Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആര്‍ത്തവ വിരാമം നേരത്തെയോ, അറിഞ്ഞിരിക്കേണ്ടത് ഇവയെല്ലാമാണ്
ആര്‍ത്തവ വിരാമം എന്നത് സ്ത്രീ ശരീരത്തില്‍ അനിവാര്യമായി സംഭവിക്കുന്ന മാറ്റമാണ്. എന്നാല്‍ പലപ്പോഴും ആര്‍ത്തവ വിരാമം സംഭവിക്കുന്നതിന് മുന്‍പ് ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതും അതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. നേരത്തെ പലരിലും ആര്‍ത്തവ വിരാമം സംഭവിക്കാം. എന്നാല്‍ എന്താണ് അതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ് ചിലരില്‍ നേരത്തെ ആര്‍ത്തവ വിരാമം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കണം.

അകാല ആര്‍ത്തവവിരാമം പലരിലും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. ശസ്ത്രക്രിയ അല്ലെങ്കില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ ഫലമായി ഇത്തരത്തില്‍ സംഭവിക്കാം. എന്നാല്‍ ഇതല്ലാതെ മറ്റ് ചില കാര്യങ്ങളും നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിന് പുറകിലുണ്ടാവാം. അത് എന്തൊക്കെയെന്നതിനെക്കുറിച്ചും ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.
നേരത്തെയുള്ള ആര്‍ത്തവവിരാമം
നേരത്തെയുള്ള ആര്‍ത്തവ വിരാമം പലപ്പോഴും ഒരു ശതമാനമെങ്കിലും സ്ത്രീകളെ ബാധിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പലരും തിരിച്ചറിയപ്പെടാതെ പോവുന്നതാണ് പലരേയും ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാതിരിക്കുന്നതിലേക്ക് എത്തിക്കുന്നത്. മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ സംഭവിക്കുന്നു. എന്തൊക്കെയാണ് നേരത്തെയുള്ള ആര്‍ത്തവ വിരാമം നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ എന്നതിനെക്കുറിച്ച് നാം ആദ്യം മനസ്സിലാക്കണം.

ആദ്യകാല ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ സ്വാഭാവിക ആര്‍ത്തവവിരാമത്തിന് സമാനമാണ്. എന്നാല്‍ ചിലരില്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. ക്രമരഹിതമായ ആര്ത്തവവിരാമങ്ങള്, ചൂടുള്ള ഫ്ലാഷുകള്‍, രാത്രിയില്‍ അമിത വിയര്‍പ്പ്, ഇടയ്ക്കിടെയുള്ള അണുബാധകള്‍, ഉറക്കമില്ലായ്മ, സ്വകാര്യഭാഗത്തെ വരള്‍ച്ച, വൈകാരിക മാറ്റങ്ങള്‍ എന്നിവയെല്ലാമാണ്. ഇതിനെക്കുറിച്ച് കൃത്യമായി ബോധമുണ്ടായിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
നേരത്തെയുള്ള ആര്‍ത്തവവിരാമത്തിന്റെ ചികിത്സ
Most read: ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച് കുടിക്കൂ: സര്‍വ്വരോഗ ദുരിതം ഉറപ്പ്
നിങ്ങളില്‍ അകാല ആര്‍ത്തവ വിരാമം സംഭവിക്കുന്നതിന് പിന്നില്‍ പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവുന്നുണ്ട്്. എന്താണ് ഇതിന് പിന്നിലെ കാരണം എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും ഇതിന്റെ ചികിത്സയെ തീരുമാനിക്കുന്നത്. ചില സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റിസ്ഥാപിക്കല്‍ തെറാപ്പി വരെ ആവശ്യമായി വരുന്നു. ഇത്തരത്തില്‍ നേരത്തെ ആര്‍ത്തവ വിരാമം സംഭവിക്കുന്നതിന്റെ ഫലമായി ചില സ്ത്രീകളില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പാര്‍ശ്വഫലങ്ങള്‍
സ്ത്രീകളില്‍ നേരത്തെയുണ്ടാവുന്ന ആര്‍ത്തവ വിരാമത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പല വിധത്തിലാണ്. പലപ്പോഴും ഇത് നിങ്ങളില്‍ ഓസ്റ്റിയോപൊറോസിസ്, ഹൃദ്രോഗം, വിഷാദം, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ വിവിധ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള അപകട സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളിലെ അപകട സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.
ആദ്യകാല ആര്‍ത്തവവിരാമവും അല്‍ഷിമേഴ്സ് രോഗവും
JAMA ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് നേരത്തെയുള്ള ആര്‍ത്തവവിരാമവും വൈകി ഹോര്‍മോണ്‍ തെറാപ്പി ആരംഭിക്കുന്നതും അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതാണ്. ഇത് കൂടാതെ ഇത്തരത്തില്‍ ഉണ്ടാവുന്ന ആര്‍ത്തവ വിരാമ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയും നമുക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നു.

പ്രതിരോധം ഫലപ്രദമോ?
നേരത്തെയുള്ള ആര്‍ത്തവവിരാമം തടയാന്‍ നമുക്ക് കഴിയുമോ? ചില ജീവിത ശൈലി മാറ്റങ്ങളിലൂടെ നമുക്ക് ഇത്തരം അവസ്ഥയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി പുകവലി സിഗരറ്റ് ഒഴിവാക്കുക എന്നതും ദു:ശീലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്നതും പ്രധാനമാണ്. ആദ്യകാല ആര്‍ത്തവവിരാമത്തിന്റെ മറ്റ് അപകട ഘടകങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ ഇവ മൂലം ഉണ്ടാവുന്ന കാഠിന്യം കുറക്കാന്‍ സാധിക്കും എന്നതാണ് പ്രധാന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

