Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ശരീരത്തിലെ പവ്വര്‍ഹൗസുകള്‍: ഈ വിത്തുകള്‍ ഡയറ്റിലുണ്ടെങ്കില് ഒന്നും പേടിക്കേണ്ട
ആരോഗ്യത്തിന്റെ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ പലരിലും ഉണ്ടാവുന്നു. എന്നാല്‍ അതിനെ എന്താണ് ചെയ്യേണ്ടത് എന്തൊക്കെയാണ് പ്രതിരോധം തീര്‍ക്കേണ്ടത് എന്ന കാര്യം പലര്‍ക്കും അറിയില്ല. പലപ്പോഴും കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ അതില്‍ വിത്തുകള്‍ ചേര്‍ക്കുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഗുണപരമായ പല മാറ്റങ്ങളും ആരോഗ്യത്തിന് വരുത്തുന്ന കാര്യത്തില്‍ വിത്തുകള്‍ സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള വിത്തുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്, എന്തൊക്കെയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് വളരെയധികം ശ്രദ്ധേയമാണ്.
ഇനി പറയുന്ന അഞ്ച് വിത്തുകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ആരോഗ്യവും ആയുസ്സും ഒരുപോലെ വര്‍ദ്ധിപ്പിക്കുന്നതാണ് ഇനി പറയുന്ന വിത്തുകള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏതൊക്കെ വിത്തുകളാണ് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് ഈ വിത്തുകള്‍. അവ എന്തൊക്കെയെന്ന് നോക്കാം.

മത്തങ്ങാക്കുരു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാല്‍സ്യം, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം എന്നിവയാണ് മികച്ചത്. എല്ലുകളുടെ ആരോഗ്യം മികച്ചതാക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് മത്തങ്ങക്കുരു. കാരണം ഇതിലുള്ള ട്രിപ്റ്റോഫാന്‍ എന്നറിയപ്പെടുന്ന അമിനോ ആസിഡ് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ മത്തങ്ങക്കുരു വളരെയധികം സഹായിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിയ വിത്തുകള്‍
ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ചിയ വിത്തുകള്‍. ഇത് അമിതവണ്ണത്തെ കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ഇതിലുള്ള ലയിക്കുന്ന നാരുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ചിയ വിത്ത്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. അത് മാത്രമല്ല ദീര്‍ഘനേരം വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഫ്ളാക്സ് സീഡ്
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എപ്പോഴും ഫ്ളാക്സ് സീഡ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ ജീവിത ശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് വഴി ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഫ്ളാക്സ് സീഡ് എന്നതില്‍ സംശയം വേണ്ട.

സൂര്യകാന്തി വിത്തുകള്‍
സൂര്യകാന്തി വിത്തുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ, നാരുകള്‍ എന്നിവ ഗുണകരമായ മാറ്റങ്ങള്‍ ശരീരത്തിന് നല്കുന്നു. കൂടാതെ പോളിഅണ്‍സാച്ചുറേറ്റഡ്, മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച ഉറവിടമായതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കും. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് എന്തുകൊണ്ടും സൂര്യകാന്തി വിത്തുകള്‍.
എള്ള്
എള്ള് പതിവായി പലരും ഉപയോഗിക്കുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാല്‍സ്യം എള്ളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതിനാല് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും എള്ള്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. കൂടാതെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാര്യത്തിലും വളരെ മികച്ചതാണ്.
ശ്രദ്ധിക്കേണ്ടത്
ആരോഗ്യ സംരക്ഷണത്തിന് വിത്തുകള്‍ മികച്ചതാണ് എന്നുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം വിത്തുകള്‍ അമിതമായി കഴിക്കുന്നത് വൃക്കരോഗം, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അപകടകരമായ അവസ്ഥകള്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു എന്നതാണ് സത്യം. വിത്തുകള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications