Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
20-ാം വയസ്സില്‍ 86 കിലോ തടി, കുറച്ചത് 35 കിലോ; സോനം കപൂറിന്റെ മാറ്റത്തിന്റെ രഹസ്യം
സെലിബ്രിറ്റികളുടെ ആകാരവടിവും ശരീരരൂപവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ഇതിനായി അവര്‍ കഠിനമായി അധ്വാനിക്കുന്നു എന്നതാണ് സത്യം. ഓരോ സെലിബ്രിറ്റിയും അവരുടെ ശരീരം നല്ല ഭംഗിയായി സൂക്ഷിക്കാന്‍ നിരന്തരം പ്രയത്നിക്കാറുണ്ട്. വ്യായാമശീലങ്ങളും ഭക്ഷണ നിയന്ത്രണങ്ങളും ഇതിനായി അവര്‍ ശ്രദ്ധിക്കുന്നു. ശരീര പരിവര്‍ത്തനത്തിലൂടെ നമ്മെ അമ്പരപ്പിച്ച ചില താരങ്ങള്‍ ബോളിവുഡിലുണ്ട്. അവരിലൊരാളാണ് സോനം കപൂര്‍. പ്രശസ്ത നടന് അനില്‍ കപൂറിന്റെ മകളാണ് സോനം. 37 വയസ്സുള്ള താരത്തിന് ഒരു കാലത്ത് പ്രായത്തില്‍ കവിഞ്ഞ തടിയുണ്ടായിരുന്നു.
20ാം വയസ്സില്‍ ഏകദേശം 86 കിലോ ഭാരമുണ്ടായിരുന്നു അവള്‍ക്ക്. കൂടാതെ പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ (പിസിഒഡി) എന്ന ആരോഗ്യ പ്രശ്നവും സോനം നേരിട്ടിരുന്നു. ഒരു പ്രമേഹ രോഗി കൂടിയായായിരുന്നു സോനം. ആ കാലഘട്ടത്തിലെ അവളുടെ പഴയ ചിത്രങ്ങള്‍ പലപ്പോഴും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ രൂപം അതിലും അമ്പരപ്പിക്കുന്നതാണ്. കാരണം സോനം കപൂര്‍ തന്റെ തടിയെല്ലാം കുറച്ച് ശരീരം മിനുക്കിയെടുത്തു. 37 വയസ്സെങ്കിലും 25ന്റെ ചുറുചുറുക്കും ആരോഗ്യവും ഇന്ന് താരത്തിനുണ്ട്. സോനത്തിന്റെ ശരീരഭാരം കുറയ്ക്കാനുള്ള അത്ഭുതകരമായ യാത്ര ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. ശരീരഭാരം കുറയ്ക്കാനായി സോനം കപൂര്‍ ചെയ്ത ചില രഹസ്യങ്ങള്‍ ഇതാ.

പിസിഒഡിയുമായുള്ള പോരാട്ടം
സാറാ അലി ഖാനെപ്പോലെ, ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമിത്തില്‍ സോനത്തിന്റെ പോരാട്ടം പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡറുമായി (പിസിഒഡി) ആയിരുന്നു. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും ഭാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്കും വഴിയൊരുക്കി. 19-20 വയസ്സില്‍ സിംഗപ്പൂരില്‍ പഠിക്കുമ്പോള്‍, സോനത്തിന് ഏകദേശം 86 കിലോഗ്രാം ഭാരമുണ്ടായിരുന്നു. വളരെ വ്യത്യസ്തമായ ജീവിതശൈലി നയിച്ച സോനത്തിന് പ്രമേഹവുമുണ്ടായിരുന്നു. എന്നിരുന്നാലും, അവള് സ്വയം പരിശ്രമിക്കുകയും ഇപ്പോള്‍ ജീവിതം മാറുകയും ചെയ്തു.

തടി കുറഞ്ഞത് എങ്ങനെ
പല താരങ്ങളെയും പോലെ സോനം ആദ്യമായി ബോളിവുഡ് എന്‍ട്രി നടത്തിയപ്പോള്‍, സോനത്തെ വെട്ടിലാക്കിയത് തന്റെ അമിതവണ്ണമായിരുന്നു. സോനത്തിന് സിനിമാ മേഖലയിലേക്ക് പ്രവേശിക്കാന്‍ പ്ലാന്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് മുമ്പ് മികച്ച ശരീരരൂപം വേണമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അങ്ങനെയാണ് തടി കുറയ്ക്കാനായി സോനം തീരുമാനിച്ചത്.

അമ്മയുടെ സഹായം
സോനം തന്റെ അമ്മയുമായി വളരെ അടുപ്പം പുലര്‍ത്തുന്നുണ്ട്. വാസ്തവത്തില്‍, അവളുടെ ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം അമ്മയാണെന്ന് സോനം പറയുന്നു. എന്റെ അമിതഭാരം ഒഴിവാക്കാന്‍ എന്നെ സഹായിച്ചത് എന്റെ അമ്മയാണ്. കൗമാരപ്രായത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന ചോക്ലേറ്റുകളും ഐസ്ക്രീമുകളും ഫ്രൈ ചെയ്ത ഭക്ഷണങ്ങളും മധുരപലഹാരങ്ങളും എന്നില്‍ നിന്ന് നിര്‍ത്തുകയായിരുന്നു അവള് ആദ്യം ചെയ്തത്- സോനം പറയുന്നു.

ഭക്ഷണ രഹസ്യങ്ങള്‍
സോനം ഒരു ഹാര്‍ഡ്കോര്‍ നോണ്‍ വെജിറ്റേറിയന്‍ പഞ്ചാബി കുടുംബത്തില്‍ നിന്നാണ് വരുന്നതെങ്കിലും, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ അവള് മാംസാഹാരം ഉപേക്ഷിച്ചു, ഇപ്പോള്‍ ഒരു കര്‍ശനമായ സസ്യാഹാരിയാണ് സോനം. അവള് ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ജങ്ക് ഫുഡ് ഒഴിവാക്കുക എന്നതാണ്. സോനം ഫാഡ് ഡയറ്റില്‍ വിശ്വസിക്കുന്ന ആളല്ല. ഓരോ രണ്ട് മണിക്കൂറിലും സോനം ഭക്ഷണം കഴിക്കുന്നു, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കില്ല. ക്യൂറേറ്റഡ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍ സോനത്തിന് പ്രിയപ്പെട്ടതാണ്. കോവിഡ് സമയത്ത് സോനം ധാരാളം പാചകങ്ങള്‍ പരീക്ഷിച്ചിരുന്നു. അവളുടെ വ്യക്തിപരമായ ഭക്ഷണ ഇഷ്ടങ്ങളില്‍ ഒന്ന് ബ്രൗണ്‍ റൈസും ടോഫുവും ആണ്. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്. ദിവസം മുഴുവന്‍ ധാരാളം വെള്ളവും തേങ്ങാവെള്ളം പോലുള്ള ജലാംശം നല്കുന്ന പാനീയങ്ങളും കുടിക്കാന്‍ സോനം ഇഷ്ടപ്പെടുന്നു. സോനം ഒരിക്കലും ഭക്ഷണകാര്യത്തില്‍ അതിരുകടന്നില്ല എന്നതാണ് കൂടുതല്‍ പ്രചോദനം നല്കുന്ന കാര്യം.

വ്യായാമ ദിനചര്യ
സോനത്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ വളരെ മികച്ചതാണ്. ആകാരവടിവ് നേടാനായി, അമിത കലോറി എരിച്ചുകളയാന്‍ യാസ്മിന് കറാച്ചിവാല ഉള്‍പ്പെടെയുള്ള ജനപ്രിയ ഫിറ്റ്നസ് പരിശീലകരുടെ കീഴില്‍ സോനം പരിശീലനം ആരംഭിച്ചു. പവര്‍ യോഗ, കാര്‍ഡിയോ, നീന്തല്‍, സ്പോര്‍ട്സ് തുടങ്ങിയ വര്‍ക്ക്ഔട്ട് ശൈലികള്‍ ഉള്‍പ്പെടുന്ന ഒരു തീവ്രമായ വ്യായാമക്രമം അവള് പിന്തുടര്ന്നു. കഥകിലും സോനം പരിശീലനം നേടിയിട്ടുണ്ട്. അത് അമിതഭാരം അകറ്റാന്‍ ശരിക്കും സഹായകരമാണെന്ന് സോനം പറയുന്നു. ഇപ്പോഴും സോനം തന്റെ വര്‍ക്കൗട്ടുകളില്‍ പരീക്ഷണം തുടരുന്നു. എവിടെയായിരുന്നാലും ഒരു സെഷനും നഷ്ടപ്പെടുത്താറില്ല. എന്നിരുന്നാലും, സോനത്തിന് ശരിക്കും ഇഷ്ടം പൈലേറ്റ്സ് വ്യായമമുറയാണ്. രണ്ട് വര്‍ഷത്തിലേറെയായി അവള് പതിവായി ഇത് ചെയ്യുന്നു.

പൈലേറ്റ്സ് ചെയ്യാന്‍ ഇഷ്ടം
സെലിബ്രിറ്റികള്‍ പൈലേറ്റ്സ് വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും കാണാറുണ്ട്. സോനവും ഇതിന്റെ ഒരു ആരാധികയാണ്. ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കില്‍ നിന്ന് കര കയറുന്നതിനുമുള്ള മികച്ച വ്യായാമമാണ് പൈലേറ്റ്സ്. ഇത് ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും നടുവേദന കുറയ്ക്കാനും ശരീരനില മെച്ചപ്പെടുത്താനും കലോറി കളയാനും സഹായിക്കുന്നു. പൈലറ്റ്സ് പരിശീലകയായ രാധിക കാര്‍ലെയുടെ കീഴിലാണ് സോനം പൈലേറ്റ്സ് പരിശീലനം നടത്തുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

