Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഇനി കഷ്ടപ്പാടില്ല, ഇന്ന് തന്നെ തുടങ്ങൂ, എപ്പോഴുമുള്ള പോലെ വാഗ്ദാനങ്ങളില്ലാതെ തടി കുറയ്ക്കാം
പലപ്പോഴും അമിതവണ്ണം എന്നത് പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. ഇത് പല രോഗാവസ്ഥകള്‍ക്കും കാരണമാകും എന്നത് കൊണ്ട് തന്നെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലരും ചിന്തിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും അധികം കഷ്ടപ്പാടില്ലാതെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശരീരഭാരം കൂട്ടുക എന്നതാണ് പലപ്പോഴും അല്പം ബുദ്ധിമുട്ടുള്ള കാര്യം. എന്നാല്‍ കുറയ്ക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല.
ഇനി ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില എളുപ്പവഴികള്‍ ഇന്ന് തന്നെ ആരംഭിക്കാം. അധികം പണം ചിലവാക്കുകയോ ജിമ്മില്‍ പോയി കഷ്ടപ്പെടുകയോ അമിതമായി ഭക്ഷണ നിയന്ത്രണം നടത്തുകയോ ഒന്നും വേണ്ട. അല്ലാതെ തന്നെ നിങ്ങള്‍ക്ക് അമിതവണ്ണത്തെ കുറയ്ക്കാന്‍ സാധിക്കുന്നു. അതിനായി സ്വീകരിക്കേണ്ട വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുക എന്നതാണ് ആദ്യത്തെ വഴി. അത്തരം കാര്യങ്ങളില്‍ വിട്ടുവീ്ഴ്ച വരുത്താതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗങ്ങളിലൊന്നാണ് എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതിന് വെള്ളം സഹായിക്കുന്നു എന്നതാണ് സത്യം.അത് കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുകയും ചെയ്യുന്നു. ദിവസവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം.
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക
ഇന്നത്തെ കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ രോഗങ്ങളും പൊണ്ണത്തടിയും ഇരട്ടിയാവുകയും ചെയ്യുന്നു. എപ്പോഴും വീട്ടില്‍ തന്നെ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ ഇത് ശരീരത്തിലെത്തുന്ന അധിക കലോറിയെ പ്രതിരോധിക്കുന്നു. മാത്രമല്ല കഴിക്കുന്നതും ചേര്‍ക്കുന്നതുമായ ചേരുവകളും ആരോഗ്യമുള്ളതാവുന്നു.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാം
പലപ്പോഴും പഞ്ചസാരയുടെ ഉപയോഗം വളരെയധികം ശ്രദ്ധിക്കണം. പരമാവധി നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല സോഫ്റ്റ് ഡ്രിങ്കുകള്‍, മധുരപലഹാരങ്ങള്‍, പാക്കേജുചെയ്ത ലഘുഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം തടി ഒതുക്കി ആരോഗ്യത്തിന് സഹായിക്കും.

സജീവമായിരിക്കുക
എപ്പോഴും ഉറങ്ങിത്തൂങ്ങി ഇരിക്കാതെ ആക്റ്റീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. ജിമ്മില്‍ പോയി വ്യായാമം ചെയ്യണം എന്നതല്ല കാര്യം. പലപ്പോഴും അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക. കൂടാതെ ലിഫ്റ്റ് ഉപയോഗിക്കാതെ പടികള്‍ കയറുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ദീര്‍ഘനേരം ഇരിക്കുകയാണെങ്കില്‍ അല്പ സമയം നടക്കുകയും കാര്യങ്ങള്‍ എല്ലാം തന്നെ സ്വയം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം അമിത ഭാരത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.
നന്നായി ഉറങ്ങുക
ഉറക്കമില്ലായ്മ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത് പോലെ തന്നെ ശരീരഭാരത്തേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. ഉറക്കം കുറയുമ്പോള്‍ വിശപ്പ് വര്‍ദ്ധിക്കുകയും ഇത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ നല്ല ഉറക്കം മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത്.
സമ്മര്‍ദ്ദം കുറയ്ക്കുക
ഇന്നത്തെ കാലത്ത് പലരേയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് സമ്മര്‍ദ്ദം. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതിനായി യോഗ, മെഡിറ്റേഷന്‍, സംഗീതം കേള്‍ക്കുന്നത് എല്ലാം നല്ലതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങളും അമിതവണ്ണത്തില്‍ നിന്ന് പരിഹാരവും നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications