Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്ത്രീകള്‍ക്ക് കോണ്ടത്തെക്കുറിച്ചറിയില്ല!

മുംബൈ പോലുള്ള മെട്രോ നഗരമുള്ള മഹാരാഷ്ട്രയിലെ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ വിവാഹിതകളില്‍ 40ശതമാനത്തിനും ഇത്തരം കാര്യങ്ങളിലൊന്നും വലിയ പിടിപാടില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
15നും 24നും ഇടയില്‍ പ്രായമുള്ള വിവാഹിതകളില്‍ 40ശതമാനം പേര്‍ക്ക് കോണ്ടങ്ങള്‍ എന്താണെന്ന് അറിയില്ല. ഇതിനെപ്പറ്റി അവര്‍ കേട്ടിട്ടുപോലുമില്ലത്രേ. ഇന്ത്യയുടെ മൊത്തം കാര്യമെടുത്താല്‍ 30ശതമാനം സ്ത്രീകള്‍ കോണ്ടങ്ങള്‍ പോലുള്ള ഗര്ഭനിരോധനമാര്ഗ്ഗങ്ങളെക്കുറിച്ച് ഒരറിവും ഇല്ലാത്തവരാണ്.
എന്നാല്‍ ഇന്ത്യയിലെ 75 ശതമാനം സ്ത്രീകളും വിവാഹിതരും അല്ലാത്തവരും എയ്ഡ്സിനെക്കുറിച്ച് ബോധവതികളാണ്. എന്നാല്‍ മറ്റ് ലൈംഗികരോഗങ്ങളെപ്പറ്റി 70 ശതമാനം പേര്‍ക്കും അറിവില്ല. 33 ശതമാനം സ്ത്രീകളും കോണ്ടം ഉപയോഗിച്ചാല്‍ എയ്ഡ്സ് തടയാം എന്ന കാര്യത്തെപ്പറ്റി കേട്ടിട്ടില്ല.
ഇക്കാര്യത്തില്‍ ഇങ്ങനെയാണെങ്കിലും ലൈംഗികതാല്പര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഏറ്റവും ചെറുപ്രായത്തില്‍ ലൈംഗികതാല്പര്യം കാണിയ്ക്കുന്നവര് ഇന്ത്യക്കാരാണ്.
സെക്ഷ്വലി ആക്ടീവ് എന്നാണ് ഇന്ത്യന്‍ യുവാക്കളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വേ നടത്തിയവര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. മഹാരഷ്ട്രത്തില് മാത്രം 36,700 വീടുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 2008 മെയ് മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു സര്‍വ്വേ കാലഘട്ടം.
മഹാരാഷ്ട്രയിലെ 18.7 ശതമാനം സ്ത്രീകള്‍ക്കും എച്ച്ഐവി രോഗബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നതാണെന്ന് പഠനത്തില്‍ കണ്ടെത്തിയ ഞെട്ടിയ്ക്കുന്ന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
