Latest Updates
-
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ!
പ്രമേഹം കുറയില്ല, കൂടില്ല, കൃത്യം : യോഗാസനങ്ങള്‍ ഇവ മതി
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. കൂടിയ പ്രമേഹത്തേക്കാള്‍ അപകടകാരിയാണ് കുറഞ്ഞ പ്രമേഹം. പലപ്പോഴും ഇതിലെ ഏറ്റക്കുറച്ചിലാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അത്രയധികം ഭീകരമായ അവസ്ഥയാണ് ഓരോ പ്രമേഹഘട്ടത്തിലും ഉണ്ടാവുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒരു രോഗാവസ്ഥ കൂടിയാണ് എന്നതാണ് സത്യം. എന്നാല്‍ പ്രമേഹത്തെ കുറയ്ക്കുന്നതിന് വേണ്ടി ഭക്ഷണനിയന്ത്രണത്തോടൊപ്പം തന്നെ അല്പം വ്യായാമവും ശീലിക്കുന്നത് നല്ലതാണ്.
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വേണ്ടി മാനസികമായും ശാരീരികമായും ചില കാര്യങ്ങള്‍ കൂടി നമുക്ക് ശ്രദ്ധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്, അവ സ്ഥിരമായി ചെയ്താല്‍ പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

എപ്രകാരം യോഗ സഹായിക്കുന്നു
പ്രമേഹമുള്ള വ്യക്തികളില്‍ എപ്രകാരം യോഗ സഹായിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് ആദ്യ ഘട്ടത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്. ആയുര്‍വേദ ജേണല്‍ ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് പറയുന്നതനുസരിച്ച്, ശരീരത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ നിങ്ങളുടെ ഇന്‍സുലിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
പല യോഗാസനങ്ങളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. മാത്രമല്ല സ്ഥിരമായി ചെയ്യുന്ന യോഗ നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്താനും ജീവിതശൈലി മെച്ചപ്പെടുത്താനും ഇത് വഴി സാധിക്കുന്നു. ഏതൊക്കെയാണ് യോഗസനങ്ങള്‍ എന്ന് നോക്കാം.
തടാസനം
താടാസനം ചെയ്യുന്നത് വഴി അത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ചെയ്യേണ്ട രീതി ആദ്യം നേരെ നില്ക്കുക, കാല്പാദങ്ങള് ഒരുമിച്ചോ അല്ലെങ്കില്‍ ഇടുപ്പിന്റെ വീതിയിലോ അകറ്റി വെക്കുക. അതിന് ശേഷം ശരീരഭാരം രണ്ട് കാലുകളിലും തുല്യമായി നല്‍കിയതിന് ശേഷം. കൈകള്‍ ശരീരത്തിന് അടുത്തായി ചേര്‍ത്ത് വെക്കേണ്ടതാണ്. പിന്നീട് ്വാസം ഉള്ളിലേക്ക് എടുത്ത് 30 സെക്കന്‍ഡ് നേരം പിടിച്ച് വെക്കുക.

അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള രക്തയോട്ടത്തിന് സഹായിക്കുന്നു. കൂടാതെ പേശികള്‍ക്ക് ശക്തിയും കരുത്തും നല്‍കുന്നതിനും സഹായിക്കും. ചെയ്യേണ്ട രീതി, ആദ്യം കൈകളും കാല് മുട്ടുകളും തറയില്‍ കുത്തി കമിഴ്ന്ന് കിടക്കുക. അതിന് ശേഷം ഇടുപ്പ് ഉയര്‍ത്തി V ആകൃതിയില്‍ ശരീരത്തെ കൊണ്ട് വരുക. കൈകള്‍ തോളുകളുടെ അകലത്തിലും കാല്പാദങ്ങള് ഇടുപ്പിന്റെ അകലത്തിലും വെച്ചതിന് ശേഷം പതിയേ ശ്വാസം ഉള്ളിലേക്ക് എടുത്ത് 30 സെക്കന്‍ഡ് നേരം പിടിച്ചു നില്ക്കുക.
വീരഭദ്രാസനം
വീരഭദ്രാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ പേശികള്‍ക്ക് ശക്തിയും ഊര്‍ജ്ജവും ധാരാളം പ്രദാനം ചെയ്യുന്നു. ചെയ്യേണ്ട രീതി ഇപ്രകാരമാണ്. രണ്ട് കാല്പാദങ്ങള് അകറ്റി നിവര്‍ന്ന് നില്ക്കുക. ശേഷം നിങ്ങളുടെ വലത് കാല് 90 ഡിഗ്രിയില്‍ പുറത്തേക്ക് തിരിച്ച് വെക്കുക. അതിന് ശേഷം നിങ്ങളുടെ വലത് കാല്‍മുട്ട് മടക്കി വെക്കണം. കൈകള്‍ തറയ്ക്ക് സമാന്തരമായി നീട്ടി വെച്ച് പിന്നീട് വലത് ഭാഗത്തേക്ക് നോക്കുക. 30 സെക്കന്‍ഡ് കഴിഞ്ഞ് മറ്റേ ഭാഗത്തും ഇതാവര്‍ത്തിക്കുക.
പശ്ചിമോത്താനാസനം
ഈ ആസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും നട്ടെല്ലിനും പേശികള്‍ക്കും അയവ് നല്‍കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം കാലുകള്‍ മുന്നോട്ട് നീട്ടി നിലത്ത് ഇരിക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൈകള്‍ തലയ്ക്ക് മുകളിലേക്ക് പതിയേ ഉയര്‍ത്തുക. അതിന് ശേഷം ശ്വാസം പുറത്തേക്ക് വിട്ട് ഇടുപ്പ് വളച്ച് മുന്നോട്ട് കുനിയുക. കൈകള്‍ കൊണ്ട് കാല് വിരലുകളില്‍ തൊടുന്നതിന് ശ്രമിക്കുക. 30 സെക്കന്റ് നേരം ശ്വാസം പിടിച്ച് വെക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications