ഉലുവ കുതിര്‍ത്ത് ചവച്ചരച്ച് കഴിക്കണം: തടി ഒതുക്കി ദഹനം മികച്ചതാക്കാന്‍ ഇപ്രകാരം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഒന്നിന് പുറകേ ഒന്നായി വരുന്നു. പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങളാണ് ഓരോ ദിവസം ചെല്ലുന്തോറും സംഭവിക്കുന്നത്. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലരും പ്രകൃദിതത്ത മാര്‍ഗ്ഗങ്ങളാണ് തേടുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്ത് പലപ്പോഴും ജീരകവും മല്ലിയും എല്ലാം കുടിക്കുന്നു. ഇതെല്ലാം ആരോഗ്യ ഗുണങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ അതോടൊപ്പം തന്നെ ചേര്‍ത്ത് ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് വഴി അത് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യുന്നു. പലപ്പോഴും സൈലന്റ് സൂപ്പര്‍ഫുഡ് എന്നാണ് പറയുന്നത്. അമിതവണ്ണത്തെ പരിഹരിക്കുന്നതിനും ദഹനാരോഗ്യത്തിനും എല്ലാം എപ്രകാരം ഉലുവ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം.

Soaked Fenugreek Seeds Benefits

ആരോഗ്യ ഗുണങ്ങളുടെ കലവറ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും ഉലുവ. കാരണം ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. ഇതിനി കയ്പ്പ് രസമുണ്ടെങ്കിലും കറികള്‍ക്ക് രുചി നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന് മികച്ച മാറ്റങ്ങളും നല്‍കുന്നു. പോഷകങ്ങളും നാരുകളും അടങ്ങിയ ഉലുവ നിങ്ങളുടെ ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിച്ച് രോഗപ്രതിരോധത്തിന് സഹായിക്കുന്നു. രാത്രി മുഴുവന്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് വഴി ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഉലുവ. ഇത് സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കുറവ് വരുത്തുന്നു. ഇതിലെ ഉയര്‍ന്ന നാരുകളാണ് പ്രമേഹത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം തന്നെ പലപ്പോഴും അമിതമായി കുറയ്ക്കുന്ന അവസ്ഥയിലേക്ക് എത്തും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം ഉലുവ കഴിക്കുന്നതിന്. അല്ലാത്ത പക്ഷം അത് പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു.

ദഹനാരോഗ്യത്തിന് മികച്ചത്
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉലുവ സഹായിക്കുന്നു. കാരണം ഉലുവ കുതിര്‍ക്കുമ്പോള്‍ അതിന്റെ തൊലി മൃദുവാകുന്നു, ലയിക്കുന്ന നാരുകളും ധാരാളം അമിനോ ആസിഡ്, ആന്റി ഓക്‌സിഡന്റ് എന്നിവയെല്ലാം പുറത്ത് വിടുകയും ചെയ്യുന്നു. ഇതെ കഴിക്കുന്നത് വഴി അത് ദഹനാരോഗ്യത്തെ പ്രശ്‌നത്തില്‍ നിന്ന് പരിഹരിക്കുന്നു. അത് മാത്രമല്ല ശരീരത്തിലേക്ക് വളരെ പെട്ടെന്ന് ഇവയെല്ലാം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. കൂടാതെ വിത്തുകള്‍ ചവച്ചരച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും.

Soaked Fenugreek Seeds Benefits

തടി കുറയ്ക്കാന്‍
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഉലുവ വളരെയധികം സഹായിക്കുന്നതാണ്. ഇതിലെ ഫൈബറിന്റെ അളവ് കൂടുതലായതിനാല്‍ അത് പലപ്പോഴും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് അതുകൊണ്ട് തന്നെ ഉലുവ. ഇതിലെ ലയിക്കുന്ന നാരുകള്‍ വെള്ളം അഗിരമം ചെയ്യുന്നതോടൊപ്പം തന്നെ രു ജെല്‍ രൂപീകരിക്കപ്പെടുന്നു. ഇത് വഴി നിങ്ങള്‍ക്ക് കൊഴുപ്പ് കുറയുകയും അത് ദഹനാരോഗ്യത്തിനും വയറു വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും.

അസിഡിറ്റി കുറയ്ക്കുന്നു
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയവ. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നതാണ് ഉലുവ കുതിര്‍ത്തത്. ഇത് രാത്രി ഒരു പാത്രത്തില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ ഉലുവ കുതിര്‍ത്ത് വെക്കുക. അടുത്ത ദിവസം രാവിലെ ഇത് അല്‍പം ചെറുചൂടു വെള്ളത്തിലോ അല്ലെങ്കില്‍ അല്‍പം തേനോ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും രണ്ട് ടീസ്പൂണില്‍ കൂടുതല്‍ ഉലുവ കഴിക്കരുത്. അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ രാവിലെ കഴിക്കുമ്പോള്‍ ഈ വിത്തുകള്‍ നല്ലതു പോലെ ചവച്ചരച്ച് വേണം കഴിക്കുന്നതിന്. അത് മാത്രമല്ല ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. പലപ്പോഴും ആരോഗ്യകരമായ ദഹനം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ തടി കുറയ്ക്കുന്നതിനും സഹായിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion