Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ഭക്ഷണത്തില്‍ ഒരു കതിര് കറിവേപ്പെങ്കിലും നിര്‍ബന്ധം: തടിയെല്ലാം താനേ കുറയും
തടി കൂടുന്നു, എന്തൊക്കെ ചെയ്തിട്ടും കുറയുന്നില്ല എന്ന പരാതി പലര്‍ക്കും ഉണ്ട്. എന്നാല്‍ പലപ്പോഴും അതിന് വേണ്ടി എന്താണ് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല. ജിമ്മും അതികഠിനമായ വ്യായാമമുറകളും എല്ലാം പലരും ചെയ്യുന്നു. അതിനോടൊപ്പം തന്നെ നല്ല ഡയറ്റും എടുക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയാത്തവര്‍ക്ക് കറിവേപ്പില വളരെയധികം സഹായിക്കുന്നു. പലപ്പോഴും നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. അതുകൊണ്ട് തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ എപ്രകാരം കറിവേപ്പില സഹായിക്കുന്നു എന്നത് ഒരു ചോദ്യമാണ്.
ഇവ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ആവശ്യമായ എല്ലാ വിധത്തിലുള്ള ഗുണങ്ങളും ഇവയിലുണ്ട്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ കിവേപ്പില ഉള്‍പ്പെടുത്തുന്നത് ശരീരഭാരം എപ്രകാരം കുറയ്ക്കും എന്ന് നമുക്ക് നോക്കാം. അതിന്റെ ചില കാരണങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്.

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നം
അമിതവണ്ണത്തെ കുറയ്ക്കാന്‍ എപ്രകാരം കറിവേപ്പില ഉപയോഗിക്കണം എന്ന് നോക്കാം. അതിനായി ഫ്രീറാഡിക്കലുകളെ ചെറുക്കുന്ന തരത്തിലേക്ക് കറിവേപ്പില മാറുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായത് കൊണ്ട് തന്നെ കറിവേപ്പില കൊഴുപ്പ് ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ ടോക്സിനെ ഇല്ലാതാക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണങ്ങളെല്ലാം തന്നെ ശരീരത്തിന് നല്‍കുന്നത്. ഇത് വഴി ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിക് ആരോഗ്യം മികച്ചതാവുകയും അത് ശരീരം ബാരം കുറയ്ക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും കറിവേപ്പില മികച്ചതാണ്. അതിനായി ദഹനാരോഗ്യത്തെയാണ് ആദ്യം കറിവേപ്പില സ്വാധീനിക്കുന്നത്. ഇത് വഴി ശരീരത്തിന്റെ മെറ്റബോളിസവും മെച്ചപ്പെടുന്നു. ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിക്കുന്നത് വഴി അത് വളരെ എളുപ്പത്തില്‍ കലോറി കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് പതിയേ ശരീരഭാരം നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുന്നു. പതിവായി കറിവേപ്പില കഴിക്കുന്ന ഒരു വ്യക്തിക്ക് വയറ് വീര്‍ക്കുന്നതും ഗ്യാസ് കയറുന്നത് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും.
കൊളസ്ട്രോള്‍ നിയന്ത്രണം
അമിതമായി കൊളസ്ട്രോള്‍ ഉള്ളവരില്‍ ശരീരഭാരവും വര്‍ദ്ധിക്കുന്നു. കൂടാതെ ഇവരില്‍ ഹൃദ്രോഗസാധ്യതയും വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ അനാരോഗ്യകരമായ അവസ്ഥകളിലേക്ക് നിങ്ങളെത്തുന്നു. എന്നാല്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള സംയുക്തങ്ങള്‍ മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും ശരീരഭാരത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ നിയന്ത്രണത്തിലും കറിവേപ്പില മികച്ച പങ്ക് വഹിക്കുന്നു.
ദഹനത്തെ സഹായിക്കുന്നു
ദഹനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ അന്നനാളവും ആമാശയവും കുടലും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ കറിവേപ്പില മുന്നിലാണ്. ഇതിന് സഹായിക്കുന്ന തരത്തിലുള്ള സംയുക്തങ്ങളെല്ലാം തന്നെ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളുടെ ആഗിണത്തിനും ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്ന കാര്യത്തിലും കൃത്യമായി പ്രവര്‍ത്തിക്കുന്നു. ഇത് വഴി ദഹനക്കേട്, മലബന്ധം, വയറു വീര്‍ക്കല്‍ എന്നിവയെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കും.
പ്രമേഹ നിയന്ത്രണം
പ്രമേഹം ഇന്നത്തെ കാലത്ത് പലരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് കറിവേപ്പില. പ്രമേഹം പലപ്പോഴും കൂടുന്നതിന് പിന്നില്‍ പഞ്ചസാര കാരണമാകുന്നു. പഞ്ചസാരയാകട്ടെ ശരീരഭാരത്തേയും വര്‍ദ്ധിപ്പിക്കും. അനാവശ്യമായ കൊഴുപ്പ് സംഭരണത്തിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണാന്‍ കറിവേപ്പില മികച്ചതാണ്.
നാരുകളുടെ കലവറ
കറിവേപ്പിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. അതിന്റെ ഫലമായി പലപ്പോഴും നാരുകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. ഇതിന്റെ ഫലമായി ശരിയായ ദഹനവും നടക്കുന്നു. ഇതെല്ലാം അമിതവണ്ണത്തിലേക്കുള്ള നിങ്ങളുടെ യാത്രയെ തടയുന്നു. ഇത്തരം കാര്യങ്ങളെല്ലാം കറിവേപ്പില വഴി സംഭവിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications