങളില്‍ വിശപ്പും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ ഇരട്ടിയാക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
അമിതമായ സ്ക്രീന്‍ സമയം
പലപ്പോഴും പലരുടേയും ശീലങ്ങളില്‍ ഒന്നാണ് അമിതമായി ടിവി, അല്ലെങ്കില്‍ മൊബൈല്‍ പോലുള്ളവ നോക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഉറക്കമില്ലായമ ഉണ്ടാക്കുകയും സമ്മര്‍ദ്ദവും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല ഭക്ഷണത്തോടുള്ള ആസക്തിയും കൂടുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നു. ഇത് അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കും.
മധുര പാനീയങ്ങള്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം ചില മധുരപാനീയങ്ങള്‍ അനാവശ്യമായി ശരീരത്തില്‍ കലോറി വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ പൂര്‍ണമായും പ്രശ്നത്തിലാക്കുകയും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നു. ഇത് കലോറി കത്തിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതാണ്.
ഡയറ്റില്‍ മാറ്റം വരുത്തുമ്പോള്‍
നിങ്ങള്‍ ഭക്ഷണശീലത്തിലും മറ്റും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു ഡയറ്റീഷ്യനോടോ ആരോഗ്യ വിദഗ്ധനോടോ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. അതിന് ശേഷം മാത്രമേ ഭക്ഷണ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താവു. അല്ലാത്ത പക്ഷം അത് ആരോഗ്യ പ്രശ്നത്തിനും അമിതവണ്ണത്തിനം കാരണമാകുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications