Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
യോഗ ചെയ്യാം വയറ് കുറക്കാം ദഹനം ഉഷാറാക്കാം, ചെയ്യേണ്ടത് ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തെറ്റായ ജീവിത ശൈലി എന്നിവയെല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഇതെല്ലാം വയറിന്റെ ആരോഗ്യത്തെ വളരെ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി യോഗ നിങ്ങളെ സഹായിക്കുന്നു. പതിവായി യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. മാത്രമല്ല വയറിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു.
യോഗ ചെയ്യുന്നതിലൂടെ വയറിന്റെ പേശികളുടെ ആരോഗ്യം മികച്ചതാക്കുന്നു. മാത്രമല്ല അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇതിലൂടെ ഈ ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. മാനസിക പിരിമുറുക്കും ഇല്ലാതാക്കുന്നതിനും യോഗ മികച്ചത് തന്നെയാണ്. ഏത് ആരോഗ്യ പ്രശ്നത്തേയും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് യോഗ ശീലമാക്കാവുന്നതാണ്. അവ ഏതൊക്കെ യോഗാസനങ്ങളാണ് എന്ന് നോക്കാവുന്നതാണ്.

സുപ്ത മത്സ്യേന്ദ്രാസനം
സുപ്ത മത്സ്യേന്ദ്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് ദഹന സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുപ്പത് സെക്കന്റ് നേരമെങ്കിലും ഒരു തവണ ഇത് ചെയ്യുന്നത് ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. വയറിന്റെ മുകള്‍ ഭാഗത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെമികച്ച മാറ്റങ്ങള്‍ നല്‍കുന്നതിനും ദഹനാരോഗ്യത്തിനും സുപ്ത മത്സ്യേന്ദ്രാസനം സഹായിക്കുന്നു.
ബാലാസനം
ശരീരത്തിലെ എല്ലാ അവയവങ്ങളേയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് ബാലാസനം. സ്ഥിരമായി ബാലാസനം ചെയ്യുന്നതിലൂടെ അത് മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതിനും ശാരീരിക അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് ബാലാസനം. വയറിന്റെ ആരോഗ്യത്തേയും ദഹന പ്രശ്നങ്ങളേയും കൂടാതെ കുടവയറിനേയും കുറക്കുന്നതിന് സഹായിക്കുന്നതാണ് ബാലാസനം. ഇത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

പവനമുക്താസനം
പവനമുക്താസനം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പവനമുക്താസനം ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാകുന്നു. കൂടാതെ ദഹന പ്രശ്നത്തിന് പൂര്‍ണമായും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദിനവും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നല്കുന്ന ഒന്നാണ് പവനമുക്താസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്നങ്ങള്‍ക്കും ആശ്വാസം നല്കുന്നു.
സേതുബന്ധാസനം
സേതുബന്ധാസനവും നിങ്ങളില്‍ ആരോഗ്യം നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ വയറിനെ സ്ട്രെച്ച് ചെയ്യുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു. വയറിന്റെ ഭാഗത്തേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി കാലുകള്‍ക്കും കൈകള്‍ക്കും ഉണ്ടാവുന്ന കടച്ചിലും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് സേതുബന്ധാസനം. ദിനവും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും സേതുബന്ധാസനം മികച്ചത് തന്നെയാണ്.

മാര്‍ജാര്യാസനം
വിചാരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഫലം നല്കുന്ന ഒന്നാണ് മാര്‍ജാര്യാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും സ്ട്രെച്ച് നല്‍കുന്നതിന് സഹായിക്കുന്നതാണ് മാര്‍ജാര്യാസനം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുകയും കുടലിന്റെ ആരോഗ്യത്തേയും അതോടൊപ്പം ആമാശയത്തിന്റെ ആരോഗ്യത്തേയും സഹായിക്കുകയും ചെയ്യുന്നു. ദിനവും എട്ട് തവണയെങ്കിലും മാര്‍ജാര്യാസനം ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. ദിനവും അല്പ സമയം മാര്ജാര്യാസനത്തിന് വേണ്ടി മാറ്റി വെക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
