Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ശരീരം ഇത്ര മനോഹരമായി നിലനിര്‍ത്താന്‍ തമന്ന പിന്തുടരുന്നത് ഈ ശീലങ്ങള്‍
Tamannaah Bhatia: ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് തമന്ന. തെന്നിന്ത്യന്‍ സിമികളില്‍ നിറ സാന്നിധ്യമായിരുന്ന തമന്ന, ഇപ്പോള്‍ ബോളിവുഡില്‍ ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധ നേടിയിരുന്നു. നല്ല മെയ് വഴക്കത്തോടെ നൃത്തം ചെയ്യാനും, അഭിനയിക്കാനും തമന്നയെ സഹായിക്കുന്ന പ്രധാന ഘടകമാണ് താരത്തിന്റെ ഫിറ്റ്നസ്സ്. ശരീരം എല്ലാ കാലത്തും ഒരുപോലെ നിലനിര്‍ത്താനും, മെയ്വഴക്കത്തോടെ നിലനിര്‍ത്താനും താരം പിന്തുടരുന്ന ചില ജീവിത രീതികള്‍ എന്തെല്ലാമെന്ന് നോക്കാം.

ഭക്ഷണ ശീലങ്ങള്‍
തമന്ന എല്ലാ ഭക്ഷണവും മിതമായി കഴിക്കുന്നതില്‍ വിശ്വസിക്കുന്നു. ക്രാഷ് ഡയറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. അതുപോലെ, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിങ്ങനെ വിവിധതരം ഭക്ഷണങ്ങള്‍ അവള് തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും താരം ശ്രദ്ധിക്കാറുണ്ട്. കൂടാതെ, ദിവസവും കുറഞ്ഞത് 3 ലിറ്റര്‍ വെള്ളം കുടിക്കുകയും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തേങ്ങാവെള്ളവും ജ്യൂസും കുടിക്കുന്ന ശീലവും താരത്തിന് ഉണ്ട്. പേശികള്‍ വളര്‍ത്താനും കേടുപാടുകള്‍ തീര്‍ക്കാനും തമന്ന തന്റെ ഭക്ഷണത്തില്‍ ഗ്രില്‍ ചെയ്ത ചിക്കന്‍, മത്സ്യം, മുട്ടയുടെ വെള്ള, തൈര് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നു. ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാന്‍ പഴങ്ങള്‍, നട്സ്, പ്രോട്ടീന്‍ ബാറുകള്‍ എന്നിവ ലഘുഭക്ഷണമായി തിരഞ്ഞെടുക്കാന്‍ താരം ശ്രദ്ധികക്കാറുണ്ട്.
വ്യായാമ ദിനചര്യ
തമന്ന തന്റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാറുണ്ട്. ഇതില്‍ കാര്‍ഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ്, യോഗ എന്നിവ ഉള്‍പ്പെടുത്താന്‍ താരം ശ്രദ്ധിക്കാറുണ്ട്. അതുപോലെ, വ്യായാമം ചെയ്യുമ്പോള്‍ 20 മിനിറ്റ് കാര്‍ഡിയോ സെഷനോടെ ആരംഭിക്കുന്നു. ഇതിനായി ട്രെഡ്മില്ലില് ഓടുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുന്നു. പേശികള്‍ വളര്‍ത്താനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഭാരം ഉയര്‍ത്തല്‍, സ്ക്വാറ്റുകള്‍, ലഞ്ചുകള്‍, പുഷ്-അപ്പുകള്‍ എന്നീ വ്യായാമങ്ങള്‍ ചെയ്യുന്നു. വഴക്കം, ബാലന്‍സ്, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താനും പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും തമന്ന യോഗയും പരിശീലിക്കാറുണ്ട്. കാര്യങ്ങള്‍ രസകരവും ആകര്‍ഷകവുമാക്കാന്‍ അവള് തന്റെ വര്‍ക്ക്ഔട്ട് ദിനചര്യയില്‍ നീന്തല്‍, നൃത്തം എന്നിവയും താരം ഉള്‍പ്പെടുത്താറുണ്ട്.
ജീവിതശൈലി
തമന്ന ഉറക്കത്തിന് വളരെയധികം മുന്‍ഗണന നല്കുന്നു. ശരീരം നന്നാകാനും ഊര്‍ജ്ജം വീണ്ടെടുക്കാനും എല്ലാ 7 മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്താറുണ്ട്. അതുപോലെ, ദിനചര്യകളില്‍ സ്ഥിരത നിലനിര്‍ത്താനും താരം ശ്രദ്ധിക്കാറുണ്ട്. ഇത്രയും കാര്യങ്ങള്‍ ശരിയായ വിധത്തില്‍ പിന്തുടരുന്നത് താരത്തിന്റെ ഫിറ്റ്നസ്സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
