എട്ട് പ്രാണയാമം ശ്വാസഗതി നിയന്ത്രിക്കും : ചെയ്യേണ്ടത് ഇപ്രകാരം

ശ്വാസം എന്നത് നമ്മുടെ അടിസ്ഥാന ഊര്‍ജ്ജസ്രോതസ്സാണ്. ശരിയായ ശ്വസനരീതി പിന്തുടരുന്നവര്‍ക്ക് പലപ്പോഴും പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. യോഗാഭ്യാസത്തില്‍ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്നതിനും ശ്വാസത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു പ്രാണായാമം. ഏത് സമയം വേണമെങ്കിലും പ്രാണായാമം ചെയ്യാം എന്നതാണ് സത്യം.

yoga

പക്ഷേ ഒഴിഞ്ഞ വയറ്റില്‍ വേണം ശ്വസന വ്യായാമം പരിശീലിക്കേണ്ടത്. പ്രാണായാമം ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ സംഭവിക്കുന്നു. ശരീരം വീണ്ടെടുക്കുന്നതിനും ശ്വസനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പ്രാണായാമം. ഇത് എപ്രകാരം ചെയ്യണം എന്ന് നോക്കാം. എട്ട് തരത്തിലുള്ള പ്രാണായാമമാണ് ആരോഗ്യം നല്‍കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

കപാല ഭാതി പ്രാണായാമം

pranayama

ആരോഗ്യ ഗുണങ്ങള്‍ പല വിധത്തില്‍ നല്‍കുന്നതാണ് കപാലഭാതി പ്രാണായാമം. ഇതില്‍ നിങ്ങളുടെ ശരീരത്തിനേയും മനസ്സിനേയും സന്തുലിതാവസ്ഥയിലേക്ക് കൊണ്ട് വരുന്ന ഒന്നാണ് കപാലഭാതി പ്രാണായാമം. ശരീരത്തിലെ 80%ത്തോളം ടോക്‌സിനേയും പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്നു ഈ പ്രാണായാമം. ഇത് കൂടാതെ പ്രമേഹ രോഗികള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരഭാരം കുറക്കുന്നതിനും കപാലഭാതി പ്രാണായാമം സഹായിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രക്തചംക്രമണത്തിന് ആക്കം കൂട്ടുന്നതിനും സഹായിക്കുന്നു.

ഭസ്ത്രിക പ്രാണായാമം

pranayama

ഭസ്ത്രിക പ്രാണായാമം നിങ്ങള്‍ക്ക് ശ്വാസോച്ഛ്വാസത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ ശ്വസന വ്യായാമം നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ മൂക്ക്, തൊണ്ട, സൈനസുകള്‍ എന്നിവയിലുണ്ടാവുന്ന ഏത് തിരക്കും ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഇത് കുടലിന്റെ ഭിത്തികളില്‍ ആരോഗ്യവും നല്‍കുന്നതിന്റെ ഫലമായി ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

ശീതളി പ്രാണായാമം

pranayama

ശീതളി പ്രാണായാമം എന്നാല്‍ അത് ശരീരത്തെ തണുപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തെ മുഴുവന്‍ തണുപ്പിക്കുക എന്നതാണ് ഈ ശീതളി പ്രാണായാമം. ഇത് ചെയ്യുന്നതിലൂടെ വയറിളക്കം, പനി, പിത്തസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പ്രാണായാമം ചെയ്യുമ്പോള്‍ ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കുന്നതിന് സഹായിക്കുന്നു. കൂടാതെ ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദിനവും ഈ പ്രാണായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നു.

നാഡി ശോധന പ്രാണായാമം

pranayama

നാഡി ശോധന പ്രാണായാമം നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഓര്‍മ്മശക്തിക്കും നല്ലതാണ്. മാത്രമല്ല സന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ രക്തചംക്രമണ സംവിധാനങ്ങളെ മികച്ചതാക്കുന്നതിനും ദിനവും നാഡി ശോധന പ്രാണായാമം അനുകൂലമാണ്. ഈ ശ്വസനരീതി ശരീരത്തിലെ ഓക്‌സിജന്‍-കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിനിമയം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ മാലിന്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും നാഡിശോധന പ്രാണായാമം മികച്ചതാണ്.

ഉജ്ജയി പ്രാണായാമം

pranayama

ഉജ്ജയി പ്രാണായാമം ആരോഗ്യത്തിന് മികച്ചതാണ്. ഇത് ഹൃദയമിടിപ്പ് കൃത്യമാക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പിറ്റിയൂട്ടറി ഗ്രന്ഥികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഉത്കണ്ഠ, വിഷാദം, സമ്മര്‍ദ്ദം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുന്നു. സൈനസൈറ്റിസ് പോലുള്ള പ്രശ്‌നങ്ങളേയും ഇതിലൂടെ ഇല്ലാതാക്കുന്നു. ദഹന വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനും ഉജ്ജയി പ്രാണായാമം ശീലമാക്കാവുന്നതാണ്.

അനുലോം വിലോം പ്രാണായാമം

pranayama

അനുലോം വിലോം പ്രാണായാമം നിങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കുകയും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ അവയവങ്ങളുടേയും കേടുപാടിനെ നിയന്ത്രിക്കുന്നതോടൊപ്പം സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നു. മാത്രമല്ല ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും അനുലോം വിലോം മികച്ചതാണ്. ഇത് നാഡി വ്യവസ്ഥയെ ശുദ്ധികരിക്കുന്നു.

ഭ്രമരി പ്രാണായാമം

pranayama

തേനീച്ചയുടെ ശബ്ദത്തോടെ ചെയ്യുന്നതാണ് ഭ്രമരി പ്രാണായാമം ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് എന്തുകൊണ്ടും അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്‍കുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍ പോലുള്ള പ്രശ്‌നം ഉള്ളവര്‍ക്ക് ഈ ശ്വസന രീതി എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ഉത്കണ്ഠ പോലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

സൂര്യഭേദന്‍ പ്രാണായാമം

pranayama

സൂര്യഭേദന്‍ പ്രാണായാമത്തില്‍, ശ്വാസം വലത് നാസാരന്ധ്രത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയും ഇടത് നാസാരന്ധ്രത്തിലൂടെ പുറത്ത് വിടുകയും ചെയ്യുന്നു. ഈ ശ്വസന പ്രവര്‍ത്തനം ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സജീവമായിരിക്കുന്നതിന് സഹായിക്കുന്നു. രക്തത്തിലെ ഓക്‌സിജന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ സൈനസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, April 1, 2023, 20:23 [IST]
X
Desktop Bottom Promotion