Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അധികം കഷ്ടപ്പാടില്ല, ശീലങ്ങള്‍ മാത്രം മാറ്റിയാല്‍ മതി: കൊഴുപ്പ് കുറച്ച് ഫിറ്റ് ആവാം
അമിതവണ്ണം പലപ്പോഴും പലരിലും നിരവധി ആശങ്കയുയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ എന്താണ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ടത് എന്നത് പലപ്പോഴും പലരേയും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സമയക്കുറവും മറ്റും നിങ്ങള്‍ക്ക് വേണ്ട പോലെ ആരോഗ്യം ശ്രദ്ധിക്കുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്കാണ് എത്തുന്നതും. എല്ലാവരും ജോലിയും മറ്റുമായി വളരെയധികം തിരക്കിലാണ്. എന്നാല്‍ ഇനി അധികം സമയം മിനക്കെടാതെ നമ്മള് ദൈനംദിന കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ പല അവസ്ഥകള്‍ക്കും പരിഹാരം കാണാം.
ഇത് വഴി അമിതവണ്ണം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. അനാരോഗ്യകരമായ കൊഴുപ്പാണ് പലപ്പോഴും വില്ലന്‍, അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും കൊഴുപ്പിനെ ഇല്ലാതാക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, വെള്ളം കുടിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക എന്നിവയെല്ലാം ശ്രദ്ധിക്കണം.

അനാരോഗ്യകരമായ കൊഴുപ്പ്
അനാരോഗ്യകരമായ കൊഴുപ്പ് കുറയ്ക്കാന്‍ ഇവയെല്ലാം നിങ്ങളെ സഹായിക്കുന്നതിനൊടൊപ്പം തന്നെ ചില ലളിതമായ കാര്യങ്ങള്‍ കൂടി ചെയ്താല്‍ ശരീരം ഫിറ്റ് ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വഴി നിങ്ങള്‍ക്ക് മൊത്തത്തിലുള്ള ആരോഗ്യം, ഊര്‍ജ്ജം, ജീവിത ശൈലി രോഗങ്ങള്‍ എന്നിവക്കെല്ലാം വേണ്ടത് പോലെ പരിഹാരം കാണാന്‍ സാധിക്കുന്നു. അനാവശ്യമായ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില ലളിതമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നടത്തം
ഇന്നത്തെ കാലത്ത് പലരും സ്റ്റെപ്പുകള്‍ കയറാന്‍ മടിയുള്ളവരാണ്. അതുകൊണ്ട് തന്നെ അവര്‍ ലിഫ്റ്റ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനാണ് കാരണമാകുന്നത്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനും കൊഴുപ്പിനെ കുറയ്ക്കുന്നതിനും നിങ്ങള്‍ക്ക് പടികള്‍ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ഇതാകട്ടെ ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യമായതിനാല്‍ അധികം കഷ്ടപ്പാടില്ലാതെ കൊഴുപ്പിന് പരിഹാരം കാണാം. കൂടാതെ സന്ധികളുടെ ആരോഗ്യത്തിനും മികച്ചതാണ്.
ഹോം വര്‍ക്ക്ഔട്ടുകള്‍
വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് വര്‍ക്കൗട്ടുകള്‍ ആരംഭിക്കാവുന്നതാണ്. ഇത് മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സ്ക്വാട്ടുകള്‍, പുഷ്-അപ്പുകള്‍, പ്ലാങ്കുകള്‍ അല്ലെങ്കില്‍ ജമ്പിംഗ് ജാക്കുകള്‍ പോലുള്ള ശരീരഭാര വ്യായാമങ്ങള്‍ ദിനവും വെറും 15 മിനിറ്റെങ്കിലും വീട്ടില്‍ ചെയ്ത് നോക്കൂ. നിങ്ങള്‍ക്ക് തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ആ മാറ്റം കാണാന്‍ സാധിക്കും. അത്രയധികം ഗുണാനുഭവങ്ങള്‍ ഇത് നിങ്ങള്‍ക്ക് വരുത്തുന്നു.
കൂടുതല്‍ വെള്ളം കുടിക്കുക
വെള്ളത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ഭക്ഷണത്തിനിടയിലും ഭക്ഷണത്തിന് ശേഷം ഉടനേയും വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഭക്ഷണത്തിന് മുന്‍പായി വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വിശപ്പിനെ നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പ് കുറച്ച് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് വെള്ളം കുടിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തേണ്ടതില്ല.
ജങ്ക്ഫുഡുകള്‍ ഒഴിവാക്കുക
പലപ്പോഴും ജങ്ക്ഫുഡുകളോട് അല്പം താല്‍പ്പര്യം കൂടുതലുള്ളവരാണ് പലരും. എന്നാല്‍ അവയെല്ലാം തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സോഡ, ജങ്ക് ഫുഡ് പോലുള്ള പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് നന്നേ കുറയ്ക്കുന്നതിന് ശ്രദ്ധിക്കുക. അതിന് പകരമായി പഴങ്ങള്‍, നട്സ്, തൈര് തുടങ്ങിയ ആരോഗ്യകരമായ ഓപ്ഷനുകള്‍ സ്വീകരിക്കാവുന്നതാണ്. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ അമിത കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
