Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
ഹൃദയം പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ മുന്നേയറിയണം: ലക്ഷണങ്ങള്‍ നേരത്തേയറിയാം
ഹൃദയാരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന ഒന്നാണ് ഹൃദ്രോഗം. എന്നാല്‍ രോഗാവസ്ഥ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു. പലപ്പോഴും ശരീരം കാണിക്കുന്ന ചെറിയ സൂചനകള്‍ പോലും അവഗണിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും വേണ്ട രീതിയില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതും ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്തതും എല്ലാം ഈ അവസ്ഥയെ ഗുരുതരമാക്കുന്നു.
ഓരോ നിമിഷവും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കാത്തതും ശരീരം ലക്ഷണങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കാത്തതും പലപ്പോഴും നിങ്ങളെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കും. എന്നാല്‍ ഈ അവസ്ഥയില്‍ ഹൃദയാരോഗ്യം കൃത്യമല്ല എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 18 ദശലക്ഷം ആളുകളുടെ മരണത്തിനാണ് ഹൃദയ പ്രശ്‌നങ്ങള്‍ കാരണമാകുന്നത്. പലപ്പോഴും ദുര്‍ബലമായ ഹൃദയത്തിന്റെ ചില ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നെഞ്ചിലെ അസ്വസ്ഥത:
ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഒന്നാണ് നെഞ്ചിലെ അസ്വസ്ഥത. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. നെഞ്ചില്‍ അനുഭവപ്പെടുന്ന ഭാരമോ, മുറുക്കമോ, അല്ലെങ്കില്‍ അസ്വസ്ഥതയോ എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിനെ ഒരിക്കലും അവഗണിക്കരുത്. ഇത് ശ്വാസം മുട്ടലിനൊപ്പം സംഭവിക്കുകയാണെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധയും അടിയന്തിരമായി വൈദ്യസഹായവും വേണം.
ക്രമരഹിതമായ ഹൃദയമിടിപ്പ്:
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ക്രമരഹിതമായ ഹൃദയമിടിപ്പ്. ഇത് ആവേശകരമായ സാഹചര്യത്തിലോ അല്ലെങ്കില്‍ ഉത്കണ്ഠയോ ഉണ്ടാവുമ്പോള്‍ പലപ്പോഴും വര്‍ദ്ധിക്കും. എന്നാല്‍ അമിതമായി ഹൃദയമിടിപ്പ് സാധാരണ അവസ്ഥയില്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ സാവധാനത്തിലോ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പതിവായി ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കൈകളിലേക്ക് വ്യാപിക്കുന്ന വേദന:
ഹൃദയം പ്രശ്‌നത്തിലേക്ക് എത്തുകയാണെന്നുണ്ടെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇടത് കൈയ്യിലെ വേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതിനോടൊപ്പം തന്നെ നെഞ്ച് വേദനയോ അല്ലെങ്കില്‍ അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്.അതുകൊണ്ട് തന്നെ കൈകളിലേക്കുള്ള വേദന ഒട്ടും നിസ്സാരമാക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ദഹനപ്രശ്‌നങ്ങളും വയറുവേദനയും:
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഹൃദയ സംബന്ധമായ പ്രതിസന്ധികള്‍ ഒട്ടും നിസ്സാരമല്ല. അതില്‍ സ്ത്രീകളിലാണ് ദഹന പ്രശ്‌നങ്ങളും വയറുവേദനയും കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും അത് അസാധാരണമായി തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടെന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം:
നിങ്ങളില്‍ ഹൃദയാരോഗ്യം ശരിയല്ലെങ്കില്‍ അത് പലപ്പോഴും നെഞ്ചുവേദനയോ ശ്വാസം മുട്ടലോടൊപ്പം സംഭവിക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ചിലരില്‍ ഗുരുതരമായ മുന്നറിയിപ്പ് നല്‍കുന്നതാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കാത്തതോ പെട്ടെന്ന് ഇരിപ്പ് മാറ്റുന്നതോ പോലുള്ള കാരണങ്ങളുമാകാം. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം.
കണങ്കാലില്‍ നീര്:
നിങ്ങളുടെ കണങ്കാലില്‍ നീര് പോലെ കാണപ്പെടുന്നെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ചിലരില്‍ കൂടുതല്‍ സമയത്തെ ഇരിപ്പ് കാരണം ഇത് സംഭവിക്കാം. എന്നാല്‍ ഇത് കഠിനമോ അല്ലെങ്കില്‍ സ്ഥിരമായ അസ്വസ്ഥതയോ ഉണ്ടാക്കുന്നതെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അത് ഹൃദയസ്തംഭനത്തിന്റെ സൂചനയായിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
കഠിനമായ ക്ഷീണം:
പല കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ക്ഷീണം തോന്നാം. എന്നാല്‍ അത് പലപ്പോഴും സാധാരണ ഒരു ദിവസത്തില്‍ മാറുന്നതായിരിക്കും. എന്നാല്‍ ക്ഷീണം തോന്നുന്നത് പലപ്പോഴും വിട്ടുമാറാതെ നില്‍ക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് ഹൃദയം പ്രവര്‍ത്തന ക്ഷമമല്ല എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇതിനെയെല്ലാം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
പതിവായി ഹൃദയ പരിശോധന
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ പതിവായി ഹൃദയ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചുമയും മറ്റ് പ്രശ്‌നങ്ങളും സ്ഥിരമായി നില്‍ക്കുന്നവരെങ്കില്‍. ചെറിയ ലക്ഷണങ്ങളെങ്കിലും പലരും അതിനെ നിസ്സാരമാക്കി വിടും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പതിവായ പരിശോധനയിലൂടെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











