Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
നിങ്ങൾക്ക് സ്ട്രെസ്സ് ഉണ്ടോ? വെറുതേ ടെന്‍ഷന്‍ അടിക്കുന്നത് മാത്രമാണോ സ്ട്രെസ്സ്? ഈ ലക്ഷങ്ങള്‍ പരിശോധിക്കൂ
Stress: ചെറുപ്പത്തില്‍ അമ്മമാര്‍ സമാധാനം ഇല്ല, ഉറക്കമില്ല എന്നെല്ലാം നമ്മളോട് പറയുമ്പോള്‍ പലപ്പോഴും അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാറില്ല. കുട്ടികളായിരിക്കുമ്പോള്‍, പലഹാരത്തെക്കുറിച്ചുള്ള ടെന്‍ഷന്‍, ടീച്ചറുടെ കയ്യീന്ന് അടികിട്ടുമെന്ന പേടി, പരീക്ഷപേടി എന്നിവയെല്ലാമാണ് നമ്മളെ അലട്ടുക. എന്നാല്‍, പ്രായം കൂടുംതോറും പതിയെ നമ്മളിലും സമാധാനക്കുറവ് വരാന്‍ തുടങ്ങും. പ്രത്യേകിച്ച് ഒരു 23 വയസ്സ് കഴിഞ്ഞാല്‍ പലപ്പോഴും ഉറക്കം ഇല്ലാത്ത ദിവസങ്ങള്‍ കടന്നുകൂടും. അടവുകളെ കുറിച്ചുള്ള ചിന്തകള്‍ വേട്ടയാടാന്‍ ആരംഭിക്കും.

പണ്ട് രാത്രി 9 മണിയ്ക്ക് ഉറങ്ങിയിരുന്നവര്, പിന്നീട് 11 മണിയാകും ഉറങ്ങാന്‍. ചിലപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയാകും. പണത്തെക്കുറിച്ചുള്ള ടെന്‍ഷന്‍, സമാധാനക്കുറവ്, കടം, ബാധ്യതകള്‍, മക്കളുടെ വിദ്യാഭ്യാസം, വിവാഹചെലവ് എന്നിങ്ങനെ ടെന്‍ഷന്‍ നല്കുന്ന കാരണങ്ങള്‍ പലതായി മാറും. നിങ്ങള്‍ക്കും ഈ പ്രശ്നങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ പതിയെ സ്ട്രെസ്സിന് അടിമയായിക്കൊണ്ടിരിക്കുകയാണ്. സ്ട്രെസ്സിന്റെ കാരണങ്ങളും, ലക്ഷണങ്ങളും എന്തെല്ലാമെന്ന് പരിശോധിക്കാം.
സത്യത്തില്‍ എന്താണ് സ്ട്രെസ്സ്?
ചിലര്‍ക്ക് എന്നും പരാതിയാണ്. ഉറക്കം കിട്ടുന്നില്ല എന്നതാണ് പ്രശ്നം. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടാവുകയില്ല. എന്നാല്‍, നമ്മള് പോലും അറിയാതെ, നമ്മളുടെ ഉപബോധമനസ്സില്‍ ചില കാര്യങ്ങള്‍ ടെന്ഷനടിച്ചുകൊണ്ടിരിക്കും. ഇവ ഉറക്കം കെടുത്തും. ആരോഗ്യം നശിപ്പിക്കും. നമ്മളെ ഒരു രോഗിയാക്കി മാറ്റികൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാല്‍, നമ്മുടെ ദിവസേനയുള്ള ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി, നമ്മളുടെ ബോഡി ഇതിനെതിരെ പ്രതികരിക്കുന്ന രീതിയാണ് സ്ട്രെസ്സ്. ചിലരില്‍ ഇടയ്ക്ക് മാത്രമായിരിക്കും സ്ട്രെസ്സ് വരുന്നത്. എന്നാല്‍, മറ്റുചിലരില്‍ തുടര്‍ച്ചയായി സ്ട്രെസ്സ് അനുഭവപ്പെടുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി സ്ട്രെസ്സ് ഉണ്ടായാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായിരിക്കും.
സ്ട്രെസ്സിന്റെ പ്രധാന ലക്ഷണങ്ങള്‍
നിരന്തരം തലവേദന, ഉറക്കമില്ലായ്മ, അമിതമായിട്ടുള്ള ക്ഷീണം, കഴുത്തിലും, നടുവിലും വേദന, അമിതമായി ആഹാരം കഴിക്കുന്ന അവസ്ഥ, വിശപ്പില്ലായ്മ, ചര്‍മ്മപ്രശ്നങ്ങള്‍, ലഹരി ഉപയോഗം, ദഹന പ്രശ്നങ്ങള്‍, ലൈംഗിക ബന്ധത്തിനോട് താല്പര്യമില്ലായ്മ എന്നിവയെല്ലാം പ്രത്യക്ഷത്തില്‍ ഒരു വ്യക്തിയില്‍ കാണുന്ന സ്ട്രെസ്സിന്റെ ലക്ഷണങ്ങളാണ്.
എന്നാല്‍, ഇവ മാത്രമല്ല, മാനസിക പ്രശ്നങ്ങളും സ്ട്രെസ്സ് മൂലം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച്, അമിതമായിട്ടുള്ള ഉത്കണ്ഠ, മാനസിക വിഷമം, ദേഷ്യം, സന്തോഷമില്ലായ്മ, എല്ലായ്പ്പോഴും നെഗറ്റീവായി ചിന്തിക്കുന്നത്, ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിങ്ങനെയുള്ള മാനസിക ബുദ്ധിമുട്ടുകളും ഇവര്‍ പ്രകടിപ്പിക്കുന്നു.
അമിതമായിട്ടുള്ള ജോലി ഭാരം, ദീര്‍ഘനേരം പണി എടുക്കുന്നത്, ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍, ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥ, ജോലിയില്‍ സംതൃപ്തി കുറവ്, ഒറ്റപ്പെട്ട അവസ്ഥ, കുടുംബ പ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്ട്രെസ്സിലേയ്ക്ക് നയിക്കുന്ന മറ്റൊരു വശമാണ്. ഇവയെല്ലാം മൂലം നിസ്സാര കാര്യങ്ങള്‍ പോലും ക്ഷമിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും സംശയവും, കുറ്റബോധവും ഇവര്‍ക്ക് അനുഭവപ്പെടാം.
ഇവ നയിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍
തുടര്‍ച്ചയായി ഒരു വ്യക്തിയില്‍ സ്ട്രെസ്സ് അനുഭവപ്പെട്ടാല്‍, പാനിക് ഡിസോഡര്‍, ഒസിഡി പ്രശ്നങ്ങള്‍, ഹൃദ്രോഗം, തലവേദന, മൈഗ്രേയ്ന്, അമിതവണ്ണം, മലബന്ധപ്രശ്നങ്ങള്‍, സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭധാരണം വൈകുന്നതും, ആര്‍ത്തവ പ്രശ്നങ്ങളും ഉണ്ടായേക്കാം.
നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടത്
സ്ട്രെസ്സ് നിയന്ത്രിക്കാന്‍ സ്വയം പ്രയത്നിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി യോഗ ശീലിക്കാവുന്നതാണ്. മനസ്സിനെ ശാന്തമാക്കുന്ന പാട്ടുകള്‍ കേള്‍ക്കാവുന്നതാണ്. ചിലര്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സമാധാനം ലഭിക്കും. അതുപോലെ, മനസ്സിലുള്ള ദേഷ്യവും വിഷമവും ഉള്ള് തുറന്ന് മറ്റുള്ളവരോട് സംസാരിക്കുക. എല്ലാം വളരെ പോസറ്റീവായി കാണാന്‍ ശ്രമിക്കുക. ഒരു സംഭവത്തിന്റെ നല്ല വശങ്ങള് കാണുക. സൗഹൃദങ്ങള്‍ സൃഷ്ടിക്കുക. എല്ലാ കാര്യങ്ങള്‍ക്കും നല്ല വശം കണ്ട്, അതില്‍ തൃപ്തരാകാന്‍ ശ്രമിക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications