Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
രാത്രി ജോലിക്കാര്‍ കാപ്പി ഉപേക്ഷിക്കണം

ഉറക്കത്തിലെ നിഷ്ടയില്ലായ്മയാണ് ഇവരില്‍ പലരും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ മൂല കാരണം. രാത്രി ജോലിക്കിടയില്‍ ഉറക്കത്തെ മാറ്റി നിര്‍ത്താനായി ഇടക്കിടെ കാപ്പിയോ ചായയോ ഉപയോഗിക്കുന്നവര്‍ കുറവല്ല.
എന്നാല്‍ ഈ കാപ്പികുടി നിങ്ങളുടെ ഉറക്കത്തിന്റെ കാര്യം കൂടുതല്‍ പ്രശ്നത്തിലാക്കും. രാത്രി ജോലി ചെയ്യുന്നവര്‍ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഒരു പഠനത്തില്‍ വ്യക്തമായിരിക്കുന്നു.
യൂണിവേഴ്സിറ്റി ഓഫ് മോണ്ട്രിയലില് നടന്ന ഒരു പഠനത്തിലാണ് കാപ്പിയുടെ വില്ലത്തരം കണ്ടെത്തിയിരിക്കുന്നത്. കാപ്പിയിലെ കഫീന്‍ എന്ന ഘടകം ഉറക്കമില്ലായ്മയ്ക്ക് കാരണമാവുമെന്നാണ് കണ്ടെത്തല്‍.
മാത്രമല്ല മറ്റുപല ആരോഗ്യപ്രശ്നങ്ങളും രാത്രിയിലെ കാപ്പികുടി ശീലം കാരണമുണ്ടാകുമെന്നും ജൂലി കാര്യറിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഫീന്‍ എന്ന വസ്തു ഉറക്കത്തെമാറ്റിനിര്ത്താന് കഴിയുന്ന ഒരു ഉത്തേജകമാണ്.
രാത്രി ജോലിക്കിടെ കാപ്പി കുടിക്കുന്നതോടെ പകലുറക്കത്തിനായി ശരീരത്തില്‍ സിഗ്നല്‍ നല്കുന്ന ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനം തകരാറിലാകും. മാത്രമല്ല ശരീരത്തിന് വേഗം വാര്‍ധക്യം ബാധിക്കാനും ഇത് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഇരുപത്തിനാല് സ്ത്രീപുരുഷന്മാരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇലവരെ 20നും 30 പ്രായമുള്ളതും, 45നും 60നും ഇടയില്‍ പ്രായമുള്ളതുമായ രണ്ടുഗ്രൂപ്പായി തിരിച്ചായിരുന്നു പഠനം.
ഇവരെല്ലാം രണ്ടു ദിവസംവരെയെങ്കിലും തുടര്‍ച്ചയായി ഉറക്കമിളച്ച് ജോലിചെയ്യുന്നവരായിരുന്നു. ഇവരില്‍ പലരും പകല്‍ സമയത്ത് ഉറങ്ങുന്നുണ്ടെങ്കിലും അത് ഗാഢനിദ്രയല്ല.
ഇവരില്കാപ്പി കുടിക്കുന്നവരില്‍ ഈ പ്രശ്നം രൂക്ഷമാകുന്നതായി കണ്ടെത്തി. കാപ്പി നേരിട്ട് നല്‍കുന്നതിന് പകരം കഫീന്‍ അടങ്ങിയ ഗുളികകള്‍ നല്‍കിയാണ് പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications