Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
5 ഭക്ഷണങ്ങള്‍ മാത്രം, വെറും ദിവസങ്ങള്‍ കൊണ്ട് മെലിയാം, കഴിക്കേണ്ടത് ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തടി ഒരു വെല്ലുവിളി തന്നെയാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും അമിതവണ്ണം എന്നത് ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ കുടിക്കുന്ന വെള്ളം വരെ ശ്രദ്ധിക്കണം. കാരണം അത്രയധികം ഗുരുതരമായ പ്രത്യാഘാതമാണ് ഓരോ സമയത്തും ഇതുണ്ടാക്കുന്നത്. എപ്പോഴും വയറ് നിറയ്ക്കുക എന്നതിനേക്കാള്‍ നാം കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോഗ്യകരമായ ശരീരഭാരത്തിന് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍.
നാരുകള്‍ പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കഴിക്കേണ്ടത് എന്തെല്ലാം കഴിക്കാന്‍ പാടില്ലാത്തത് എന്തെല്ലാം എന്ന് ആദ്യം തിരിച്ചറിയണം. അതില്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ് ഫൈബര്‍, ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതോടൊപ്പം ആരോഗ്യകരകമായ ശരീരഭാരവും പ്രദാനം ചെയ്യുന്നു. എന്തൊക്കെ ഭക്ഷണങ്ങളാണ് നിര്‍ബന്ധമായും ഡയറ്റില്‍ ചേര്‍ക്കേണ്ടത് എന്ന് നോക്കാം.

ചിയ വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന് ചിയ വിത്തുകള്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ വയറ്റില്‍ കിടന്ന് വീര്‍ക്കുകയും ഇത് ശരീരത്തിന് ആവശ്യമായ ഫൈബര്‍ നല്‍കുകയും ചെയ്യുന്നു. ദിവസവും രണ്ട് ടേബിള്‍ സ്പൂണ്‍ കഴിക്കുന്നത് വഴി അത് നിങ്ങള്‍ക്ക് 10 ഗ്രാം വരെ ഫൈബര്‍ ലഭ്യാക്കുന്നു. സ്മൂത്തികളിലും ഓട്സിലും എല്ലാം ഇത് ചേര്‍ത്ത് കഴിക്കാവുന്നതാണ്. നിങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്നത് വഴിയും ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നു,.
പരിപ്പ് വര്‍ഗ്ഗങ്ങള്‍
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളതാണ് പരിപ്പ് വര്‍ഗ്ഗങ്ങള്‍. ഇത് നിങ്ങളുടെ വയറ് നിറയ്ക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും നല്‍കുകയും ചെയ്യുന്നു. ഇതെല്ലാം ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും മികച്ച പരിഹാരം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു കപ്പ് പയറില്‍ 15 ഗ്രാം ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും.
ആവൊക്കാഡോ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആവൊക്കാഡോ വളരെയധികം മികച്ചതാണ്. ഇതിലുള്ള ഗുണകരമായ കൊഴുപ്പുകള്‍ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ഒരു ആവൊക്കാഡോയില് 10 ഗ്രാം വരെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വയറ് നിറയ്ക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും അമിതവണ്ണത്തെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഇത് കഴിക്കാവുന്നതാണ്.

റാസ്ബെറി
മധുരവും, പുളിയും ഒരുപോലെ അടങ്ങിയതാണ് റാസ്ബെറി. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഒരു കപ്പ് റാസ്ബെറിയില്‍ 8 ഗ്രാം വരെ ഫൈബറാണ് അടങ്ങിയിരികക്ുന്നത്. ഇത് നിങ്ങള്‍ക്ക് സാലഡില്‍ ചേര്‍ത്തും അല്ലാതേയും കഴിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇത് മൂല് നിങ്ങള്‍ക്ക് ഉണ്ടാവുന്നില്ല, എന്ന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇരട്ടി ഗുണങ്ങളും നല്കുന്നു.
ബ്രോക്കോളി
ഫൈബറിന്റെ കലവറയാണ് ബ്രോക്കോളി നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും അമിതവണ്ണത്തേയും കൃത്യമാക്കുന്നു. അഞ്ച് ഗ്രാം ഫൈബറാണ് ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത്രയധികം ആരോഗ്യ ഗുണങ്ങള്പ്രദാനം ചെയ്യുന്നതിനാല്‍ സ്ഥിരമാക്കിയാലും ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. യാതൊരു വിധത്തിലും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും.
മധുരക്കിഴങ്ങ്
ആരോഗ്യ സംരക്ഷണത്തിന് അത്യുത്തമമാണ് മധുരക്കിഴങ്ങ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നത് പോലെ തന്നെ ഫൈബര്‍ കലവറയാണ് എന്ന കാര്യത്തിലും സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ വളരെ പെട്ടെന്ന് പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ്. ഇത് അമിതവണ്ണത്തേയും വയറിലെ കൊഴുപ്പിനേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
