Latest Updates
-
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും!
പത്ത് മിനിറ്റിനുള്ളില്‍ പരിഹരിക്കും ഗ്യാസും വയറുവേദനയും: ഈ ആസനങ്ങള്‍ മാത്രം മതി
യോഗ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന യോഗ മാനസികാരോഗ്യവും മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഞൊടിയിടയില്‍ പരിഹാരം കാണുന്നതിന് യോഗയിലൂടെ സാധിക്കുന്നു. പലപ്പോഴും വളരെ ലളിതവും ആരോഗ്യകരവുമായി പ്രശ്നങ്ങളെ പരിഹരിക്കുന്നതില്‍ യോഗ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് അല്പം കൂടുതല്‍ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തിലാണ് യോഗയിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നത്.
ദഹനപ്രശ്നങ്ങള്‍ കൊണ്ട് പ്രതിസന്ധിയിലാവുന്നവര്‍ക്ക് എളുപ്പത്തില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ചില യോഗാസനങ്ങളുണ്ട്. അത് 10-15 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രശ്നപരിഹാരം കാണുന്നു. വീട്ടില്‍ തന്നെ മികച്ച എക്സ്പര്‍ട്ടിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഈ യോഗാസനങ്ങള്‍ ശീലമാക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ യോഗയല്ല ഏത് വ്യായാമം ചെയ്യുമ്പോഴും കൃത്യമായി മനസ്സിലാക്കി വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു.

പശ്ചിമോത്താനാസനം
പശ്ചിമോത്താനാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഈ ആസനം നട്ടെല്ലിന് ഇരുവശവും നല്ല സ്ട്രെച്ച് നല്കുന്നു. അതോടൊപ്പം തന്നെ വയറിലെ അവയവങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ക്ക് മികച്ച ദഹനവും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. സ്ഥിരമായി ചെയ്യുന്നത് വഴി നട്ടെല്ലിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ അത് വയറിന്റെ അസ്വസ്ഥതകളേയും പരിഹരിക്കുന്നു. ഇത് മികച്ച ദഹനത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പവനമുക്താസനം
ഗ്യാസ് കൃത്യമായി പുറത്ത് വിടുന്നതിനും വയറ് വീര്‍ക്കല്‍ എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നതാണ് പവന മുക്താസനം. ഇത് ചെയ്യുമ്പോള്‍ പലപ്പോഴും കൈകാലുകളിലും നെഞ്ചിലും ഈ സ്ട്രെച്ച് ഗുണം ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് മികച്ചതാണ് പവനമുക്താസനം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ദഹന പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ സ്ഥിരമായി അനുഭവിക്കുന്നവരെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും പവനമുക്താസനം ചെയ്താല്‍ ഫലം ലഭിക്കുന്നു.
മാര്‍ജാര്യാസനം
ശരീരത്തിന് വളരെയധികം സ്ട്രെച്ച് നല്‍കുന്നതാണ് മാര്‍ജാര്യാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് ദഹന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും വളരെ പെട്ടെന്ന് ആശ്വാസം നല്കുന്നു. ഇത് വഴി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. അത് മലബന്ധത്തേയും ഗ്യാസിന്റെ പ്രശ്നങ്ങളേയും വയറ് വീര്‍ക്കല്‍ പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്ഥിരമായി അല്പ സമയം മാര്‍ജാര്യാസനം ചെയ്യുന്നതിന് വേണ്ടി മാറ്റി വെച്ചാല്‍ തന്നെ നിങ്ങള്‍ക്ക് ഗുണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ബാലാസനം
ഈ വിശ്രമ ആസനം വയറിനെ മൃദുവായി സ്ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. അത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ നട്ടെല്ലും പ്രദാനം ചെയ്യുന്നു. ഇത് വഴി ശരീരത്തിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു. നട്ടെല്ലിന്റെ സ്ട്രെച്ച് വരുന്നതോടെ നിങ്ങളുടെ വയറിനും ഇതേ ആരോഗ്യം ഈ ആസനത്തിലൂടെ ലഭിക്കുന്നു. ആരോഗ്യം എത്രത്തോളം മികച്ചതാവും എന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
സേതു ബന്ധാസനം
ബ്രിഡ്ജ് പോസ് അഥവാ സേതുബന്ധാസനം ചെയ്യുന്നത് വഴി നിങ്ങളുടെ വയറിലെ പേശികള്‍ ശക്തിപ്പെടുന്നു. മാത്രമല്ല ഇത് ദഹനത്തെ ഉത്തേജിപ്പിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പേശികളുടെ ആരോഗ്യം മികച്ചതാവുന്നത് വഴി ശരീരത്തില്‍ ഗ്യാസ്, ദഹന പ്രശ്നങ്ങള്‍, അതോടൊപ്പം തന്നെ വയറിന്റെ കനം എന്നിവ പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യുന്നു. ഈ യോഗാസനങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ഭക്ഷണത്തിനു ശേഷമുള്ള ദഹന പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. പതിവ് പരിശീലനം ദഹനത്തെ സഹായിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications