Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
Weight Loss: കാപ്പിക്കൊപ്പം കൃത്യമായി ചേരേണ്ട 6 ചേരുവകള്‍, തടി ഒതുക്കാന്‍ അത്യുത്തമം
Weight Loss: തടി കുറയ്ക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്തത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. പലപ്പോഴും നിങ്ങള്‍ക്ക് കാര്യങ്ങളെക്കുറിച്ച് കൃത്യമായി ധാരണയില്ലാത്തതാണ് വണ്ണം എത്ര ശ്രമിച്ചിട്ടും കുറയാത്തതിന് പിന്നില്‍. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കാപ്പിശീലമാക്കാം. എന്നാല്‍ കാപ്പിയില്‍ ചേര്‍ക്കേണ്ട ചില ചേരുവകള്‍ കൃത്യമായി ചേര്‍ന്നാല്‍ അത് നിങ്ങളുടെ വണ്ണത്തെ കുറയ്ക്കുന്നു.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗുണങ്ങള്‍ കാപ്പിക്കുണ്ട്. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വളരെ പെട്ടെന്നാണ് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നത്. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. എന്നാല്‍ അതിനൊപ്പം ചേര്‍ക്കേണ്ട ചില ചേരുവകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കറുവപ്പട്ട
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറുവപ്പട്ട വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് കാപ്പിയില്‍ ഒരു നുള്ള് ചേര്‍ക്കുമ്പോള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. ഇതിന്റെ ഫലമായി ശരീരത്തിലെ കൊഴുപ്പ് വളരെ പെട്ടെന്ന് കുറയുകയും ചെയ്യുന്നു. അത് മാത്രമല്ല ശരീരത്തില്‍ നിന്ന് ജീവിത ശൈലി രോഗങ്ങളെ തുരത്തുന്നതിനും വളരെയധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും കറുവപ്പട്ട. ഇത് ചേര്‍ത്ത കാപ്പി കുടിക്കുന്നത് വിശപ്പിനെ കുറയ്ക്കുന്നതോടൊപ്പം തന്നെ വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു.
വെളിച്ചെണ്ണ
പലപ്പോഴും അത്ഭുതം തോന്നാം, വെളിച്ചെണ്ണ തടി കൂട്ടുകയല്ലേ എന്നത്. എന്നാല്‍ പലപ്പോഴും ശരിക്കും കട്ടന്‍കാപ്പിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നത് വഴി അത് ശരീരത്തില്‍ ഉണ്ടാക്കുന്ന കൊഴുപ്പിനെ വളരെ പെട്ടെന്ന് ഊര്‍ജ്ജമാക്കി മാറ്റുന്നു. കാരണം ഇതിലുള്ള മീഡിയം-ചെയിന്‍ ട്രൈഗ്ലിസറൈഡുകളാണ് നിങ്ങളുടെ വിശപ്പിനെ പ്രതിരോധിക്കുന്നത്. അത് മാത്രമല്ല ഇത് ശരീരത്തില്‍ ഊര്‍ജ്ജ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചി വളരെയധികം സഹായിക്കുന്നു. കട്ടന്‍ കാപ്പിയില്‍ ഒരു കഷ്ണം ഇഞ്ചി ചേര്‍ക്കുന്നത് നിങ്ങളുടെ ശരീരത്തിന് കൊഴുപ്പിനെ ഉരുക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിലെ കലോറി കുറയ്ക്കുകയും വിശപ്പിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും അമിതവണ്ണം പൂര്‍ണമായും കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

അവോക്കാഡോ
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ആവൊക്കോഡൊ മികച്ചതാണ്. ഇതിലെ നല്ല കൊഴുപ്പുകള്‍ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. കാപ്പിയില്‍ അല്പം ആവൊക്കാഡോ ചേര്‍ക്കുമ്പോള്‍ അത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
നാരങ്ങാനീര്
ആരോഗ്യത്തിന്റെ കാര്യത്തില്‍ നാരങ്ങ നീര് വളരെ മികച്ചതാണ്. എന്നാല്‍ ഇത് കാപ്പിയില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് മികച്ച ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. അത് മാത്രമല്ല നാരങ്ങയിലുള്ള വിറ്റാമിന്‍ സി നിങ്ങളുടെ ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുകയും അതോടൊപ്പം തന്നെ വിശപ്പിനെ പ്രതിരോധിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് വഴി വെക്കുകുയം ചെയ്യുന്നു. ഇതെല്ലാം തന്നെ ശരീരഭാരം കുറയ്ക്കുന്നതിലേക്കാണ് എത്തുന്നത്.
ആപ്പിള്‍ സിഡെര്‍ വിനീഗര്‍
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ഉണ്ട്. എന്നാല്‍ ഇത് ഒരു സ്പൂണ്‍ കാപ്പിയില്‍ ചേര്‍ത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ദഹനം മികച്ചതാവുന്നു. അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ത്ത കാപ്പി കഴിക്കുന്നത് വഴി കഴിയുന്നു. എന്നാല്‍ അമിതമായ ഉപയോഗം പലപ്പോഴും വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്‍പ് ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications