Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഭക്ഷണത്തിന് മുന്‍പും ശേഷവും ഇക്കാര്യങ്ങളെങ്കില് ഐസ്പോലെ ഉരുകും തടി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മറ്റ് പല രോഗാവസ്ഥകളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങളാണ്ഉള്ളത്. പ്രേമഹം, ബിപി, കൊളസ്ട്രോള്‍ പോലുള്ള പല പ്രത്യാഘാതങ്ങളും തടി കുറയ്ക്കുന്നത് മൂലം സംഭവിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അമിതവണ്ണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാം. ഇത് ആരോഗ്യത്തെ മികച്ചതാക്കുന്നതിനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.
അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. ഭാരം കുറയ്ക്കാന്‍ ജിമ്മില്‍ പോകുകയോ കഠിനമായ ഡയറ്റെടുക്കുകയോ ചെയ്യാതെ തന്നെ വലരെ എളുപ്പത്തില്‍ ഭാരം കുറയ്ക്കാവുന്നതാണ്. അതിനായി നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം കുടിക്കാം
്അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പായി വെള്ളം കുടിക്കാവുന്നതാണ്. ദിനവും ഭക്ഷണത്തിന് മുന്‍പുള്ള ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറക്കുന്നിന് സഹായിക്കുന്നു. ഇത് സ്ഥിരമായി ചെയ്താല്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ഭക്ഷണത്തില്‍ ശ്രദ്ധ വേണം
തടി കുറയ്ക്കാനാണ് ആഗ്രഹം എങ്കില്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം പലരും നിയന്ത്രണമില്ലാതെ കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അതുവഴി കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇതെല്ലാം വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.
കാപ്പി കുടിക്കുക
കാപ്പി കുടിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അത് ശീലമാക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കാപ്പിയുടെ ചായയുടേയും ഉപയോഗം നിയന്ത്രിക്കേണ്ടതാണെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ അമിതവണ്ണം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ്. അത് മാത്രമല്ല ഇത് വിശപ്പ് നിയന്ത്രിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൂടാതെ കൂടുതല്‍ കൊഴുപ്പ് എരിച്ച് കളയുന്നതിനും സഹായിക്കുന്നു കാപ്പി.
പ്രോട്ടീന്‍ കഴിക്കാം
ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി നിങ്ങള്‍ക്ക് വിശപ്പിനെ കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. കലോറി കുറവുള്ള ഭക്ഷണം ശീലമാക്കുന്നതാണ് എപ്പോഴും വളരെയധികം സഹായിക്കുന്നതാണ് ഇത്തരത്തില്‍ പ്രോട്ടിന്. ഇത് വിശപ്പിനെ കുറയ്ക്കുകയും അത് വഴി ശരീരത്തിലെ കലൊറി ഉപഭോഗത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ അതുപോലെ തന്നെ പേശികള്‍ക്ക് നല്ല കരുത്തും നല്‍കും.

ചവച്ചരച്ച് കഴിക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും വേഗത്തില്‍ കഴിക്കാതെ ചവച്ചരച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ശരീരഭാരത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും. കൂടാതെ ചവച്ചരച്ച് കഴിക്കുന്നത് വഴി അ്ത് വിശപ്പിനെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെ കൃത്യമായി സന്ദേശമയക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് കൂടാതെ വായിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വഴി സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ വില്ലനായ തടിയെ കുറയ്ക്കുന്നതിന് അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് ഈ പറഞ്ഞ വഴികളെല്ലാം തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications