Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
തോളിനും നട്ടെല്ലിനും കരുത്ത് നല്കുന്ന അരമണിക്കൂര്‍ യോഗാസനം
യോഗ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഏതൊക്കെ യോഗാസനങ്ങള്‍ എപ്പോഴൊക്കെ ചെയ്യണം എന്നതില്‍ പലപ്പോഴും അല്പം കണ്ഫ്യൂഷന് പലരിലും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് എപ്പോഴും ശ്രദ്ധിക്കണം. കാരണം നിങ്ങളുട െൈദനംദിന ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം അവസ്ഥകളില്‍ ആരോഗ്യം തന്നെ എപ്പോഴും സംരക്ഷിക്കേണ്ടത്
ദൈനം ദിന ജീവിതത്തില്‍ യോഗ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും അവസാനമാണ് ഇതിലൂടെ ഉണ്ടാവുന്നത്. ഇത് നട്ടെല്ലിന്റേയും തോളിന്റേയും ആരോഗ്യത്തിനും വേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏതൊക്കെ തരത്തിലുള്ള യോഗാസനങ്ങളാണ് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.

വേദനകള്‍ക്ക് തുടക്കം
പലപ്പോഴും പുറം വേദന അല്ലെങ്കില്‍ തോള് വേദന എന്ന് നാം പറയാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് അറിയാമോ? പലപ്പോഴും കഴുത്ത്, തോള് എന്നീ ഭാഗങ്ങളിലാണ് പിരിമുറുക്കം കൂടുതല്‍ അനുഭവപ്പെടുന്നത്. ഇതിന് കാരണം പലപ്പോഴും നിങ്ങളുടെ ഇരുത്തം തന്നെയാണ്. ഇത് വേദന കൂടാതെ നിങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അവസ്ഥകളിലേക്കും പലപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ ഈ ദീര്‍ഘനേര ഇരിപ്പ് കാരണമാകുന്നു.
മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാവുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് ശരീരത്തിന് കൂടുതല്‍ സ്ട്രെച്ച് നല്‍കുകകുയം പുറം വേദനക്കും തോള്, കഴുത്ത് എന്നീ ഭാഗങ്ങളിലെ പിരിമുറുക്കത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വയറിലെ പേശികള്‍ക്ക് ഉണ്ടാവുന്ന പിരിമുറുക്കത്തെ ഒഴിവാക്കുന്നതിനും മാര്‍ജാര്യാസനം ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഇത് ഒന്നിലധികം തവണ ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നു. വേദനകളെ കുറക്കുന്നതിനും സാധിക്കുന്നു.

ബാലാസനം
ബാലാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മെച്ചപ്പെടുത്തും എന്നതില്‍ സംശയം വേണ്ട. വളരെയധികം എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു യോഗാസനം കൂടിയാണ് ബാലാസനം. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നല്ലൊരു സ്ട്രെച്ച് ഉണ്ടാവുകയും ചെയ്യുന്നു. മുപ്പത് സെക്കന്റ് നേരത്തേക്കെങ്കിലും ബാലാസനത്തില് തന്നെ തുടരുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. കൈകാലുകള്‍, പുറം ഭാഗം, തോള്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ നല്ലതുപോലെ സ്ട്രെച്ച് നല്‍കുന്നതിന് സാധിക്കുന്നു.
അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് നല്കുന്ന സ്ട്രെച്ച് എല്ലാ അവയവങ്ങള്‍ക്കും നല്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇത്തരം ആസനം. ഇതെല്ലാം നിങ്ങളില്‍ പല വിധത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൈകാലുകള്‍ക്കും അതിലുപരി ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും ആണ് ഇതിലൂടെ സ്ട്രെച്ച് ലഭിക്കുന്നത്. അതികഠിനമായ ശരീര വേദനകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് അധോമുഖ ശ്വാനാസന.

അര്‍ദ്ധമത്സ്യേന്ദ്രാസനം
അര്‍ദ്ധമത്സ്യേന്ദ്രാസനം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ എല്ലാ തരത്തിലുള്ള ശരീരവേദനകളും കുറക്കുന്നതിന് സഹായിക്കുന്നു. ദിനവും ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ കാര്യത്തില്‍ നമുക്ക് അല്പം ശ്രദ്ധ വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ദിനവും നിങ്ങള്‍ക്ക് അല്പ സമയം ഈ യോഗാസനം ചെയ്യാവുന്നതാണ്. ഇത് തോള്‍വേദനയും കഴുത്ത് വേദനയും എല്ലാം ഇല്ലാതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












