കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആയുര്‍വ്വേദ പരിഹാരം ഇപ്രകാരം അറിയേണ്ടത് ഇതെല്ലാം

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും അതിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ സംഭവിക്കുമ്പോഴാണ് അത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അത്തരത്തില്‍ ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കരളിന്റെ ആരോഗ്യം. പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കരളിന്റെ അനാരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. നമ്മുടെ ശരീരത്തില്‍ ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ്. അത് മാത്രമല്ല കരള്‍ ശക്തമാണെങ്കില്‍ അതിന് ദഹനാരോഗ്യത്തേയും സഹായിക്കാന്‍ സാധിക്കും.

അത് മാത്രമല്ല ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും കരള്‍ മുന്നിലാണ്. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണുന്നതിന് വേണ്ടി കരള്‍ സഹായിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് ത്തെിക്കുന്നത്. ഇത് കരളിന്റെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും. പലപ്പോഴും മദ്യത്തിന്റേയും ജങ്ക്ഫുഡിന്റേയും ഉപഭോഗവും ഇത്തരത്തില്‍ അപകടകരമായ അവസ്ഥയുണ്ടാക്കും. എന്നാല്‍ ആയുര്‍വ്വേദ ഡോക്ടറായ ചഞ്ചല്‍ ശര്‍മ്മയുടെ ഇന്ത്യടിവിന്യൂസിലെ ലേഖനത്തിലാണ് ആയുര്‍വ്വേദ പ്രകാരം കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നത്.

Ayurveda Liver Detox 2026
Photo Credit: Freepik

കരളിന്റെ ആരോഗ്യത്തിന്
കരളിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് ചിറ്റമൃത്. ഇത് ആയുര്‍വ്വേദ പ്രകാരം വളരെയധികം സഹായിക്കുന്ന ഒന്നാണ്. കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ വീക്കത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കും. ഇത് ഉപയോഗിക്കുന്നതിന് വേണ്ടി രാവിലെ വെറും വയറ്റില്‍ അല്‍പം ചിറ്റമൃത് ജ്യൂസ് കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് കഷായം തയ്യാറാക്കി കുടിക്കാം. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ടോക്‌സിന്‍ പുറന്തള്ളുകയും ചെയ്യുന്നു.

കയ്യോന്നി
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി കയ്യോന്നി വളരെയധികം സഹായിക്കുന്നു. ഇത് ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കും എന്നാണ് പറയുന്നത്. കരള്‍ ടോണിക് എന്നാണ് ഇതിന് പറയുന്നത് തന്നെ. കൂടാതെ മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും ഇത് ഗുണം നല്‍കും. അതിനായി 1 ടീസ്പൂണ്‍ കയ്യോന്നി പൊടി എടുത്ത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴി പരിഹാരം കാണാം.

നെല്ലിക്ക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് എന്തുകൊണ്ടും നല്ലത്. ഇത് കരളിലെ വിഷാംശത്തെ ഇല്ലാതാക്കുകയും അത് വഴി ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി 1-2 നെല്ലിക്ക കഴിക്കാം. അത് കൂടാതെ നിങ്ങള്‍ക്ക് നെല്ലിക്ക ജ്യൂസ് തയ്യാറാക്കുകയോ അല്ലെങ്കില്‍ നെല്ലിക്കയായി തന്നെ കഴിക്കുകയോ ചെയ്യാവുന്നതാണ്. ഇത് ശരീരത്തിലെയും കരളിനേയും വിഷവസ്തുക്കളെ ഇല്ലാതാക്കും.

Ayurveda Liver Detox 2026
Photo Credit: stockking

മഞ്ഞള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ എപ്പോഴും ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിലുള്ള കുര്‍ക്കുമിന്‍ ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. കരളിലെ വീക്കത്തെ ഇല്ലാതാക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നതാണ് മഞ്ഞള്‍. ഉറങ്ങുന്നതിന് മുന്‍പായി അല്‍പം മഞ്ഞളിട്ട പാല്‍ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും കരളിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. സ്ഥിരമായി കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

നാരങ്ങയും തേനും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങയും തേനും നല്‍കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഇത് നിങ്ങളുടെ കരള്‍ ടോക്‌സിന്‍ ഫ്രീ ആയി നിലനിര്‍ത്തുന്നതിനും അത് വഴി ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അതിനായി രാവിലെ വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ അല്‍പം നാരങ്ങയും തേനും ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തെ മികച്ചതാക്കും.

കരളിന്റെ ആരോഗ്യത്തിന്
കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. കാരണം പതിവായി അല്‍പ സമയം യോഗ ചെയ്യുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഭക്ഷണത്തില്‍ പതിവായി പച്ചക്കറികളും പഴങ്ങളും എല്ലാം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. അത് കൂടാതെ ദിനവും 3-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കാം. കൂടാതെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കണം. എണ്ണയും മസാലയും അധികമായി ചേര്‍ത്ത ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം. ഉറക്കം ആരോഗ്യകരമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്തെങ്കിലും പ്രയോഗിക്കുന്നതിന് മുന്‍പായി നല്ലൊരു ആരോഗ്യ വിദഗ്ധനേയും സമീപിക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion