Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആദ്യം സ്നേഹിക്കൂ, ഭാരം താനേ കുറയും

മറ്റാരെയെങ്കിലും സ്നേഹിക്കുന്നകാര്യമല്ല പറഞ്ഞുവരുന്നത്. സ്വന്തം ശരീരത്തെ സ്നേഹിക്കുക, അപ്പോള്‍ അതിന് ദോഷകരമായി ഭവിക്കുന്ന ഓരോന്നും ഉപേക്ഷിക്കാന്‍ സാധിക്കും. അതായത് വലിച്ചുവാരിയുള്ള തീറ്റ, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍. ഇതൊന്നുമില്ലെങ്കില്‍ത്തന്നെ ആരോഗ്യം ഒപ്പം നില്ക്കും. പിന്നെ വേണ്ടവിധത്തിലുള്ള വ്യായാമവും കൂടിയാകുമ്പോള്‍ ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരത്തിനായി മറ്റൊരു വഴിയും തേടേണ്ടതില്ല.
ഇതിനായി ബോഡ് ഇമേജ് ട്രീറ്റ്മെന്റും മിറര്‍ എക്സര്സൈസുമെല്ലാമാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 18നും 24നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള പഠനത്തിലാണ് ബോഡി ഇമേജ് തെറാപ്പിയുടെ സാധ്യതകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
ഈ തെറാപ്പിയ്ക്ക് വിധേയരാവയര്ക്കെല്ലാം പുകവലി ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടത്രേ. 43 സ്ത്രീകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ഭാരം കൂടുകയും അതുമൂലം ശരീരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞവര്‍ പുകവലി നിര്‍ത്താന്‍ മാനസികമായി തയ്യാറാവുകയായിരുന്നു.
സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിലുള്ള ചിന്തതന്നെയാണ് ഇതിന് പിന്നിലെ കാരണം. ഇത്തരത്തിലുള്ള ചിന്തയില്ലാത്തവരില്‍ അതുണ്ടാക്കിയെടുക്കാനും സ്വന്തം ശരീരത്തിന്റെ സൗന്ദര്യവും പ്രാധാന്യവും അവരെ മനസ്സിലാക്കിക്കൊടുക്കാനും ബോഡി ഇമേജ് തെറാപ്പിക്കു കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
