Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
റംസാന് വ്രതം ആരോഗ്യകരമാക്കാം: ആദ്യം കഴിക്കേണ്ടത് എന്ത്, പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടത്?
റംസാന് വ്രതം എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. നോമ്പ് എടുക്കുമ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇത് നങ്ങളുടെ ആരോഗ്യത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തുന്നു എന്നത് കൂടി അറിഞ്ഞിരിക്കണം. പകല്‍ മുഴുവന്‍ നോമ്പെടുത്ത് വൈകിട്ട് നോമ്പ് മുറിക്കുമ്പോള്‍ അതിന് കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം ഇത്തരം കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന്. ആദ്യം ലഘുവായ രീതിയില്‍ നോമ്പ് മുറിച്ച് അതിന് ശേഷം അല്പ സമയം കഴിഞ്ഞ് വേണം ഭക്ഷണം കഴിക്കുന്നതിന്.
ഭക്ഷണം ഉപേക്ഷിക്കുക എന്നത് പലപ്പോഴും ഒരിക്കലും അനിയന്ത്രിതമായ ഭക്ഷണം കഴിക്കണം എന്നതിനെയല്ല സൂചിപ്പിക്കുന്നത്. പലപ്പോഴും വയറിന്റെ മൂന്നിലൊരു ഭാഗം വെള്ളവും മൂന്നിലൊരു ഭാഗം വെള്ളവും കവിക്കണം എന്നതാണ് പ്രവാചകന് പറയുന്നത്. ബാക്കി മൂന്നിലൊരുഭാഗം ഒഴിച്ചിടണം എന്നാണ് വിശ്വാസം. എന്നാല്‍ നോമ്പനുഷ്ഠിക്കുന്നവര്‍ പ്രമേഹ രോഗികളെങ്കില്‍ അവരില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് സാധാരണയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. ഈ സമയം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ശ്രദ്ധിക്കേണ്ടത്
മതവിശ്വാസികള്‍ നോമ്പെടുക്കുമ്പോള്‍ പലപ്പോഴും രോഗിയും കുഞ്ഞുങ്ങളും നോമ്പെടുക്കണം എന്ന് നിര്‍ബന്ധമില്ല. പ്രമേഹ രോഗികള്‍ക്ക് ഈ വ്രതസമയങ്ങളില് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ അല്ലെങ്കില്‍ ക്രമാതീതമായി കുറയുകയോ ചെയ്യാവുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ നിര്‍ജ്ജലീകരണവും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി മനസ്സിലാക്കി വ്രതാരംഭത്തിന് മുന്നോടിയായി എപ്പോഴും ഡോക്ടറുമായി സംസാരിക്കേണ്ടത് അനിവാര്യമാണ്. അതിനെ പരിഹരിക്കാന്‍ ഏത് തരത്തിലാണ് വ്രതം അനുഷ്ഠിക്കേണ്ടത് എന്ന് മനസ്സിലാക്കേണ്ടതാണ്.
മരുന്നുകള്‍ കഴിക്കുന്നവര്‍
പലപ്പോഴും നോമ്പ് കാലത്ത് ഗുളികകളും ഇന്‍സുലിനും എടുക്കുന്നവര്‍ പലപ്പോഴും അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഇത് പലപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇടയത്താഴത്തിനും നോമ്പ് തുറയ്ക്കും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി അമിതമായ ഭക്ഷണം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ടെങ്കില്‍ അധികം ആകുലപ്പെടേണ്ട ആവശ്യം വരുന്നില്ല.

അന്നജം നിറഞ്ഞ ഭക്ഷണങ്ങള്‍
ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും അന്നജം നിറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകള്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചപ്പാത്തി, ബ്രെഡ്, പരിപ്പ്, പയര്‍ എന്നിവ ഈ സമയം കഴിക്കാവുന്നതാണ്. വെജിറ്റബിള്‍ കുറുമയും ആരോഗ്യത്തിന് സഹായിക്കും. പ്രോട്ടീന്‍ അനിവാര്യമാണ്. എന്നാല്‍ പരമാവധി ബീഫ് പോലുള്ളവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. കൂടാതെ ഇടയത്താഴം പരമാവധി സൂര്യോദയത്തിന് മുന്നോടിയായി അടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുത്തരിച്ചോറ് ആണ് കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ജ്യൂസ് പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കിയതാണെങ്കില്‍ അല്പം കൂടുതല്‍ ആരോഗ്യകരമായിരിക്കും.
നോമ്പ് തുറയില്‍ അറിയേണ്ടത്
ഒരിക്കലും ധാരാളം ഭക്ഷണം ഒരുമിച്ച് കഴിച്ച് കൊണ്ട് നോമ്പ് തുറയാക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല പലപ്പോഴും നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങിയ സിട്രിക് ആസിഡുകള്‍ അടങ്ങിയ ജ്യൂസുകള്‍ ഒഴിവാക്കണം. അത് മാത്രമല്ല നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴവും കാരക്കയുടേയും അളവ് ശ്രദ്ധിക്കണം. അത് മാത്രമല്ല ഭക്ഷണം എപ്പോഴും സാവധാനം കഴിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് ദഹനക്കേട് ഒഴിവാക്കുന്നതിന് നിങ്ങളെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications